കല്യാണത്തിനൊരുങ്ങി സൗഭാഗ്യ വെങ്കിടേഷ്; ഹല്‍ദി ചിത്രങ്ങള്‍ വൈറല്‍

Web Desk   | Asianet News
Published : Feb 18, 2020, 10:40 PM ISTUpdated : Feb 18, 2020, 10:43 PM IST
കല്യാണത്തിനൊരുങ്ങി സൗഭാഗ്യ വെങ്കിടേഷ്;  ഹല്‍ദി ചിത്രങ്ങള്‍ വൈറല്‍

Synopsis

ഫെബ്രുവരി 19,20 തീയതികളില്‍ ഗുരുവായൂരില്‍ വച്ചാണ് തമിഴ് ബ്രാഹ്മണ ആചാരപ്രകാരമുള്ള വിവാഹചടങ്ങുകള്‍ നടക്കുക. 

വിവാഹ തിരക്കിലാണ് ടിക് ടോക്കിലൂടെയും നൃത്ത വിസ്മയങ്ങളിലൂടെയും ആരാധക ഹൃദയങ്ങൾ കീഴടക്കിയ സൗഭാഗ്യ വെങ്കിടേഷ്. ഏറെ നാളായി സുഹൃത്തായിരുന്ന അര്‍ജുന്‍ ശേഖര്‍ ആണ് വരന്‍. കഴിഞ്ഞ മാസമായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം. ഇതിന്റെ ചിത്രങ്ങൾ സൗഭാ​ഗ്യ ആരാധകർക്കായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ സൗഭാഗ്യയുടെ മൈലാഞ്ചി-മഞ്ഞള്‍ കല്യാണത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

ഫെബ്രുവരി 19,20 തീയതികളില്‍ ഗുരുവായൂരില്‍ വച്ചാണ് തമിഴ് ബ്രാഹ്മണ ആചാരപ്രകാരമുള്ള വിവാഹചടങ്ങുകള്‍ നടക്കുക.

പത്ത് വര്‍ഷത്തിലേറെയായി അര്‍ജുനും സൗഭാഗ്യയും സുഹൃത്തുക്കളാണ്. അമ്മ താരാ കല്യാണ്‍ നടത്തുന്ന നൃത്തവിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയായിരുന്ന അർജുൻ, സൗഭാഗ്യയോടൊപ്പം നിരവധി വേദികളിൽ‌ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അര്‍ജ്ജുന്‍ ഇപ്പോള്‍ തിരുവനന്തപുരം വെള്ളയമ്പലത്ത്, ഡാന്‍സ് സ്കൂൾ നടത്തി വരികയാണ്.

PREV
click me!

Recommended Stories

'അസഹനീയമായ വേദന, പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരും': ആശുപത്രി കിടക്കയിൽ നിന്നും പേളി മാണി
അൻപത്തിരണ്ടിലും ആരാധകരെ ഞെട്ടിച്ച് മലൈക അറോറ; വൈറലായി പുതിയ ചിത്രങ്ങൾ