ശ്രീകുമാറും സ്‌നേഹയും പിന്നെ ഓസ്‌ക്കാറും : ശ്രദ്ധനേടി ഫോട്ടോഷൂട്ട്

Web Desk   | Asianet News
Published : Dec 26, 2021, 10:05 PM ISTUpdated : Dec 26, 2021, 10:06 PM IST
ശ്രീകുമാറും സ്‌നേഹയും പിന്നെ ഓസ്‌ക്കാറും : ശ്രദ്ധനേടി ഫോട്ടോഷൂട്ട്

Synopsis

സ്നേഹയുടേയും ശ്രീകുമാറിന്‍റെയും ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോൾ വൈറലായിരിക്കുന്നത്.

മിനിസ്ക്രീനിലെ മിന്നും താരങ്ങളാണ് സ്‌നേഹയും (Sneha )ശ്രീകുമാറും (Sreekumar). ലോലിതനും മണ്ഡോദരിയുമായി മലയാളികളുടെ ഹൃദയത്തില്‍ ഇടംപിടിച്ച ഇരുവരും ഒന്നിച്ച വാര്‍ത്തയും ഏറെ സന്തോഷത്തോടെയായിരുന്നു ആരാധകര്‍ സ്വീകരിച്ചത്. എല്ലായിപ്പോഴും ആരാധകരുമായി സംവദിക്കാറുള്ള താരങ്ങളുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ക്രിസ്തുമസ് തീമിലുള്ള ചിത്രങ്ങളില്‍ സ്‌നേഹയ്ക്കും ശ്രീകുമാറിനുമൊപ്പം ഓസ്‌ക്കാറുമുണ്ട്. ആരാണ് ഓസ്‌ക്കാറെന്നല്ലെ.. ഇരുവരുടേയും ജീവിതത്തിലേക്ക് അടുത്തിടെ വന്ന ഒരു നായക്കുട്ടിയാണ് ഓസ്‌ക്കാര്‍.

ക്രിസ്തുമസ് കോസ്റ്റ്യൂമും ബാക്ഗ്രൗണ്ടുമുള്ള ഫോട്ടോഷൂട്ടില്‍ ഇരുവരോടൊപ്പമായി ഓസ്‌ക്കാറിനേയും കാണാം, ആദ്യമെല്ലാം നായക്കുട്ടികളോട് വലിയ പേടിയായിരുന്നെന്നും, എന്നാല്‍ ഓസ്‌ക്കാര്‍ വന്നതോടെ അവന്‍ ജീവിതത്തിന്റെ ഭാഗമായെന്നുമാണ് സ്‌നേഹ അടുത്തിടെ പറഞ്ഞത്. ഏതായാലും ഇരുവരുടേയും മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ വൈറലാക്കിക്കഴിഞ്ഞു. എല്ലായിപ്പോഴും കാണുന്നതുപോലെ സുന്ദരമായ ചിരിയോടെയാണ് ഇരുവരും ഫോട്ടോഷൂട്ട് ചിത്രങ്ങളിലുള്ളത്.

ചിത്രങ്ങള്‍ കൂടാതെ ഇരുവരും ചെറിയ ചുവടുകള്‍ വയ്ക്കുന്ന വീഡിയോയും സ്‌നേഹ പങ്കുവച്ചിട്ടുണ്ട്. ലോലിതന്‍ മണ്ഡോദരി ജോഡികളെ ഇഷ്ടപ്പെടുന്ന എല്ലാവരുംതന്നെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാക്കി കഴിഞ്ഞു.

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്