'നീ എനിക്ക് അഭിമാനം'; മകന് ആശംസയുമായി ഷമ്മി തിലകൻ, സിനിമയിലേക്ക് എന്നെന്ന് കമന്റുകൾ

Published : Jan 21, 2023, 01:50 PM ISTUpdated : Jan 21, 2023, 01:55 PM IST
'നീ എനിക്ക് അഭിമാനം'; മകന് ആശംസയുമായി ഷമ്മി തിലകൻ, സിനിമയിലേക്ക് എന്നെന്ന് കമന്റുകൾ

Synopsis

പടവെട്ട് എന്ന ചിത്രമാണ് ഷമ്മി തിലകന്റേതായി ഒടുവിൽ റിലീസ് ചെയ്തത്.

ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഷമ്മി തിലകൻ. വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ മലയാളികൾക്ക് എന്നും ഓർത്തിരിക്കാൻ നിരവധി കഥാപാത്രങ്ങളെയാണ് ഷമ്മി നൽകി കഴിഞ്ഞത്. വില്ലൻ വേഷങ്ങളിലാണ് ഏറ്റവും കൂടുതൽ തിളങ്ങിയിട്ടുള്ളതെങ്കിലും കോമഡിയും തനിക്ക് വഴങ്ങുമെന്ന് ഷമ്മി ഇതിനോടകം തെളിയിച്ച് കഴിഞ്ഞു. സോഷ്യൽമീഡിയയിൽ സജീവമായ ഷമ്മി തന്റെ നിലപാടുകൾ മടികൂടാതെ കൃത്യമായി തന്നെ അവതരിപ്പിക്കാറുള്ള ആളാണ്. ഒപ്പം തന്നെ ചെറിയ- വലിയ വിശേഷങ്ങളും നടൻ ഷെയർ ചെയ്യാറുണ്ട്. ഇന്നിതാ തന്റെ മകൻ അഭിമന്യുവിന് പിറന്നാൾ ആശംസ അറിച്ച് കൊണ്ട് ഷമ്മി തിലകൻ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

"അസാമാന്യ യുവാവായി വളർന്ന കൊച്ചുകുട്ടിക്ക് ജന്മദിനാശംസകൾ..! നീ എനിക്ക് അഭിമാനം തരുന്നു..!! എപ്പോഴത്തെയും പോലെ ദയയുള്ള വ്യക്തിയായി നിലനിൽക്കണമെന്നാണ് എന്റെ പ്രാർത്ഥന. ലവ് യു ഡിയർ", എന്നാണ് ഷമ്മി തിലകൻ മകന്റെ ഫോട്ടോ പങ്കുവച്ച് കുറിച്ചത്. പിന്നാലെ നിരവധി പേരാണ് അഭിമന്യുവിന് ആശംസകളുമായി രം​ഗത്തെത്തിയത്. 

അഭിമന്യു എന്നാണ് സിനിമയിൽ അഭിനയിക്കുന്നത് എന്നാണ് ഭൂരിഭാ​ഗം പേരും ആശംസ അറിയിച്ചു കൊണ്ട് ചോദിക്കുന്നത്. 'ഷമ്മി അണ്ണാ ഈ ചെക്കനെ എന്താ സിനിമയ്ക്ക് വിടാത്തത്', എന്നാണ് ഒരു ആരാധകൻ ചോദിക്കുന്നത്. ഇതിന് 'വിടാറുണ്ടല്ലോ..! കഴിഞ്ഞ ആഴ്ചയിലും അവതാർ സിനിമ കാണാൻ വിട്ടിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് പോയത്', എന്നായിരുന്നു ഷമ്മിയുടെ രസകരമായ മറുപടി. 

'മലയാള സിനിമക്ക് ഒരു നല്ല നടനെ ലഭിക്കട്ടെ, മുത്തച്ഛനെ പോലെ നല്ലൊരു നടനായി മാറട്ടെ എന്നാശംസിക്കുന്നു, അച്ചാച്ചനെ പോലെയും അച്ഛനെ പോലെയും നല്ല നിലപാടുകൾ എടുത്ത് ഒരുപാട് വർഷങ്ങൾ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ', എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ. 

പടവെട്ട് എന്ന ചിത്രമാണ് ഷമ്മി തിലകന്റേതായി ഒടുവിൽ റിലീസ് ചെയ്തത്.  നിവിന്‍ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്ത ചിത്രത്തിലെ നടന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാൽതു ജാൻവർ ആണ് മറ്റൊരു ചിത്രം. ഇതിലെ ഷമ്മി തിലകന്റെ ഡോക്ടർ വേഷം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രശംസകൾ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ബേസിൽ ജോസഫ് ആയിരുന്നു പാൽതു ജാൻവറിൽ നായികനായി എത്തിയത്. 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത