വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്.

നുവരി 11ന് താരപ്പൊങ്കലിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് തമിഴ് നാട്. വിജയ് നായകനായി എത്തുന്ന വാരിസും അജിത്ത് നായകനായി എത്തുന്ന തുനിവും റിലീസിന് എത്തുന്നു എന്നത് തന്നെയാണ് ഇതിന് കാരണം. ഇരു സിനിമകളുടെയും പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ഇനി രണ്ട് ദിവസമാണ് ഈ സൂപ്പർ താര ചിത്രങ്ങൾ തിയറ്ററിൽ എത്താൻ ബാക്കിയുള്ളത്. ഈ അവസരത്തിൽ വിജയ്‌യുടെ വാരിസിന്റെ ആദ്യ പ്രതികരണമാണ് പുറത്തുവരുന്നത്. 

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം വിദേശത്ത് നിന്നുള്ള ഒരു സെൻസർ അം​ഗമാണ് ആദ്യ റിവ്യു പറഞ്ഞിരിക്കുന്നത്. വിജയ്‌യുടെ അഭിനയവും സംഭാഷണങ്ങളും അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും ലളിതമായ ഉള്ളടക്കവും ഹൃദയസ്പർശിയായ വികാരങ്ങളും ഉൾപ്പെട്ട ഒരു കുടുംബ ചിത്രമാണ് വാരിസ് എന്നും ഇയാൾ പറയുന്നു. 

ഇമോഷണൽ ഫാമിലി എന്റർടെയ്‌നർ ആണ് വാരിസ് എന്നാണ് നേരത്തെ സംവിധായകൻ വംശി പറഞ്ഞത്. തന്റെ മാനറിസവും ഡയലോഗുകളും കൊണ്ട് വിജയ് ആടിത്തിമിർക്കാൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, വാരിസിന് യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂറും 50 മിനിറ്റുമാണ് (170 മിനുട്ടാണ്) ചിത്രത്തിന്റെ സമയം. 

വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാർ,പ്രകാശ് രാജ്, പ്രഭു, ജയസുധ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു എന്നിവരാണ് പ്രധാന അഭിനേതാക്കൾ. എസ് ജെ സൂര്യയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വാരിസ്. 

'ഈ വിജയം അവരുടെ കൂടെ കഠിനപ്രയത്നത്തിന്റേത്': 'മാളികപ്പുറം' ടീമിനെ പ്രശംസിച്ച് ഉണ്ണി മുകുന്ദൻ

ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. കാര്‍ത്തിക് പളനി ഛായാഗ്രഹണവും പ്രവീണ്‍ കെ എല്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. തമിഴിലും തെലുങ്കിലും ഒരേസമയമാണ് ചിത്രം എത്തുക.