ചെറിയ പെരുന്നാളിന് പതിവ് തെറ്റിക്കാതെ ഷാരൂഖ്; ആരാധകരെ അഭിവാദ്യം ചെയ്ത് മന്നത്തിന്‍റെ ബാല്‍ക്കണിയില്‍

Published : Apr 22, 2023, 04:57 PM IST
ചെറിയ പെരുന്നാളിന് പതിവ് തെറ്റിക്കാതെ ഷാരൂഖ്; ആരാധകരെ അഭിവാദ്യം ചെയ്ത് മന്നത്തിന്‍റെ ബാല്‍ക്കണിയില്‍

Synopsis

നാല് വര്‍ഷത്തിനു ശേഷ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയ ചിത്രം വന്‍ വിജയം നേടിയതിന്റെ ആഹ്ലാദത്തിലാണ് ഷാരൂഖ് ഖാന്‍റെ ഇത്തവണത്തെ ഈദ്

ആരാധകരുമായി ഇഴയടുപ്പമുള്ള ബന്ധം സൂക്ഷിക്കുന്ന താരമാണ് ഷാരൂഖ് ഖാന്‍. താരങ്ങളില്‍ പലരും സോഷ്യല്‍ മീഡിയയിലൂടെ മാത്രമാണ് ആരാധകരുമായുള്ള ബന്ധം സൂക്ഷിക്കുന്നതെങ്കില്‍ കിംഗ് ഖാന്‍ അവിടെയും ഒരുപടി മുന്നിലാണ്. വിശേഷ ദിവസങ്ങളില്‍, വിശേഷിച്ചും തന്‍റെ പിറന്നാള്‍ ദിനത്തിലും ചെറിയ പെരുന്നാളിനും മുംബൈയിലെ വസതിയായ മന്നത്തിന്‍റെ ബാല്‍ക്കണിയില്‍ ആരാധകരെ അഭിവാദ്യം ചെയ്യാനായി അദ്ദേഹം എത്താറുണ്ട്. പ്രിയ താരത്തെ കാണാനായി ആരാധകരുടെ ഒരു അലകടല്‍ തന്നെ അവിടെ രൂപപ്പെടാറുമുണ്ട്. അത്തരം സന്ദര്‍ഭങ്ങളുടെ വീഡിയോയും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവാറുമുണ്ട്. ഇക്കുറിയും അദ്ദേഹം പതിവ് തെറ്റിച്ചില്ല. ചെറിയ പെരുന്നാള്‍ ദിനത്തിന് മന്നത്തിന് മുന്നില്‍ തടിച്ചുകൂടി ആരാധകരെ കാണാനായി അദ്ദേഹം വീടിന്‍റെ ബാല്‍ക്കണിയിലേക്ക് എത്തി.

വെളുത്ത നിറത്തിലുള്ള ടി ഷര്‍ട്ടും കറുത്ത ജീന്‍സും ഡാര്‍ക്ക് സണ്‍ ഗ്ലാസും ധരിച്ച് എത്തിയ ഷാരൂഖിനൊപ്പം ഇളയ മകന്‍ അബ്രാമും ഉണ്ടായിരുന്നു. വെള്ള നിറത്തിലുള്ള കുര്‍ത്തയും സല്‍വാറുമായിരുന്നു അബ്രാമിന്‍റെ വേഷം. ആരാധകര്‍ക്കു നേരെ കൈ വീശിയും തൊഴുതുമൊക്കെ ഷാരൂഖ് തന്‍റെ സ്നേഹം പ്രകടിപ്പിച്ചതോടെ അദ്ദേഹത്തിന്‍റെ പേര് അന്തരീക്ഷത്തില്‍ ഉച്ചത്തില്‍ മുഴങ്ങിക്കേട്ടു. ആരാധകരെ അഭിവാദ്യം ചെയ്യുന്ന ചിത്രങ്ങള്‍ ഈദ് ആശംസകള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുമുണ്ട് അദ്ദേഹം.

 

അതേസമയം നാല് വര്‍ഷത്തിനു ശേഷ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയ ചിത്രം വന്‍ വിജയം നേടിയതിന്റെ ആഹ്ലാദത്തിലാണ് ഷാരൂഖ് ഖാന്‍റെ ഇത്തവണത്തെ ഈദ്. സിദ്ധാര്‍ഥ് ആനന്ദിന്‍റെ സംവിധാനത്തിലെത്തിയ പഠാന്‍ ഇന്ത്യയില്‍ നിന്ന് മാത്രം 500 കോടിയിലധികം നേടിയിരുന്നു. ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 1050 കോടിയാണ്. 333 കോടിയാണ് നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസിന് പഠാനിലൂടെ ലഭിച്ച ലാഭം.

ALSO READ : 'അഖില്‍ മാരാരെ പൊളിക്കുക, റിനോഷ് ഡൗണ്‍ ആവും'; ബിഗ് ബോസിലെ തന്‍റെ പ്ലാന്‍ വെളിപ്പെടുത്തി ഒമര്‍ ലുലു

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക