അവകാശ വാദങ്ങളൊന്നും ഇല്ലാതെ റിലീസ് ചെയ്ത ഈ കൊച്ചു ചിത്രം പതിനൊന്ന് ദിവസം കൊണ്ട് നേടിയത് 25 കോടിയാണ്.

ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവർ കേന്ദ്രകഥാപാത്രമായി എത്തിയ പുതിയ ചിത്രമാണ് 'ജയ ജയ ജയ ജയ ഹേ'. സാമൂഹ്യ പ്രാധാന്യമുള്ളൊരു വിഷയം നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ച ചിത്രം തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. അവകാശ വാദങ്ങളൊന്നും ഇല്ലാതെ റിലീസ് ചെയ്ത ഈ കൊച്ചു ചിത്രം പതിനൊന്ന് ദിവസം കൊണ്ട് നേടിയത് 25 കോടിയാണ്. ഇത്തരത്തിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രത്തിന്റെ മേക്കിം​ഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

സൈന മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെയാണ് മേക്കിം​ഗ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ബേസിൽ അവതരിപ്പിക്കുന്ന രാജേഷ് എന്ന കഥാപാത്രത്തിന്റെയും ദർശനയുടെയും (ജയ) കോമ്പിനേഷൻ സീനുകളും രസകരമായ സെറ്റിലെ നിമിഷങ്ങളും കോർത്തിണക്കിയാണ് മേക്കിം​ഗ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു. 

ഒക്ടോബർ 28നാണ് 'ജയ ജയ ജയ ജയ ഹേ' റിലീസ് ചെയ്തത്. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അങ്കിത് മേനോൻ സംഗീത സംവിധാം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന വിനായക് ശശികുമാറാണ്. ബേസില്‍ ജോസഫ് ചിത്രത്തിന്റെ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ബാബ്‍ലു അജുവാണ്. ജോണ്‍ കുട്ടിയാണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.

Jaya Jaya Jaya Jaya Hey - Making Video | Basil Joseph | Darshana Rajendran | Vipin Das

ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റിന്റിന്റെ ബാനറിലാണ് 'ജയ ജയ ജയ ജയ ഹേ'യുടെ നിര്‍മാണം. അമൽ പോൾസനാണ് സഹ നിർമ്മാണം. നിർമ്മാണ നിർവഹണം പ്രശാന്ത് നാരായണൻ. കേരളത്തിലും ജിസിസിയിലും നിന്നുമാണ് ചിത്രം 25 കോടി ഇതുവരെ നേടിയിരിക്കുന്നത്. 

ശ്രീ ബുദ്ധനൊപ്പം ശ്രീനാഥ് ഭാസിയും കൂട്ടരും; 'എൽഎൽബി' ഫസ്റ്റ് ലുക്കുമായി മമ്മൂട്ടി