
മലയാളികൾക്ക് ഏറെ സുപരിചിതയായ ആളാണ് നടി ലെന. ചെറുപ്പം മുതൽ സിനിമയിൽ എത്തി ഇന്നും അഭിനയവുമായി മുന്നോട്ട് പോകുന്ന ലെന കഴിഞ്ഞ ജന്മത്തിൽ താൻ ഒരു ബുദ്ധസന്യാസി ആയിരുന്നുവെന്ന് വെളിപ്പെടുത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു. അന്ന് വിമർശനം അടക്കം അവർക്ക് നേരിടേണ്ടി വന്നു. മെഡിറ്റേറ്റ് ചെയ്തപ്പോള്‍ തനിക്ക് കിട്ടിയ ഒരു വിഷനായിരുന്നു മുൻജന്മം എന്ന് പറയുകയാണിപ്പോൾ ലെന.
ലെനയുടെ വാക്കുകൾ ഇങ്ങനെ
പൂര്‍വ്വജന്മത്തെ അംഗീകരിക്കുന്ന ഒരു വിഭാഗം ഉണ്ട്. ആരും അംഗീകരിക്കുന്നില്ലെന്ന് പറയാനാവില്ല. സൈന്‍റിഫിക്കലി പ്രൂവ് ചെയ്താലേ വിശ്വസിക്കുള്ളൂന്ന് പറയുന്നവരുണ്ട്. സയന്‍സ് എന്നെങ്കിലും അത് തെളിയിക്കുന്നുണ്ടെങ്കില്‍ തെളിയിക്കട്ടെ. കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ ഒരു ബുദ്ധസന്യാസി ആയിരുന്നു. മരിക്കുമ്പോല്‍ 63 വയസായിരുന്നു(ടിബറ്റിൽ വച്ച്). തെറാപ്പി ഒന്നും എടുത്തിട്ടല്ല അത് ഞാന്‍ മനസിലാക്കിയത്. മെഡിറ്റേറ്റ് ചെയ്തപ്പോള്‍ എനിക്ക് കിട്ടിയ ഒരു വിഷനാണ് അത്. പൂര്‍വ്വജന്മം അറിഞ്ഞ് കഴിഞ്ഞിട്ട് ഇപ്പോള്‍ ജീവിക്കുന്ന ജീവിതം ആകെ താറുമാറാകാതെ ഇരിക്കാന്‍ നോക്കണം. കാരണം എല്ലാവര്‍ക്കും ഒരു അറിവ് വന്ന് കഴിഞ്ഞാല്‍ അത് താങ്ങാന്‍ പറ്റണമെന്നില്ല. ഒരു ദിവസത്തില്‍ നടക്കുന്ന കാര്യങ്ങള്‍ തന്നെ താങ്ങാന്‍ പറ്റാത്തവരാണ് മിക്കവരും. സ്ട്രെസ്ഫുൾ ആണെന്ന് പറയും. അങ്ങനെയുള്ളപ്പോള്‍ മുന്‍ജന്മം കൂടി അറിഞ്ഞ് കഴിഞ്ഞാല്‍ എന്ത് ചെയ്യും. ഈ ജീവിതത്തില്‍ ചെയ്യാനുള്ള കാര്യങ്ങളൊക്കെ ഓര്‍ഡറാണ്. ഒന്നും പെന്‍റിങ്ങുമല്ല, കണ്‍ഫ്യൂഷന്‍സും ഇല്ല, കാര്യങ്ങളൊക്കെ മനസിലായി. എന്നാലേ മുന്‍ജന്മത്തിലെ ഓര്‍മകള്‍ ഓപ്പണാവൂ. അല്ലെങ്കില്‍ നിങ്ങള്‍ക്കത് താങ്ങാനാവില്ല.
ആദ്യ ഭര്‍ത്താവിനോട് ഇതൊക്കെ ഞാന്‍ പറഞ്ഞപ്പോല്‍ ആള്‍ക്ക് അത് റിലേറ്റ് ആയില്ല. പിന്നീട് ഫാമിലി ഇടപെട്ടു. ഞാന്‍ പറയുന്നതൊന്നും അവര്‍ക്ക് മനസിലാവുന്നില്ല. ഒടുവില്‍ സൈക്കാട്രിസ്റ്റിനെ കാണിക്കാന്‍ പറഞ്ഞു. സ്പിരിച്വാലിറ്റി എല്ലാവര്‍ക്കും മനസിലാകണമെന്നില്ലല്ലോ. അന്ന് എന്‍റെ കുടുംബമാണെങ്കില്‍ ഇന്ന് മലയാളികള്‍ക്ക് അതേ പ്രശ്നം വന്നു. ഇതെന്താ പറയുന്നത് എന്ന് തോന്നി. എല്ലാവര്‍ക്കും മനസിലാവുന്ന കാര്യമല്ല അത്. എല്ലാവര്‍ക്കും കിട്ടുന്ന അനുഭവവുമല്ല. എല്ലാവരും ഒരു ഫ്രീക്വന്‍സിയിലല്ല. എല്ലാവര്‍ക്കും മനസിലാവുമെന്ന് കരുതിയല്ല ഇതെല്ലാം പറയുന്നതും.