'നിങ്ങള്‍ക്ക് കിട്ടുന്ന ബഹുമാനവും പോകുമല്ലോ': പിതാവ് ശിവകുമാറിന്‍റെ വീഡിയോ, സൂര്യയോട് ആരാധകരുടെ ചോദ്യം.!

Published : Feb 28, 2024, 12:54 PM IST
'നിങ്ങള്‍ക്ക് കിട്ടുന്ന ബഹുമാനവും പോകുമല്ലോ': പിതാവ് ശിവകുമാറിന്‍റെ വീഡിയോ, സൂര്യയോട് ആരാധകരുടെ ചോദ്യം.!

Synopsis

ഈ വീഡിയോ വൈറലായതിന് പിന്നാലെ ശിവകുമാറിന്‍റെ പ്രവര്‍ത്തിയില്‍ വളരെ രോഷത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരണം.

ചെന്നൈ: വയസായ ആരാധകരോട് മോശമായി പെരുമാറിയ വീഡിയോ വൈറലായതിന് പിന്നാലെ മുതിർന്ന നടൻ ശിവകുമാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടത്തു പ്രതിഷേധം. നടൻ സൂര്യയുടെയും കാർത്തിയുടെയും പിതാവാണ് നടന്‍ ശിവകുമാര്‍. ചെന്നൈയില്‍ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് സംഭവം നടന്നത്. 

എബിപി നാട് ചിത്രീകരിച്ച ഒരു വീഡിയോ ഇപ്പോൾ ഓൺലൈനിൽ വൈറലാകുന്നത്. തനിക്ക് സമ്മാനം നൽകാൻ ആഗ്രഹിച്ച ആരാധകനോട് ശിവകുമാർ പരിഹാസത്തോടെ പ്രതികരിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. 

ചിരിച്ചുകൊണ്ട്  കൈയിൽ ഷാളുമായി ഒരു വൃദ്ധൻ ശിവകുമാറിന്‍റെ അടുത്തേക്ക് വരുന്നത് കാണാം, പക്ഷേ ശിവകുമാർ ആ ഷാള്‍ അണിയിക്കാനുള്ള ശ്രമം തടഞ്ഞ്  ഷാൾ പിടിച്ച് നിലത്ത് എറിയുന്നത് കാണാം. ആരോ ആരാധകന് ഷാൾ വീണ്ടും ശിവകുമാറിന് നല്‍കാന്‍ നോക്കിയപ്പോള്‍ അത്  വിസമ്മതിച്ച് ശിവകുമാര്‍ പുറത്തേക്ക് പോകുന്നത് വീഡിയോയില്‍ കാണാം.

ഈ വീഡിയോ വൈറലായതിന് പിന്നാലെ ശിവകുമാറിന്‍റെ പ്രവര്‍ത്തിയില്‍ വളരെ രോഷത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരണം. പലരും നടന്‍ സൂര്യയെ ടാഗ് ചെയ്താണ് പ്രതികരണം അറിയിക്കുന്നത്. നിങ്ങള്‍ക്ക് ലഭിക്കുന്ന ബഹുമാനവും അച്ഛന്‍ കളഞ്ഞ് കുളിക്കുമല്ലോ എന്ന തരത്തിലാണ് ചില പ്രതികരണങ്ങള്‍. ഒരു വ്യക്തിയോടും ഒരു പൊതുസ്ഥലത്ത് വച്ച് ഇങ്ങനെ പെരുമാറാന്‍ പാടില്ലെന്നാണ് പലരും പറയുന്നത്. 

എന്നാല്‍ ഇത്തരം പെരുമാറ്റത്തിന് ആദ്യമായല്ല ശിവകുമാര്‍ വിമര്‍ശിക്കപ്പെടുന്നത്. 2018 ല്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവിന്‍റെ ഫോണ്‍ വാങ്ങി എറിഞ്ഞിരുന്നു ശിവകുമാര്‍. ഇത് വളരെ വിമര്‍ശിക്കപ്പെട്ടപ്പോള്‍ ഒരു വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം മാപ്പ് പറഞ്ഞ് രംഗത്ത് എത്തി. 

ഈ റിവ്യൂക്കാര്‍ സിനിമ എടുത്തു കാണിക്കട്ടെ? വെല്ലുവിളി ഏറ്റെടുത്ത 'ബ്ലൂസട്ടെ മാരന്‍റെ' പടം ഒടിടിയിലേക്ക്.!

'റിവ്യൂ ബോംബിംഗ് വിവാദം' ബോളിവുഡിലും: പണം ചോദിച്ചെന്ന് താരം; സംഭവം അതല്ലെന്ന് സിനിമ നിരൂപകന്‍, വന്‍ ട്വിസ്റ്റ്

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത