സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒരു ചിത്രമായിരിക്കുമിത്.

കൊച്ചി: രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു. തരുൺ മൂർത്തിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെ ശ്രദ്ധേയമായ ഓപ്പറേഷൻ ജാവ ,സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ചിത്രം കൂടിയാണിത്.

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി രജപുത്ര നിർമ്മിക്കുന്ന രണ്ടാമതു ചിത്രമാണിത്. രജപുത്രയുടെ പതിനാലാമതു ചിത്രവും മോഹൻലാലിന്‍റെ മുന്നൂറ്റി അറുപതാമതു ചിത്രവുമാണിത്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറിന്‍റെ കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒരു ചിത്രമായിരിക്കുമിത്. ഏറെ ഇടവേളക്കുശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹൻ ലാൽ അവതരിപ്പിക്കുന്നത്. ഒരിടത്തരം ഗ്രാമത്തിന്‍റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് ഈ ചിത്രത്തിന്‍റെ അവതരണം.

മറ്റ് അഭിനേതാക്കളുടെ നിർണ്ണയം പൂർത്തിയായി വരുന്നു. കെ.ആർ.സുനിലിന്‍റെതാണ് കഥ. പ്രമുഖ ദിനപത്രങ്ങളിൽ ലേഖനങ്ങൾ എഴുതുകയും നിരവധി പുരസ്ക്കാരങ്ങൾക്ക് അർഹനാകുകയും ചെയ്ത വ്യക്തിയാണ് കെ.ആർ.സുനിൽ. മികച്ച ഫോട്ടോ ഗ്രാഫർ കൂടിയാണ്. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്.

ഛായാഗ്രഹണം.ഷാജികുമാർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തികരഞ്ജിത് കലാസംവിധാനം -ഗോകുൽദാസ്. മേക്കപ്പ് - പട്ടണം റഷീദ്, കോസ്റ്റ്യും - ഡിസൈൻ - സമീരാസനീഷ്. നിർമ്മാണ നിർവ്വഹണം - ഡിക്സൻപൊടുത്താസ്.സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ് ഏപ്രിൽ രണ്ടാം വാരത്തിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണം റാന്നി, തൊടുപുഴ ഭാഗങ്ങളിലായി പൂർത്തിയാകും. പിആര്‍ഒ വാഴൂര്‍ ജോസ്.

ഗുഡ് ബാഡ് അഗ്ലി : അജിത്ത് ഇത്തരം ചിത്രം ചെയ്യുന്നത് 22 കൊല്ലത്തിന് ശേഷം

കരിയറിലെ 360ാം ചിത്രം; വമ്പന്‍ അപ്ഡേറ്റുമായി മോഹന്‍ലാല്‍