ഭര്‍ത്താവും നയൻതാരയും തമ്മിൽ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് വിഘ്നേശിന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറി വന്നിരിക്കുന്നത്. 

ചെന്നൈ: നയൻതാര ഭര്‍ത്താവ് വിഘ്നേശ് ശിവനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം കട്ടുതീപോലെയാണ് പരന്നത്. എന്നാല്‍ ഈ വാര്‍ത്ത വന്നതിന് ശേഷം വിഘ്നേശ് ഇട്ട ഇന്‍സ്റ്റ സ്റ്റോറിയില്‍ നയന്‍താരയുടെ ഫോട്ടോ തന്നെയാണ്. 

നയൻതാരയുടെ ബ്യൂട്ടി ബ്രാൻഡായ 9 സ്കിൻ വരാനിരിക്കുന്ന അവാർഡ് ഷോയുടെ ടൈറ്റിൽ സ്പോൺസർ ആയിരിക്കുമെന്ന പോസ്റ്ററാണ് സംവിധായകനായ വിഘ്നേശ് പങ്കുവച്ചിരിക്കുന്നത്. അവാർഡ് ഷോയുടെ വിശദാംശങ്ങൾക്കൊപ്പം പൂക്കളുമായി പോസ് ചെയ്യുന്ന നയൻതാരയുടെ ഫോട്ടോയും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഭര്‍ത്താവും നയൻതാരയും തമ്മിൽ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് വിഘ്നേശിന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറി വന്നിരിക്കുന്നത്. അതേ സമയം നയൻതാര വിഘ്നേശിനെ വീണ്ടും ഇൻസ്റ്റാഗ്രാമിൽ പിന്തുടരാന്‍ ആരംഭിച്ചുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. നയൻതാര വിഘ്നേശിനെ ‘അൺഫോളോ’ ചെയ്തത് ആരാധകരുടെ ശ്രദ്ധയിൽപ്പെട്ട് മണിക്കൂറുകൾക്ക് ശേഷമാണ് ഇത് സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര ഭർത്താവ് വിഘ്നേഷ് ശിവനെ ഇൻസ്റ്റാഗ്രാമിൽ ‘അൺഫോളോ’ ചെയ്തതായുള്ള റെഡ്ഡിറ്റ് പോസ്റ്റ് വൈറലായത്. ഇതിനൊപ്പം തന്നെ നയൻതാര തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ വ്യക്തമല്ലാത്ത സന്ദേശവും പങ്കുവച്ചത് ചര്‍ച്ചയായിരുന്നു. ഇതെല്ലാം ചേര്‍ത്ത് വച്ച് വിഘ്‌നേഷും നയന്‍സും തമ്മിലുള്ള ബന്ധത്തില്‍ എല്ലാം ശരിയാണോ എന്ന തരത്തിലുള്ള ചോദ്യവും അഭ്യൂഹവും ഉയര്‍ന്നിരുന്നു. ഇതിനാണ് മണിക്കൂറുകള്‍ മാത്രം ആയുസുണ്ടായത്. 

2022 ജൂണ്‍ 9നാണ് നയന്‍താരയും വിഘ്നേശും ചെന്നൈ മഹാബലിപുരത്ത് വച്ച് വിവാഹിതരായത്. ഷാരൂഖ് ഖാന്‍ ബോളിവുഡ് കോളിവുഡ് താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. നയന്‍സിനും വിഘ്നേശിനും ഉലകം, ഉയിര്‍ എന്നിങ്ങനെ ഇരട്ട മക്കളാണ്. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുട്ടികള്‍ ജനിച്ചത്.

അതേ സമയം വിഘ്നേഷ് ശിവന്‍ തന്‍റെ കരിയറില്‍ ചില പ്രശ്നങ്ങളിലാണ്. അജിത്തിനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ വിഘ്നേഷ് തീരുമാനിച്ചിരുന്നു. ഇതിൽ നിന്നും പിന്നീട് ഇദ്ദഹത്തെ മാറ്റിയത് ഏറെ ശ്രദ്ധനേടി. പ്രദീപ് രം​ഗനാഥനെ വച്ച് എൽഐസി എന്നൊരു സിനിമ വിഘ്നേഷ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ടൈറ്റിലിന്റെ പേരിൽ നടന്ന വിവാ​ദം സിനിമയെ മുന്നോട്ട് കൊണ്ടുപോയില്ല. 

ചെന്നൈയില്‍ മാത്രം 390 ഷോ: തമിഴ്നാട്ടിലെ സണ്‍ഡേ, മഞ്ഞുമ്മല്‍ ഡേ, പ്രതീക്ഷിക്കുന്ന കളക്ഷന്‍ ഞെട്ടിക്കും !

മഞ്ഞുമ്മല്‍ കത്തിക്കയറുന്നു തമിഴ്നാട്ടില്‍ ഗൗതം മേനോന്‍ പടത്തിന് പോലും നില്‍ക്കക്കള്ളിയില്ല; കളക്ഷന്‍ വിവരം

Asianet News Live