സാരിയിൽ സ്റ്റൈലിഷായി സുചിത്ര; സാരിയില്‍ അല്ല പോസിലും ലുക്കിലുമാണ് കാര്യമെന്ന് ആരാധകര്‍; ചിത്രം വൈറല്‍.!

By Web TeamFirst Published Mar 19, 2024, 8:13 AM IST
Highlights

വസ്ത്രത്തെക്കാൾ കൂടുതൽ പോസ് ചെയ്യുന്ന രീതിയ്ക്കാണ് കൈയടി കിട്ടുന്നത്. മലൈകോട്ടെ വാലിബൻ എന്ന സിനിമയിൽ പ്രധാനപ്പെട്ട റോളിലായിരുന്നു സുചിത്ര എത്തിയത്. 

തിരുവനന്തപുരം: ജനപ്രിയ പരമ്പര 'വാനമ്പാടി' അവസാനിച്ച് നാളേറെ ആയെങ്കിലും അതിലെ കഥാപാത്രങ്ങള്‍ ഇപ്പോഴും ആരാധകരുടെ മനസ്സില്‍ തന്നെയുണ്ട്. പരമ്പരയില്‍ ഏറ്റവുമധികം ആരാധകരെ സ്വന്തമാക്കിയ ഒരു കഥാപാത്രമായിരുന്നു സുചിത്ര അവതരിപ്പിച്ച 'പപ്പി'. നെഗറ്റീവ് കഥാപാത്രമായിരുന്നെങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കിയാണ് സുചിത്ര പോയത്. 

വാനമ്പാടിക്കുശേഷം തന്റെ പാഷനായ നൃത്തവുമായാണ് താരം ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. അതിനോടൊപ്പംതന്നെ സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും എന്ന റിയാലിറ്റി ഷോയുടെ അവതാരക കൂടിയാണ് സുചിത്ര. പരമ്പരകളില്‍ എത്തുന്നില്ലെങ്കിലും റീലുകളും ഫോട്ടോഷൂട്ടുകളുമായി സോഷ്യല്‍ മീഡിയയില്‍ സുചിത്ര സജീവമാണ്.

ഇപ്പോഴിതാ, താരം പങ്കുവെക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. കറുത്ത സാരിയിൽ അൽപ്പം സ്റ്റൈലിഷായാണ് നടി എത്തിയിരിക്കുന്നത്. സാരിയുടുത്ത് സുചിത്രയെ സ്ഥിരമായി കാണുന്നതാണെങ്കിലും അതിൽ നിന്നു വ്യത്യസ്തമാണിത്. സാധാരണ പട്ടുസാരിയോ ഫ്ലോറൽ ടൈപ്പോ തിരഞ്ഞെടുക്കാറുള്ള താരം ഇത്തവണ പ്ലെയിൽ ബ്ലാക്ക് സാരിയിലാണ് പരീക്ഷണം നടത്തിയിരിക്കുന്നത്. ഗോൾഡൻ ബോർഡറിന് മാച്ച് ചെയ്യുന്ന, എന്നാൽ വ്യത്യസ്തമായി തോന്നുന്ന മഞ്ഞ കൂടിയ ഗോൾഡൻ ബ്ലൌസാണ് സാരിയ്ക്കൊപ്പം പെയർ ചെയ്തിരിക്കുന്നത്. 

വസ്ത്രത്തെക്കാൾ കൂടുതൽ പോസ് ചെയ്യുന്ന രീതിയ്ക്കാണ് കൈയടി കിട്ടുന്നത്. മലൈകോട്ടെ വാലിബൻ എന്ന സിനിമയിൽ പ്രധാനപ്പെട്ട റോളിലായിരുന്നു സുചിത്ര എത്തിയത്. അതിന് ശേഷം നടി നൽകിയ അഭിമുഖത്തിൽ സീരിയലിൽ നിന്നു വരുന്നവരെ പ്രേക്ഷകർക്ക് അത്ര ദഹിക്കില്ലെന്ന് പറഞ്ഞിരുന്നു. വാനമ്പാടി കഴിഞ്ഞ് നിന്ന സമയത്ത് കുറേ സിനിമകളില്‍ നിന്നും വിളിച്ചിരുന്നു. വിളിച്ച ശേഷം ഇപ്പോള്‍ എന്ത് ചെയ്യുന്നുവെന്ന് ചോദിക്കും. 

സീരിയല്‍ കഴിഞ്ഞ് നില്‍ക്കുകയാണ്, സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് ഞാന്‍ പറയും. അടുത്ത കോളില്‍ പറയുക, സീരിയലില്‍ ഒത്തിരി എസ്റ്റാബ്ലിഷ് ആയിപ്പോയി, എല്ലാവരുമായി ചര്‍ച്ച ചെയ്തപ്പോള്‍ തല്‍ക്കാലം വേണ്ട എന്നാണ്, കുറച്ച് കഴിഞ്ഞ് എല്ലാവരും ഈ മുഖം ഒന്ന് മറക്കട്ടെ എന്നാണ് പറയുക. എനിക്ക് അറിയില്ല അതെന്താണെന്ന്. പക്ഷെ അങ്ങനെ ചിന്തിക്കുന്നുവല്ലോ എന്നോര്‍ത്ത് സങ്കടം വന്നിട്ടുണ്ടെന്നും സുചിത്ര പറഞ്ഞിരുന്നു.

തരുൺ മൂർത്തി ചിത്രത്തില്‍ മോഹന്‍ലാല്‍ ടാക്സി ഡ്രൈവര്‍; വന്‍ അപ്ഡേറ്റ്.!

ഗബ്രി മരവാഴേ..കലിപ്പ് പുറത്തെടുത്ത് മുടിയന്‍; ബിഗ്ബോസ് വീട് കത്തുന്ന ബഹളം

click me!