'അമ്പമ്പോ എന്തൊരു സാമ്യം', ശോഭനയുടെ രൂപസാദൃശ്യവുമായി ​ഗായിക- വീഡിയോ

By Web TeamFirst Published Jan 9, 2023, 6:36 PM IST
Highlights

തമിഴ്‌നാട് സ്വദേശിയായ ശിവശ്രീ നർത്തകി കൂടിയാണ്. 

രാളെ പോലെ ഏഴ് പേർ കാണുമെന്നാണ് പഴമക്കാർ പറയാറ്. പരസ്‍പരം മുഖ്യസാമ്യമുള്ളവരെ കാണുന്നത് എന്നും കൗതുകവുമാണ്. പ്രത്യേകിച്ച് സിനിമാ താരങ്ങളുടെ രൂപവുമായി സാദൃശ്യമുള്ളവർ. അത്തരത്തിലുള്ള നിരവധി വീഡിയോകളും ചിത്രങ്ങളും മുൻമ്പ് പലപ്പോഴും പുറത്തുവന്നിട്ടുമുണ്ട്. ഇപ്പോഴിതാ നടി ശോഭനയുടെ രൂപസാദൃശ്യമുള്ള ഒരു ​ഗായികയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

കർണാടിക് ഗായിക ശിവശ്രീ സ്കന്ദയുടേതാണ് വീഡിയോ. ശോഭനയുടെ പഴയകാല മുഖവുമായി ഏറെ സാമ്യമുണ്ട് ശിവശ്രീയ്ക്ക്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ശോഭനയുടെ മുഖവുമായി സാമ്യമുണ്ടല്ലോ എന്ന് പറഞ്ഞ് രം​ഗത്തെത്തുന്നത്. വേറെയും പല വീഡിയോകളും ഇന്‍സ്റ്റാഗ്രാമില്‍ ശിവശ്രീ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ അവയില്‍ ചിലത് ഒഴിച്ച് ബാക്കിയുള്ളവയില്‍ ശോഭനയുമായി സാമ്യം ശിവശ്രീയ്ക്ക് ഇല്ല. തമിഴ്‌നാട് സ്വദേശിയായ ശിവശ്രീ നർത്തകി കൂടിയാണ്. 

അതേസമയം, 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.2020ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തില്‍ സുരേഷ് ഗോപി ആയിരുന്നു നായകന്‍. അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്‍ത ചിത്രം വൻ ഹിറ്റായി മാറിയിരുന്നു. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ, കെ.പി.എ.സി ലളിത, സുരേഷ് ഗോപി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു.

'ഏപ്രില്‍ 18' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരമാണ് ശോഭന. പിന്നീട് നിരവധി ചിത്രങ്ങളില്‍ ശോഭന ഭാഗമായി. എന്നാല്‍ 'മണിച്ചിത്രത്താഴ്' എന്ന ക്ലാസിക് ഹിറ്റ് ചിത്രമാണ് ശോഭനയ്‍ക്ക് ഏറ്റവും പ്രശംസ നേടിക്കൊടുത്തത്. ചിത്രത്തില്‍ 'നാഗവല്ലി', 'ഗംഗ' എന്നീ  കഥാപാത്രങ്ങളെ അവതരിപ്പിച്ച  ശോഭനയ്‍ക്ക് അക്കൊല്ലത്തെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും ലഭിച്ചിരുന്നു. മലയാളത്തില്‍ മാത്രമല്ല ഇന്ത്യയിലെ വിവിധ ഭാഷകളിലെ ചിത്രങ്ങളില്‍ ശോഭന മികച്ച കഥാപാത്രങ്ങളായി എത്തിയിട്ടുണ്ട്. 

'ഹൃദയസ്പർശിയായ കുടുംബ ചിത്രം, വിജയ്‌യുടെ അഭിനയം അഭിനന്ദനാർഹം'; 'വാരിസ്' ആദ്യ പ്രതികരണം

click me!