സിദ്ധാർത്ഥും കിയരയും വിവാഹിതരാകുമോ? സിദ്ധാർത്ഥ് മൽഹോത്രയുടെ പ്രതികരണം ഇങ്ങനെ.!

Published : Dec 21, 2022, 08:36 AM IST
സിദ്ധാർത്ഥും കിയരയും വിവാഹിതരാകുമോ? സിദ്ധാർത്ഥ് മൽഹോത്രയുടെ പ്രതികരണം ഇങ്ങനെ.!

Synopsis

രശ്മിക മന്ദാനയ്‌ക്കൊപ്പമുള്ള തന്റെ വരാനിരിക്കുന്ന ചിത്രമായ മിഷൻ മജ്‌നുവിന്‍റെ പ്രൊമോഷൻ തിരക്കിലാണ്  സിദ്ധാർത്ഥ് മൽഹോത്ര ഇപ്പോൾ. 

മുംബൈ: സിദ്ധാർത്ഥ് മൽഹോത്രയുടെയും കിയാര അദ്വാനിയുടെയും വിവാഹ വാർത്തകൾ ഏറെ നാളായി അഭ്യൂഹമായി ബോളിവുഡില്‍ പ്രചരിക്കുന്നുണ്ട്. രണ്ട് താരങ്ങളും തങ്ങളുടെ ബന്ധം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, അവർ ഇത്തരം റൂമറുകളെ ഒരിക്കലും നിഷേധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 

സോഷ്യല്‍ മീഡിയയില്‍ ഇരുവരുടെയും വിവാഹ അഭ്യൂഹങ്ങൾ പരക്കുമ്പോൾ, ദമ്പതികൾ അതേക്കുറിച്ച് മിണ്ടാതെയിരിക്കുകയാണ്. വിവാഹത്തെക്കുറിച്ചുള്ള ഇവര്‍ എന്ത് പറയുന്നുവെന്ന് അറിയാന്‍ കാത്തിരിക്കുന്ന ആരാധകർക്കായി പുതിയൊരു വിവരമാണ് ഇപ്പോള്‍ പുറത്ത് എത്തുന്നത്. സിദ്ധാർത്ഥ് മൽഹോത്ര അടുത്തിടെ ഒരു അഭിമുഖത്തിൽ കിയാര അദ്വാനിയുമായുള്ള തന്റെ വിവാഹ അഭ്യൂഹങ്ങളെക്കുറിച്ച് പ്രതികരിച്ചു.

രശ്മിക മന്ദാനയ്‌ക്കൊപ്പമുള്ള തന്റെ വരാനിരിക്കുന്ന ചിത്രമായ മിഷൻ മജ്‌നുവിന്‍റെ പ്രൊമോഷൻ തിരക്കിലാണ്  സിദ്ധാർത്ഥ് മൽഹോത്ര ഇപ്പോൾ. റേഡിയോ ഫീവർ എഫ്‌എമ്മിനോട് സംസാരിക്കവെയാണ് നടൻ തന്റെ വിവാഹ അഭ്യൂഹങ്ങളെക്കുറിച്ച് പറഞ്ഞത്.  "ഞാന്‍ ഈ വർഷം വിവാഹിതനാകും" നടന്‍ വ്യക്തമാക്കി. എന്നാല്‍ ആരാണ് വധു എന്ന് പറഞ്ഞില്ല എന്നതാണ് രസകരം.

ഇരുവരും ദില്ലിയിലോ മുംബൈയിലോ വച്ച് വിവാഹിതരാകാൻ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. തീയതി കണ്ടെത്താനും, ഒരുക്കങ്ങള്‍ നടത്താനും താരങ്ങളുടെ  കുടുംബങ്ങള്‍ തീരുമാനിച്ചുവെന്നായിരുന്നു വാര്‍ത്ത. വിവാഹ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും ഡിസംബർ അവസാനത്തോടെ വിവാഹനിശ്ചയം നടക്കുമെന്നാണ് വിവരം.

ഇന്ത്യ ടുഡേയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ചണ്ഡീഗഡിലെ ഒബ്‌റോയ് സുഖ്വിലാസ് ആണ് വിവാഹത്തിന്  പരിഗണനയിലുള്ള സ്ഥലങ്ങളിലൊന്ന്. സിദ്ധാർത്ഥിന്റെ കുടുംബം താമസിക്കുന്ന ദില്ലിക്ക് സമീപമുള്ളതിനാൽ വിവാഹ ചടങ്ങുകൾക്കുള്ള അവരുടെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പാണ് ഇതെന്നാണ് വാര്‍ത്ത പറയുന്നത്.

വിവാഹത്തിന് ശേഷം അതിഥികൾക്കായി മുംബൈയിൽ വിരുന്നൊരുക്കുമെന്നും ബോളിവുഡിലെ മുന്‍നിരക്കാര്‍ പങ്കെടുക്കുമെന്നും വിവരമുണ്ട്. 

കെ എസ് ചിത്രയുടെ മനോഹരമായ ശബ്‍ദത്തില്‍ 'വരിസി'ലെ പുതിയ ഗാനം പുറത്ത്

ഇതാ ബോളിവുഡിന്‍റെ 'കൈതി'; 'ഭോലാ' ഫസ്റ്റ് ലുക്ക്

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത