അജിത്ത്, വിജയ്, രജനികാന്ത്, കമല്‍ ഹാസന്‍ ആരെ വിമര്‍ശിക്കാനും ഒരു മടിയും കാണിക്കാത്ത മാരന് അതിനാല്‍ തന്നെ എന്നും ഫാന്‍സിന്‍റെ സൈബര്‍ ആക്രമണം നേരിടാറുണ്ട്. 

ചെന്നൈ: തമിഴിലെ ജനപ്രിയ സിനിമ റിവ്യൂ ചെയ്യുന്ന വ്യക്തിയാണ് തമിഴ് ടാക്കീസ് എന്ന യൂട്യൂബില്‍ റിവ്യൂ ചെയ്യുന്ന ബ്ലൂസട്ടെ മാരന്‍. സ്ഥിരമായി ഒരേ കളര്‍ ഷര്‍ട്ട് ധരിച്ച് എത്തുന്ന ബ്ലൂസട്ടെ മാരന്‍റെ റിവ്യൂവിന് വലിയ ഫാന്‍സ് തന്നെയുണ്ട്. സൂപ്പര്‍താര പടം, ജനപ്രിയ പടം എന്ന് നോക്കാതെ വിമര്‍ശിക്കുന്ന മാരന്‍റെ ശൈലിക്ക് ആരാധകരും ഒപ്പം വിമര്‍ശകരും ഉണ്ട്.

അജിത്ത്, വിജയ്, രജനികാന്ത്, കമല്‍ ഹാസന്‍ ആരെ വിമര്‍ശിക്കാനും ഒരു മടിയും കാണിക്കാത്ത മാരന് അതിനാല്‍ തന്നെ എന്നും ഫാന്‍സിന്‍റെ സൈബര്‍ ആക്രമണം നേരിടാറുണ്ട്. മുന്‍പ് ഒരു പടത്തെക്കുറിച്ച് മോശമായി റിവ്യൂ ചെയ്താല്‍ പലപ്പോഴും ഫാന്‍സിന്‍റെ പ്രധാന വെല്ലുവിളി എന്നാല്‍ താന്‍ ഒരു പടം പിടിക്ക് എന്നതായിരുന്നു. അതും ബ്ലൂസട്ടെ മാരന്‍ ചെയ്തിട്ടുണ്ട്. 

വെറും ഒരു റിവ്യൂ ചെയ്യുന്നയാള്‍ മാത്രമല്ല ബ്ലൂസട്ടെ മാരന്‍ ഒരു ചിത്രവും ചെയ്തിട്ടുണ്ട്. 2021 പുറത്തിറങ്ങിയ ആന്‍റി ഇന്ത്യന്‍ എന്ന ചിത്രമാണ് ബ്ലൂസട്ടെ മാരന്‍ എഴുതി സംവിധാനം ചെയ്തത്. ആദം ബാവയായിരുന്നു നിര്‍മ്മാണം. വിഖ്യാത തമിഴ് സംവിധായകന്‍ ഭാരതി രാജ അടക്കം കണ്ട ശേഷം അഭിനന്ദിച്ചിട്ടും ചിത്രം ബോക്സോഫീസില്‍ വലിയ വിജയം നേടിയില്ല. 

ഇപ്പോഴിതാ മൂന്ന് വര്‍ഷത്തിന് ശേഷം ചിത്രം ഒടിടിയില്‍ എത്താന്‍ പോവുകയാണ്. ഒരു മാസം പോലും തികച്ച് തീയറ്ററില്‍ കളിച്ചിട്ടില്ല ആന്‍റി ഇന്ത്യന്‍. ആ സമയത്ത് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിന്‍റെ പേരില്‍ വിവാദങ്ങളും ഉണ്ടായിരുന്നു. പുതിയ അപ്ഡേറ്റ് പ്രകാരം ആന്‍റി ഇന്ത്യന്‍ ജിയോ സിനിമയിലാണ് എത്തിയിരിക്കുന്നത്. ബ്ലൂസട്ടെ മാരന്‍ തന്നെ തന്‍റെ സോഷ്യല്‍ മീഡിയ പേജില്‍ ഇത് സംബന്ധിച്ച പോസ്റ്റ് ഇട്ടിട്ടുണ്ട്. 

'റിവ്യൂ ബോംബിംഗ് വിവാദം' ബോളിവുഡിലും: പണം ചോദിച്ചെന്ന് താരം; സംഭവം അതല്ലെന്ന് സിനിമ നിരൂപകന്‍, വന്‍ ട്വിസ്റ്റ്

തപ്‌സി പന്നു വിവാഹിതയാകുന്നു; ബോളിവുഡില്‍ നിന്ന് ആര്‍ക്കും ക്ഷണമില്ല, കാരണമിതാണ്.!