ഈ സുന്ദരി ആരാണെന്ന് മനസ്സിലായോ? കുട്ടിക്കാല ചിത്രം പങ്കുവച്ച് പ്രിയ ​ഗായിക

Web Desk   | Asianet News
Published : Jun 07, 2021, 02:18 PM IST
ഈ സുന്ദരി ആരാണെന്ന് മനസ്സിലായോ? കുട്ടിക്കാല ചിത്രം പങ്കുവച്ച് പ്രിയ ​ഗായിക

Synopsis

ചെറിയൊരു മാറ്റമേ ഇപ്പോഴുള്ളുവെന്നും അന്നും ഇന്നും സുന്ദരി ആണല്ലോ എന്നുമൊക്കെയാണ് കമന്റുകൾ. 

ലയാളികളുടെ പ്രിയ പാട്ടുകാരിയാണ് സുജാത മോഹൻ. തന്റെ മധുരമൂറുന്ന സ്വരമാധുരിയിൽ ഒരുപിടി മികച്ച ​ഗാനങ്ങൾ സമ്മാനിക്കാൻ സുജാതക്ക് ഇതിനോടകം സാധിച്ചിട്ടുണ്ട്. പന്ത്രണ്ടാമത്തെ വയസ്സിലാണ് മലയാള സിനിമയിൽ സുജാത പാടി തുടങ്ങുന്നത്, പിന്നീട് തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ചു. ഇപ്പോഴിതാ സുജാത പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

ചുവന്ന ഉടുപ്പിട്ട് റോസാപ്പൂവും ചൂടി നിൽക്കുന്ന തന്റെ കുട്ടിക്കാല ചിത്രമാണ് സുജാത പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി വരുന്നത്. ചെറിയൊരു മാറ്റമേ ഇപ്പോഴുള്ളുവെന്നും അന്നും ഇന്നും സുന്ദരി ആണല്ലോ എന്നുമൊക്കെയാണ് കമന്റുകൾ. എന്തായാലും പ്രിയ ​ഗായികയുടെ ചിത്രം എല്ലാവരും ഏറ്റെടുത്ത് കഴിഞ്ഞു. 

ടൂറിസ്റ്റ് ബംഗ്ലാവ്’ (1975) എന്ന ചിത്രത്തിന് പിന്നണി പാടിയാണ് സുജാത ബി​ഗ് സ്ക്രീനിലെത്തുന്നത്. ഓഎൻവി കുറുപ്പ് എഴുതി എം കെ അർജ്ജുനൻ മാസ്റ്റർ ഈണമിട്ട ‘കണ്ണെഴുതി പൊട്ടു തൊട്ട്’ എന്ന ഗാനമാണ് സുജാത ആദ്യമായി പാടിയ ഗാനം. പിന്നീട് ഇങ്ങോട്ട് സുജാതയുടെ ശബ്ദത്തിൽ സൂപ്പർ ഹിറ്റ് ​ഗാനങ്ങൾ പിറവിയെടുത്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത