
സപ്ത സാഗരദാച്ചേ എല്ലോ, മദ്രാസി, കാന്താരാ ചാപ്റ്റർ 1 എ ലെജൻഡ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രുക്മിണി വസന്ത്. കാന്താരയിലെ കനകാവതി എന്ന കഥാപാത്രത്തിലൂടെ പാൻ ഇന്ത്യൻ റീച്ച് നേടിയ താരമാണ് രുക്മിണി.
ഇൻസ്റ്റയിൽ മൂന്ന് മില്യണിലധികം ഫോളോവേഴ്സ് ഉള്ള രുക്മിണിക്ക് മലയാളത്തിലടക്കം നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ മലയാള നടൻ അർജുൻ രാധാകൃഷ്ണന്റെ ഇൻസ്റ്റ പോസ്റ്റിൽ രുക്മിണി വസന്ത് പങ്കുവച്ച കമന്റുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. 2015 ൽ അർജുൻ പങ്കുവച്ച ഒരു ചിത്രത്തിൽ 'സോ ഹോട്ട്' എന്നാണ് രുക്മിണി വസന്ത് കമന്റ് ചെയ്തിരിക്കുന്നത്. അർജുൻ ഫോട്ടോ പങ്കുവച്ചതിന് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് രുക്മിണിയുടെ കമന്റ്.
ഇത് കൂടാതെ, സമ്പാദി ട്രൈയിങ്ങ് ടൂ ഹാർഡ് എന്നും ഒരു ചുവന്ന ലിപിന്റെ ഇമോജിയും രുക്മിണി മറ്റ് രണ്ട ചിത്രങ്ങളിൽ കമന്റ് ചെയ്തിട്ടുണ്ട്. റെഡിറ്റിലാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നത്. അർജുന് രാധാകൃഷ്ണന്റെ ചിത്രത്തിന് താഴെ നിരവധി പേരാണ് രുക്മിണിയുടെ കമന്റ് അന്വേഷിച്ച് വരുന്നത് എന്നതും ശ്രദ്ധേയമാണ്.
യഷ്- ഗീതു മോഹൻദാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ടോക്സിക് ആണ് രുക്മിണിയുടെ ഏറ്റവും പുതിയ ചിത്രം. അതേസമയം പട, ഡിയർ ഫ്രണ്ട്, കണ്ണൂർ സ്‌ക്വാഡ്, ഉള്ളൊഴുക്ക് എന്നീ ചിത്രങ്ങളിലൂടെയും, കേരളം ക്രൈം ഫയൽസ് സീസൺ 2 വിലൂടെയും പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനാണ് അർജുൻ രാധാകൃഷ്ണൻ. നേരത്തെ റോക്കറ്റ് ബോയ്സ് എന്ന വെബ് സീരീസിൽ എപിജെ അബ്ദുൽ കലാമായും അർജുൻ വേഷമിട്ടിരുന്നു. നിരവധി പ്രേക്ഷക- നിരൂപക പ്രശംസകളായിരുന്നു ആ കഥാപാത്രത്തിലൂടെ അർജുന് ലഭിച്ചിരുന്നത്.