അനന്ദ് അംബാനിയുടെ വിവാഹാഘോഷ വേദിയില്‍ ഷാരൂഖിന്‍റെ 'ജയ് ശ്രീറാം' - വീഡിയോ വൈറല്‍

Published : Mar 03, 2024, 01:12 PM ISTUpdated : Jun 01, 2024, 08:10 PM IST
അനന്ദ് അംബാനിയുടെ വിവാഹാഘോഷ വേദിയില്‍ ഷാരൂഖിന്‍റെ 'ജയ് ശ്രീറാം' - വീഡിയോ വൈറല്‍

Synopsis

മുന്‍നിര ബോളിവുഡ് താരങ്ങൾ എല്ലാം തന്നെ ഈ പരിപാടിക്ക് എത്തിയിരുന്നു. കറുത്ത വസ്ത്രം ധരിച്ചാണ് വേദിയില്‍ ഷാരൂഖ് എത്തിയത്. 

ജാംനഗര്‍: അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്‍റിന്‍റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങള്‍ ജാംനഗറില്‍ നടക്കുകയാണ്. ബോളിവുഡ് താരം  ഷാരൂഖായിരുന്നു ശനിയാഴ്ച രാത്രി ബോളിവുഡ് താരങ്ങള്‍ അടക്കം അണിനിരന്ന പരിപാടിയുടെ അവതാരകന്‍. 

മുന്‍നിര ബോളിവുഡ് താരങ്ങൾ എല്ലാം തന്നെ ഈ പരിപാടിക്ക് എത്തിയിരുന്നു. കറുത്ത വസ്ത്രം ധരിച്ചാണ് വേദിയില്‍ ഷാരൂഖ് എത്തിയത്. അംബാനി കുടുംബത്തിലെ അംഗങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി വേദിയില്‍ എത്തിയ ഷാരൂഖ് 'ജയ് ശ്രീറാം' എന്ന് അഭിവാദ്യം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. 

ഓൺലൈനിൽ വൈറലായി കൊണ്ടിരിക്കുന്ന വീഡിയോയില്‍ ഷാരൂഖ് വേദിയിലേക്ക് നടന്നു വരുകയാണ് അപ്പോള്‍ അദ്ദേഹം എല്ലാവരെയും അഭിസംബോധന ചെയ്യുന്നു "ഫോര്‍ ഗുഡ് മെഷര്‍ 'ജയ് ശ്രീ റാം.' ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ". പിന്നീട് അംബാനി കുടുംബത്തിലെ മുതിർന്ന അംഗങ്ങളെ ഷാരൂഖ് പരിചയപ്പെടുത്തി.  'പവർഗേൾസ്', 'അംബാനിയുടെ മാലാഖമാർ', 'ജാംനഗറിലെ സ്പൈസ് ഗേൾസ്' എന്നിങ്ങനെയാണ് അദ്ദേഹം അവരെ വിശേഷിപ്പിച്ചത്.

സരസ്വതി, ലക്ഷ്മി, പാർവതി ദേവിമാരെപ്പോലെയാണ് അംബാനി കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍. അവരുടെ പ്രാർത്ഥനയും അനുഗ്രഹവുമാണ് ഈ കുടുംബത്തെ ഒരുമിച്ചു നിർത്തുന്നതെന്ന് ഷാരൂഖ് ഈ വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്.

ഒപ്പം പരിപാടി അവതരിപ്പിക്കാന്‍ വിവിധ ബോളിവുഡ് താരങ്ങളെ ക്ഷണിച്ച ഷാരൂഖ് പഠാനിലെ അടക്കം തന്‍റെ ചിത്രത്തെ ഗാനങ്ങള്‍ക്ക് ഡാന്‍സ് കളിച്ചു. ഒപ്പം ബോളിവുഡിലെ മറ്റ് ഖാന്മാരായ സല്‍മാനും, ആമീറിനും ഒപ്പം നാട്ടു നാട്ടു ഗാനത്തിനും ഷാരൂഖ് ഡ‍ാന്‍ കളിച്ചു. ഇതിന്‍റെ വീഡിയോ എല്ലാം വൈറലാണ്. 

കരിമേഘം പോലെ ഉരുണ്ടുകൂടിയ 'ഗോസിപ്പ്': മണിക്കൂറുകള്‍ക്കുള്ളില്‍ പൊളിച്ച് നയന്‍താരയും വിഘേനേശും; ആരാധകര്‍ ഹാപ്പി

മഞ്ഞുമ്മല്‍ കത്തിക്കയറുന്നു തമിഴ്നാട്ടില്‍ ഗൗതം മേനോന്‍ പടത്തിന് പോലും നില്‍ക്കക്കള്ളിയില്ല; കളക്ഷന്‍ വിവരം

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത