'എന്റെ കല്യാണ ഒരുക്കങ്ങൾ'; വീഡിയോയുമായി ശ്രീവിദ്യ

Published : Aug 15, 2022, 11:01 PM IST
'എന്റെ കല്യാണ ഒരുക്കങ്ങൾ'; വീഡിയോയുമായി ശ്രീവിദ്യ

Synopsis

നിഷ്കളങ്കമായ സംസാര രീതിയും പ്രശസ്തമായ കാസർകോടൻ ഭാഷാ ശൈലിയുമാണ് ശ്രീവിദ്യക്ക് നിരവധി ആരാധകരെ സമ്മാനിച്ചത്.

ലയാളം ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് കാസർകോട് സ്വദേശിനിയായ ശ്രീവിദ്യ മുല്ലച്ചേരി. 
സ്റ്റാർ മാജിക് എന്ന ഷോയിലൂടെ സുപരിചിതയായ താരത്തിന് ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷക മനസ് കീഴടക്കാൻ കഴിഞ്ഞു. നിഷ്കളങ്കമായ സംസാര രീതിയും പ്രശസ്തമായ കാസർകോടൻ ഭാഷാ ശൈലിയുമാണ് താരത്തിന് ഇത്രയും ആരാധകരെ സമ്മാനിച്ചത്.

സ്റ്റാർ മാജിക്  തന്റെ ജീവിതം തന്നെ മാറ്റിമറിച്ചെന്നായിരുന്നു ശ്രീവിദ്യ പറഞ്ഞത്. സ്റ്റാർ മാജിക്കിന്റെ വലിയ ആരാധികയായിരുന്നു. അതുകൊണ്ടുതന്നെ, ഞാൻ ഷോയുടെ ഭാഗമാകാൻ ശ്രമിച്ചു, ഒടുവിൽ അത് സാധിച്ചപ്പോൾ എന്റെ സന്തോഷത്തിന് അതിരുകളുണ്ടായിരുന്നില്ലെന്നാണ് ഒരിക്കൽ ശ്രീവിദ്യ പറഞ്ഞത്. നിരവധി സിനിമകളുടെ ഭാഗമായ ശ്രീവിദ്യയുടെ നൈറ്റ് ഡ്രൈവിലെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ശ്രീവിദ്യ. യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോക്ക് താരം നൽകിയിരിക്കുന്ന അടിക്കുറിപ്പ് ' എന്റെ കല്യാണ ഒരുക്കങ്ങൾ ഇവിടെ തുടങ്ങുന്നു' എന്നാണ്. സ്വർണാഭരണങ്ങൾ അണിഞ്ഞുള്ള കവർ ചിത്രവും വീഡിയോക്ക് നൽകി. ശ്രീവിദ്യ വിവാഹിതയാകാൻ പോവുകയാണെന്ന് കരുതിയ ആരാധകർക്ക് മുന്നിൽ ശ്രീവിദ്യ തന്നെ വീഡിയോയിൽ കാര്യങ്ങൾ വിശദീകരിച്ചു.

നടിയും സഹപ്രവർത്തകയുമായ അനുമോൾ പറഞ്ഞിട്ടാണ് ജ്വല്ലറിയിലെത്തിയതെന്നും. തന്റെ വിവാഹത്തിനായുള്ള സ്വർണം വാങ്ങി വയ്ക്കാനാണ് ഇവിടെ എത്തിയതെന്നും, എന്നാൽ വിവാഹം സംബന്ധിച്ചുള്ള കാര്യങ്ങളൊന്നും ആയിട്ടില്ലെന്നും താരം വ്യക്തമാക്കി. വിവാഹത്തിനുള്ള ആഭരണങ്ങളെല്ലാം വാങ്ങിയ ശേഷമായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. 

വേദികയ്‌ക്കൊപ്പം ദിൽഷ കുടുംബവിളക്കിലേക്കോ ? ചോദ്യങ്ങളുമായി ആരാധകർ

ഉടനെ കല്യാണം ഉള്ളത് കൊണ്ടല്ല, വിവാഹത്തിന് വേണ്ടി മുന്‍കരുതലായി സ്വര്‍ണം വാങ്ങി വെക്കാനുള്ള ശ്രമമാണെന്നായിരുന്നു വീഡിയോയുടെ അവസാനം താരം വ്യക്തമാക്കിയത്. ഇതോടെയാണ് ആരാധകർ ഏറെ രസകരമായ കമന്റുകളുമായി എത്തിയത്. നമ്മളെ ഒന്നു ട്രോളിയതാണല്ലേ എന്ന് ചിലർ ചോദിക്കുമ്പോൾ ചിന്നുവിന്റെ കല്യാണം കഴിഞ്ഞെന്ന് കരുതിയെന്ന് ആവലാതി പെടുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത