'രേണുവിന് HER2- പൊസിറ്റീവ് ആണ്, മരുന്ന് വില 202628', നിങ്ങള്‍ എന്ത് അറിഞ്ഞിട്ടാ?; വിമര്‍ശകരുടെ വായടപ്പിച്ച് സഹോദരി

Published : Jul 12, 2026, 10:24 AM IST
Renu sudhi

Synopsis

ഒരു കീമോയില്‍ നിന്നും റിക്കവറായി വരുമ്പോഴേക്കും അടുത്ത കീമോയ്ക്കുള്ള സമയം ആകും. ഓരോ കീമോ കഴിയുമ്പോഴും അവരുടെ കൗണ്ട് കുറയും. ഛര്‍ദ്ദി, വയറിളക്കം, ഒക്കെ ഉണ്ടാകും. സൈഡ് എഫക്ട് താങ്ങാനാകാതെ അവര്‍ ഐസിയുവില്‍ ആകുമെന്നും സഹോദരി. 

രേണു സുധിയ്ക്ക് കാന്‍സര്‍ ഇല്ലെന്നും രണ്ട് ലക്ഷത്തിന്‍റെ മരുന്നാണ് എടുക്കുന്നതെന്ന് പറഞ്ഞതു കളവാണെന്ന് പറഞ്ഞവര്‍ക്കും മറുപടിയുമായി സഹോദരി. തെളിവുകള്‍ അടക്കം കാണിച്ചാണ് സഹോദരിയുടെ മറുപടി. രേണുവിന് ബ്രെസ്റ്റ് കാന്‍സറില്‍ HER2- പൊസിറ്റീവ് ആണെന്നും അത് അതിതീവ്രമായിട്ട് ശരീരത്തില്‍ വ്യാപിച്ച് കൊണ്ടിരിക്കുന്ന ഒന്നാണെന്നും ഇവര്‍ പറയുന്നു. ഇനിയെങ്കിലും സത്യാവസ്ഥ നിങ്ങളൊന്ന് മനസിലാക്കൂവെന്നും സഹോദരി പറഞ്ഞു.

രേണുവിന്‍റെ സഹോദരിയുടെ വാക്കുകള്‍

രേണുവിന് കൊടുക്കുന്ന ഇഞ്ചക്ഷനുകളെ കുറിച്ച് ചില വ്ളോഗേഴ്സ് തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നുണ്ട്. രോഗം വരെ കള്ളമാണെന്ന് പ്രചരിപ്പിക്കുന്നുണ്ട്. രേണുവിന് ബ്രെസ്റ്റ് കാന്‍സറില്‍ HER2- പൊസിറ്റീവ് ആണ്. അതിതീവ്രമായിട്ട് ശരീരത്തില്‍ വ്യാപിച്ച് കൊണ്ടിരിക്കുന്ന കാന്‍സറാണത്. അതിന് നൂതനമായ ചികിത്സാരീതികള്‍ കണ്ടുപിടിച്ചിട്ടുണ്ട്. ടാര്‍ഗെറ്റ‍ഡ് തെറാപ്പി എന്നാണ് പറയുന്നത്. അതിന് വേണ്ടിയിട്ടുള്ള ഇഞ്ചക്ഷനാണ് 2 ലക്ഷത്തിന്‍റേത്. ഓരോ കീമോയ്ക്കും മുന്‍പാണ് ഇതെടുക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് മരുന്ന് വാങ്ങുന്നത്. അതിന്‍റെ യഥാര്‍ത്ഥ വില 202628 ആണ്. കീമോയ്ക്ക് കൊടുക്കുന്നത് കാര്‍ബോ പ്ലാറ്റിന്‍ എന്ന മെഡിസിന്‍ ആണ്. അത് കൊടുക്കുന്നതിന് മുന്‍പായിട്ട് ഇഞ്ചക്ഷന്‍ കൊടുക്കും. രേണുവിന് മൊത്തം പറഞ്ഞിരിക്കുന്നത് ആറ് കീമോ ആണ്. അത് കഴിയുമ്പോള്‍ സര്‍ജറി നടക്കും.

ചിലര്‍ പറയുന്നത് ഈ ഇഞ്ചക്ഷന്‍ 5000 രൂപയ്ക്ക് കിട്ടുമെന്നാണ്. അതെവിടാന്ന് അറിയിക്കുവായിരുന്നുവെങ്കില്‍ ഞങ്ങള്‍ക്കത് ഏറ്റവും വലിയൊരു ഉപകാരം ആയിരിക്കും. ചില കാന്‍സര്‍ രോഗികളുടെ വോയ്സ് ക്ലിപ്പുകള്‍ കേട്ടു. എനിക്ക് അത്രയും ആയില്ല എന്നൊക്കെ പറഞ്ഞ്. അവരോട് എനിക്ക് പറയാനുള്ളത് കാന്‍സര്‍ എന്നത് പല ടൈപ്പുണ്ട്. പല സ്റ്റേജുകളുണ്ട്. ചികിത്സയും പല രീതിയാണ്. her2- positive ആയത് കൊണ്ട് മാത്രമാണ് ഈ മരുന്ന് അവള്‍ക്ക് കൊടുക്കേണ്ടി വരുന്നത്. her2- negative ആയിട്ടുള്ളൊരു രോഗിയാണെങ്കില്‍ അവര്‍ക്ക് കീമോയുടെ ആവശ്യമെ ഉള്ളൂ.

രേണു ആശുപത്രിയല്ല, കെട്ടിച്ചമച്ച കഥയാണെന്ന് പറയുന്നവരുമുണ്ട്. നിങ്ങളുടെ വീട്ടില്‍ അങ്ങനെ ഒരാളുണ്ടെങ്കില്‍ ആരും ഇങ്ങനെ ഒന്നും പറയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരു കീമോയില്‍ നിന്നും റിക്കവറായി വരുമ്പോഴേക്കും അടുത്ത കീമോയ്ക്കുള്ള സമയം ആകും. ഓരോ കീമോ കഴിയുമ്പോഴും അവരുടെ കൗണ്ട് കുറയും. ഛര്‍ദ്ദി, വയറിളക്കം, ഒക്കെ ഉണ്ടാകും. സൈഡ് എഫക്ട് താങ്ങാനാകാതെ അവര്‍ ഐസിയുവില്‍ ആകും. കീമോ കഴിയുന്നത് വരെ ഈ അവസ്ഥയാണ്. അത് അനുഭവിച്ചവര്‍ക്കും അറിയാവുന്നവര്‍ക്കും അറിയാം.

അവളുടെ ശാരീരിക ബുദ്ധിമുട്ടുകളെല്ലാം മാറി അവളൊന്ന് എഴുന്നേല്‍ക്കണ്ടേ. അവളെന്നും അങ്ങനെ കിടക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്. അവള്‍ക്കൊരു കുഞ്ഞുണ്ട്. നൂറ് പേര് കുറ്റപ്പെടുത്തുമ്പോള്‍ അവള്‍ തിരിച്ചുവരാന്‍ പ്രാര്‍ത്ഥിക്കുന്നവരുണ്ട്. അവള്‍ തിരിച്ച് വരും. അതിനിടയ്ക്ക് എന്തിനാണ് നിങ്ങള്‍ ഇങ്ങനെ ദ്രേഹിക്കുന്നതെന്ന് എനിക്കറിയില്ല. ഇനിയെങ്കിലും സത്യാവസ്ഥ നിങ്ങളൊന്ന് മനസിലാക്കൂ. അവളെ സ്നേഹിക്കുന്നവരുടെ പ്രാര്‍ത്ഥന മാത്രമെ ഞങ്ങള്‍ ചോദിക്കുന്നുള്ളൂ. അവളെ കുറ്റപ്പെടുത്തുവര്‍ ഒന്ന് മനസിലാക്കൂ.

അവള്‍ക്ക് കൊടുക്കുന്ന പെയിന്‍ കില്ലറല്ല. അവളുടെ തള്ളയും തന്തയും ഇറങ്ങി തെണ്ടട്ടെ എന്ന് കമന്‍റ് കണ്ടു. ഹെര്‍ പോസിറ്റീവ് കാന്‍സര്‍ നിങ്ങളുടെ ആരുടേയും വീട്ടില്‍ വരാതിരിക്കട്ടെ എന്നേ അവരോട് എനിക്ക് പറയാൻ ഉള്ളൂ. ആറ് കീമിയും സര്‍ജറിയും കഴിഞ്ഞ് നെഗറ്റീവ് ആയില്ലെങ്കില്‍, അടുത്ത് എത്ര കീമോ പറയുന്നോ അത്രയും എണ്ണത്തിനും ഈ രണ്ട് ലക്ഷത്തിന്‍റെ ഇഞ്ചക്ഷനും വേണ്ടി വരും. നിങ്ങളൊക്കെ എന്ത് അറിഞ്ഞിട്ടാണ് ഈ കുറ്റപ്പെടുത്തുന്നതെന്ന് അറിയില്ല. ഈ മെഡിന്‍ 5000 രൂപയ്ക്ക് കിട്ടുമെങ്കില്‍ ദയവ് ചെയ്ത് എന്നോട് പറയണം. എന്‍റെ അനിയത്തിക്ക് വേണ്ടിയുള്ള എന്‍റെ അപേക്ഷയാണ്.

PREV
Read more Articles on
click me!

Recommended Stories

'ഇതെന്താ പറയുന്നത് ? അന്ന് കുടുംബം സൈക്കാട്രിസ്റ്റിനെ കാണിക്കാൻ പറഞ്ഞു, ഇന്നത് മലയാളികൾ'; നടി ലെന
അച്ഛനെ അമ്മ തല്ലി ! തെളിവുകള്‍ പുറത്തുവിട്ട് സിന്ധു കൃഷ്ണ, 'എല്ലാം കയ്യീന്ന് പോകുന്ന കാര്യം'