സർപ്രൈസ് ചിത്രവുമായി 'പൈങ്കിളി'; കിടക്കാൻ നോക്കുമ്പോൾ തലയണ കണ്ടില്ലേൽ മേടിക്കുമെന്ന് 'ആശ'

Published : Jun 26, 2021, 07:47 PM ISTUpdated : Jun 27, 2021, 02:31 PM IST
സർപ്രൈസ് ചിത്രവുമായി 'പൈങ്കിളി'; കിടക്കാൻ നോക്കുമ്പോൾ തലയണ കണ്ടില്ലേൽ മേടിക്കുമെന്ന് 'ആശ'

Synopsis

 ഗർഭിണിയുടെ വേഷത്തിൽ നിറവയറുമായി നിൽക്കുന്ന ചിത്രമാണ് ശ്രുതി പോസ്റ്റ് ചെയ്തത്

ക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ശ്രുതി രജനീകാന്ത്. പരമ്പരയിൽ പൈങ്കിളിയെന്ന കഥാപാത്രമായി എത്തുന്ന ശ്രുതി വളരെ വേഗം പ്രേക്ഷ ശ്രദ്ധ നേടി. സ്വതസിദ്ധമായ അഭിനയ ശൈലിയാണ് താരത്തെ പ്രേക്ഷകരിലേക്ക് അടുപ്പിച്ചത്. നടൻ ശ്രീകുമാറും അവതാരകയായിരുന്ന അശ്വതി ശ്രീകാന്തും ഒരുമിച്ചെത്തുന്ന പരമ്പരയിൽ, ശ്രീകുമാർ അവതരിപ്പിക്കുന്ന ഉത്തമൻ എന്ന കഥാപാത്രത്തിന്റെ സഹോദരിയാണ് പൈങ്കിളി. 

പരമ്പരയിലൂടെ തന്നെ സോഷ്യൽ മീഡിയയിലും വലിയ താരമാണ് ശ്രുതി ഇപ്പോൾ.  നിരന്തരം രസകരമായ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന ശ്രുതി അടുത്തിടെ പങ്കുവച്ച ഒരു ചിത്രമാണ് ശ്രദ്ധ നേടുന്നത്. ഗർഭിണിയുടെ വേഷത്തിൽ നിറവയറുമായി നിൽക്കുന്ന  ചിത്രമാണ് ശ്രുതി പോസ്റ്റ് ചെയ്തത്.  എന്നാൽ പരമ്പരയിൽ സഹോദര ഭാര്യയുടെ വേഷത്തിലെത്തുന്ന അശ്വതി ശ്രീകാന്ത് ഇട്ട കമന്റ് ആയിരുന്നു ഏറെ രസകരമായത്. 'സംഭവം കൊള്ളാം, ഞാൻ കിടക്കാൻ നോക്കുമ്പോ തലയണ കണ്ടില്ലേൽ നീ മേടിക്കും'- എന്നായിരുന്നു താരത്തന്റെ കമന്റ്.

ശ്രീകുമാറിനൊപ്പം മിനി സ്ക്രീനിൽ പുതുമുഖങ്ങളായ താരങ്ങളും ചേര്‍ന്നൊരുക്കുന്ന പരമ്പര വിജയകരമായി മുന്നോട്ടു പോവുകയാണ്. ആദ്യ ഘട്ടത്തിൽ സൗഭാഗ്യ വെങ്കിടേഷിന്‍റെ ഭര്‍ത്താവും നര്‍ത്തകനുമായ അര്‍ജുന്‍ സോമശേഖറും ഒരു കഥാപാത്രമായി എത്തിയിരുന്നു. പിന്നീട് പിന്മാറി. ശ്രുതി അവതരിപ്പിക്കുന്ന പൈങ്കിളി എന്ന കഥാപാത്രത്തിന്റെ ഭർത്താവിന്റെ വേഷത്തിലായിരുന്നു അർജുൻ എത്തിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍