
കുങ്കുമപ്പൂവ് എന്ന സീരിയയിൽ അമല എന്ന വില്ലത്തി കഥാപാത്രത്തെ അവതരിപ്പിച്ചും അൽഫോൻസാമ്മയെ അവതരിപ്പിച്ചും പ്രേക്ഷക പ്രീതിനേടിയ അശ്വതിയെ ആരും മറക്കാനിടയില്ല. അഭിനയത്തിൽ തിളങ്ങി നിന്നപ്പോഴാണ് താരം വിവാഹിതയായതും യുഎഇയിലേക്ക് ഭർത്താവിന്റെ ഒപ്പം പറന്നതും. അശ്വതി യുഎഇയിൽ സെറ്റിൽഡാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്. അതുകൊണ്ട് തന്നെ ആരാധകർക്ക് താരത്തിന്റെ വിശേഷങ്ങൾ എല്ലാം അറിയാം.
അശ്വതിയെപ്പോലെ തന്നെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ മറ്റൊരു നടിയാണ് വീണ നായർ. സിനിമയിലൂടെയും സീരിയലുകളിലൂടെയും ബിഗ് ബോസ് ഷോയിലൂടെ ജനശ്രദ്ധനേടിയ വീണ നായരും അശ്വതിയും വർഷങ്ങളായി സുഹൃത്തുക്കളാണ്. സൗഹൃദം കഴിഞ്ഞ പതിനഞ്ച് വർഷമായി ഇരുവരും തുടരുന്നത് സോഷ്യൽമീഡിയ വഴിയും മറ്റുമാണ്.
ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം വീണ്ടും ഇരുവരും കണ്ടുമുട്ടിയിരിക്കുകയാണ്. വീണ ദുബായ് വിസിറ്റ് ചെയ്യാൻ എത്തിയപ്പോൾ എയർപോട്ടിൽ സ്വീകരിക്കാൻ അശ്വതി എത്തിയിരുന്നു. സുഹൃത്തിനെ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ സന്തോഷം റീയൂണിയന്റെ വീഡിയോ പങ്കിട്ട് അശ്വതി പങ്കുവെച്ചിട്ടുണ്ട്. നീണ്ട പതിനഞ്ച് വർഷത്തെ ബന്ധം എന്നാണ് വീണ അശ്വതിയുമായുള്ള സൗഹൃദത്തെ വിശേഷിപ്പിച്ചത്. തന്റെ പ്രിയ കൂട്ടുകാരിയെ ദൈവം തന്ന സമ്മാനം എന്നാണ് വീണ വിശേഷിപ്പിച്ചത്.
ചില സൗഹൃദങ്ങൾ ദൈവം സമ്മാനിച്ചതാണ്. എപ്പോഴും നീ എനിക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകാരിയാണ് അച്ചുമ്മ. നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു. നമ്മുടെ സൗഹൃദ കഥ എങ്ങനെ വിശദീകരിക്കണമെന്ന് എനിക്കറിയില്ല. 15 വർഷം ആയിരിക്കുന്നു. വന്നതിന് നന്ദി അച്ചു. ജെറിൻ ചേട്ടാ താങ്ക് യൂ എന്നാണ് വീണ കുറിച്ചത്. അങ്ങനെ ഞങ്ങൾ വർഷങ്ങൾക്കുശേഷം കണ്ടുമുട്ടി… എന്നാണ് അശ്വതി കുറിച്ചത്. മീറ്റിങ് ഫ്രണ്ട്, അബുദാബി ലൈഫ്, ആക്ടറസ് ലൈഫ് തുടങ്ങിയ ഹാഷ് ടാഗുകൾക്ക് ഒപ്പമായിരുന്നു അശ്വതിയുടെ പോസ്റ്റ്. ഇരുവരും കണ്ടുമുട്ടിയപ്പോൾ കെട്ടിപിടിച്ചാണ് സന്തോഷം പ്രകടിപ്പിച്ചത്.
12 ലക്ഷം മുതല്‍ രണ്ട് കോടി വരെ; മോഹൻലാലിന്റെ വാച്ചുകളുടെ വില കേട്ട് അമ്പരന്ന് ആരാധകർ