'പട്ടിയുടെ വില പോലും കുട്ടിക്ക് ഇല്ലല്ലോ, കഷ്ടം'; മീത്ത് മിറി കപ്പിൾസിന് വൻ വിമർശനം, പിന്നാലെ മറുപടി

Published : Apr 03, 2026, 09:56 PM IST
meeth miri

Synopsis

സോഷ്യൽ മീഡിയ താരങ്ങളായ മീത്ത് മിറി ദമ്പതികൾ, കുഞ്ഞ് വീഴാൻ പോയപ്പോൾ ശ്രദ്ധിക്കാതെ മുന്നോട്ട് പോയതിന് വിമർശനം നേരിട്ടു. കുഞ്ഞിനെ അവഗണിച്ചെന്ന ആരോപണത്തിന്, ദമ്പതികൾ പ്രതികരിച്ചു.

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതരായവരാണ് മീത്ത് മിറി കപ്പിൾസ്. മിഥുന്‍, റിതുഷ എന്നാണ് ഇവരുടെ പേരെങ്കിലും അറിയപ്പെടുന്നത് മീത്ത് മിറി എന്ന പേരിലാണ്. സോഷ്യൽ മീഡിയയിൽ റീൽസും തങ്ങളുടെ രസകരമായ കണ്ടന്റുകളും പങ്കുവച്ച് ശ്രദ്ധനേടിയ ഇവർക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം നേരിടേണ്ടി വന്നിരിക്കുകയാണ്. ഒരു പെറ്റ് ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയപ്പോൾ സ്വന്തം കുഞ്ഞിനോട് ഇരുവരും കാണിച്ച പ്രവർത്തിയാണ് പലരേയും ചൊടിപ്പിച്ചിരിക്കുന്നത്.

ഉദ്ഘാടനത്തിന് വന്ന ഇരുവരും കാറിൽ നിന്ന് ഇറങ്ങുന്നുണ്ട്. മിഥുന്റെ കയ്യിൽ പെറ്റായ നായ ഉണ്ടായിരുന്നു. പിന്നാലെ ബാക്കിലിരുന്ന റിതുഷയും കുഞ്ഞും പുറത്തേക്ക് വന്നു. ഇതിനിടയിൽ ബാലൻസ് നഷ്ടമായി കുഞ്ഞ് വീഴുന്നത് വീഡിയോയിൽ കാണാം. എന്നാൽ അത് കാര്യമാക്കാതെ മിഥുനും റിതുഷയും നടന്നു മുന്നോട്ട് വരുന്നുണ്ട്. ശേഷം കു‍ഞ്ഞ് തനിയെ എഴുന്നേറ്റ് അമ്മയ്ക്കൊപ്പം കൈപിടിച്ച് നടന്ന് വരുന്നുമുണ്ട്. ഈ വീഡിയോ പുറത്തുവന്നതോടെ വലിയ വിമർശനമാണ് ഉയർന്നത്. 'പട്ടിയുടെ വില പോലും കുട്ടിക്ക് ഇല്ലല്ലോ', എന്നാണ് പലരും കമന്റ് ചെയ്തത്. റിയാക്ഷൻ വീഡിയോകളും പുറത്തുവന്നു. ഇതിന് താഴെ മറുപടിയുമായി ഇരുവരും രം​ഗത്ത് എത്തിയിട്ടുണ്ട്.

മീത്ത് മിറിന്റെ പ്രതികരണം ഇങ്ങനെ

5 സെക്കന്‍റ് വീഡിയോ കണ്ടിട്ട് ഒരാളുടെ പാരന്‍റിംഗ്, ജീവിതം എല്ലാം അനലൈസ് ചെയ്യുന്നവര്‍ക്ക് വിശദീകരണം നല്‍കാന്‍ ഞങ്ങള്‍ക്ക് സമയമില്ല. നിങ്ങള്‍ കണ്ടത് എന്താ ? കുഞ്ഞ് എക്സൈറ്റ്മെന്‍റ് കൊണ്ട് ഇറങ്ങുമ്പോള്‍ ചെറുതായി ബാലന്‍സ് പോയി. പിന്നെ അവന്‍ തന്നെ കറക്ട് ചെയ്തു. അത്ര സിമ്പിളായ കാര്യം. അവന്‍ വീണില്ല, ഒന്നും സംഭവിച്ചില്ല. ഇത് എല്ലാ വീട്ടിലും നടക്കുന്ന ഒരു നോര്‍മല്‍ സീന്‍ ആണ്.

ഞങ്ങള്‍ വളര്‍ത്തുന്നത് സ്ട്രോങ് ആയ ഒരു കുട്ടിയെയാണ്. വീണാല്‍ എഴുന്നേല്‍ക്കാനും ഹാന്‍ഡില്‍ ചെയ്യാനും പഠിക്കണം എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. എല്ലാറ്റിനും പാനിക് ആകാന്‍ പഠിപ്പിക്കുന്നതല്ല പാരന്‍റിംഗ്. നായയ്ക്ക് കെയര്‍ കൊടുക്കുന്നു. കുഞ്ഞിന് ഇല്ല എന്നൊക്കെ പറയുന്നവര്‍.. സത്യസന്ധമായി അത് ഞങ്ങളെ കുറിച്ചൊന്നും പറയുന്നില്ല, നിങ്ങളുടെ മൈന്‍ഡ് സെറ്റിനെയാണ് കാണിക്കുന്നത്. സ്നേഹം divide ചെയ്യുന്നതല്ല, multiply ചെയ്യുന്നതാണ്.

ലോകത്ത് ഞങ്ങളുടെ കുഞ്ഞിനെ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് ഞങ്ങളാണ്. അവന്‍റെ അമ്മയും അച്ഛനും. അവന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്‍റെ വേദന ഫീല്‍ ചെയ്യുന്നത് ഞങ്ങള്‍ക്കാണ്. പുറത്തു നിന്ന് അയ്യോ പാവം എന്ന് സിമ്പതി കാണിക്കുന്നവര്‍ക്ക് അത് ഒരിക്കലും മനസിലാവില്ല. വ്യൂസിനായി കഥ ഉണ്ടാക്കുന്നതും ഒരു ചെറിയ മൊമന്‍റ് എടുത്ത് നെഗറ്റീവിറ്റി സ്പ്രെഡ് ചെയ്യുന്നതും ഈസിയാണ്. പക്ഷേ അത് നിങ്ങളെ വളര്‍ത്തില്ല. സമൂഹത്തിനും ഗുണം ചെയ്യില്ല. സമൂഹത്തില്‍ എത്രയേറെ സീരിയസായ വിഷയങ്ങളുണ്ട്. അവയില്‍ റിയാക്ട് ചെയ്താല്‍ മൂല്യം ഉണ്ടാകും. ഇതുപോലുള്ള കാര്യങ്ങള്‍ വലുതാക്കി കാണിക്കുന്നത് സമയനഷ്ടം മാത്രമാണ്. ഞങ്ങളുടെ കുഞ്ഞിനെ എങ്ങനെ വളര്‍ത്തണമെന്ന് ആരും പഠിപ്പിക്കേണ്ട. ഞങ്ങള്‍ക്കറിയാം അവന്‍ എന്താണെന്ന്. അത് മതി.

PREV
Read more Articles on
click me!

Recommended Stories

വിവാഹിതയായിട്ട് ഒരുമാസം, 'ഇനി ഞങ്ങൾ മൂന്ന് പേർ' എന്ന് രശ്മിക; ബേബിക്കായി കാത്ത് ആരാധകർ, പക്ഷേ ട്വിസ്റ്റ്
ഇഷ്ടിക കളത്തിൽ ജോലി ചെയ്ത് നശിച്ചത്, ഒടുവിൽ 'ചക്ക വേരിലും കായ്ച്ചു'; തുറന്നുപറഞ്ഞ് രഞ്ജു രഞ്ജിമാർ