'ഇതും കൂടി വിവാഹ ചടങ്ങില്‍ ഉള്‍പ്പെടുത്തണം'; വീഡിയോ പങ്കുവച്ച് സൂരജ് സൺ

Published : Feb 08, 2023, 11:53 PM IST
'ഇതും കൂടി വിവാഹ ചടങ്ങില്‍ ഉള്‍പ്പെടുത്തണം'; വീഡിയോ പങ്കുവച്ച് സൂരജ് സൺ

Synopsis

സ്റ്റാര്‍ മാജിക്കിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അഭി മുരളി

പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെയാണ് സൂരജ് സൺ ശ്രദ്ധനേടുന്നത്. പരമ്പരയിൽ നിന്ന് ഇടയ്ക്കുവച്ച് പിന്മാറിയെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സൂരജ്. നിലവില്‍ സീരിയൽ വിട്ട് സിനിമയില്‍ ചുവടുറപ്പിച്ചിരിക്കുകയാണ് താരം.

സൂരജിന്റെ പുതിയൊരു സോഷ്യൽ മീഡിയ പോസ്റ്റ് ആരാധകരുടെ ശ്രദ്ധനേടുകയാണ്. സ്റ്റാര്‍ മാജിക്കിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അഭി മുരളിയുടെ വിവാഹം സംബന്ധിച്ചാണ് നടന്റെ പോസ്റ്റ്. അടുത്തിടെയാണ് താരം വിവാഹിതയായത്. കുട്ടിക്കാലം മുതലേ വിദേശിയെ വിവാഹം ചെയ്യണമെന്നായിരുന്നു അഭിയുടെ ആഗ്രഹം. അതനുസരിച്ച് യൂറോപ്പുകാരനായ ഡയാനെയാണ് അഭി വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.

കളരി പഠിക്കാനെത്തിയ ദയാനും അഭിയും പ്രണയത്തിലാവുകയായിരുന്നു. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിൽ വൈറലായിരുന്നു. വിവാഹ ചടങ്ങുകൾക്കിടെ മാലയിട്ടതിന് ശേഷമായി അഭി ഡയാന്റെ കാലില്‍ തൊട്ട് വണങ്ങിയിരുന്നു. തിരിച്ച് ഡയാനും അഭിയുടെ കാലില്‍ തൊട്ട് വണങ്ങി. അത് വേണ്ട കാര്യം തന്നെയാണെന്നും ഇതും കൂടി വിവാഹ ചടങ്ങില്‍ ഉള്‍പ്പെടുത്തേണ്ടത് തന്നെയാണെന്നും പറഞ്ഞാണ് സൂരജിന്റെ കുറിപ്പ്.

ALSO READ : വൈഡ് റിലീസുമായി 'സ്‍ഫടികം 4കെ'; 'തോമ' എത്തുന്നത് കേരളത്തില്‍ 145 സ്ക്രീനുകളില്‍

നിരവധി പേരാണ് സൂരജിന്റെ പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും എത്തിയത്. വളരെ നല്ല അഭിപ്രായമാണ്. ഞാനും ഈ വീഡിയോ കണ്ടിരുന്നു. എന്റെ മനസ്സിൽ ഒത്തിരി സന്തോഷം തോന്നി. എന്നാൽ ആ പയ്യൻ അങ്ങനെ ചെയ്യുമ്പോൾ അവിടെ നിന്നിരുന്ന ആരോ അങ്ങനെ ചെയ്യരുത് എന്ന് പറയുന്നുണ്ട്. അതുകേട്ട് ആ പയ്യൻ അങ്ങോട്ട് നോക്കിയെങ്കിലും വീണ്ടും ആ പെൺകുട്ടിയുടെ കാലിൽ നമസ്ക്കരിച്ചിട്ടാണ് എഴുന്നേറ്റത്, എന്നാണ് ഒരു കമന്‍റ്.

നേരത്തെ തനിക്കെതിരെ വന്ന ബോഡി ഷെയിമിംഗിനെതിരെയും നടൻ പ്രതികരിച്ചിരുന്നു. ഷാജൂൺ കാര്യൽ സംവിധാനം ചെയ്യുന്ന മൃദു ഭാവേ ദൃഢ കൃത്യേ എന്ന സിനിമയിൽ നായകനായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ ഒരുങ്ങുകയാണ് സൂരജ്.

PREV
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി