എനിക്ക് നഷ്ടമായത് മെഴ്‌സിഡസ് അടക്കം മൂന്ന് കാറുകള്‍; സങ്കടം അടക്കാനാവാതെ സണ്ണി ലിയോണ്‍

Published : Aug 10, 2023, 11:35 AM IST
എനിക്ക് നഷ്ടമായത് മെഴ്‌സിഡസ്  അടക്കം മൂന്ന് കാറുകള്‍; സങ്കടം അടക്കാനാവാതെ സണ്ണി ലിയോണ്‍

Synopsis

ഹിന്ദുസ്ഥാൻ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇത് വ്യക്തമാക്കിയത്. മുംബൈയിലെ മഴക്കാലത്തിന്റെ തീവ്രതയെക്കുറിച്ച് തനിക്ക് വലിയ അറിവ് ഇല്ലായിരുന്നുവെന്ന് സണ്ണി ലിയോൺ സമ്മതിക്കുന്നു. 

മുംബൈ: ഒരു കനത്ത മഴയില്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന നഗരമാണ് മുംബൈ. ഇവിടുത്തെ വെള്ളപ്പൊക്കത്തില്‍ തനിക്കുണ്ടായ വലിയ നഷ്ടത്തെക്കുറിച്ച് ഓര്‍ക്കുയാണ് സണ്ണി ലിയോണ്‍.  അടുത്തിടെ മുംബൈയിലെ പേമാരിയിലെ സണ്ണിക്ക് നഷ്ടപ്പെട്ടത് മൂന്ന് ആഡംബര കാറുകളാണ്.

ഹിന്ദുസ്ഥാൻ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇത് വ്യക്തമാക്കിയത്. മുംബൈയിലെ മഴക്കാലത്തിന്റെ തീവ്രതയെക്കുറിച്ച് തനിക്ക് വലിയ അറിവ് ഇല്ലായിരുന്നുവെന്ന് സണ്ണി ലിയോൺ സമ്മതിക്കുന്നു. ഇന്ത്യയിലേക്ക് വന്ന കാലത്ത് താന്‍ മണ്‍സൂണ്‍‌ ഇഷ്ടപ്പെട്ടിരുന്നുവെന്ന് സണ്ണി പറയുന്നു. മഴ എന്നും തണുപ്പുള്ള കാലവസ്ഥ സൃഷ്ടിക്കും അത് എനിക്കിഷ്ടമാണ്. മുംബൈയില്‍ വന്ന സമയത്ത് കടലിന് അടുത്ത വീട്ടിലാണ് താമസിച്ചത്. അതിന്‍റെ ചുമരുകള്‍ എന്നും ഈര്‍പ്പത്തോടെയിരുന്നു. 

അതേ സമയം മുംബൈയിലെ മഴയില്‍ എന്‍റെ ഏറ്റവും പ്രിയപ്പെട്ട മൂന്ന് കാറുകള്‍ നഷ്ടപ്പെട്ടുവെന്ന് സണ്ണി പറയുന്നു. അതിലൊന്ന് ഇറക്കുമതി ചെയ്ത  എട്ട് സീറ്റുകളുള്ള മെഴ്‌സിഡസ് ട്രക്ക് ആയിരുന്നു എന്നതാണ് സങ്കടം. വലിയ നികുതി നല്‍കിയാണ് അത് ഇറക്കുമതി ചെയ്തത്. എന്തായാലും അത് ഏറെ സങ്കടമുണ്ടാക്കി. പക്ഷെ അതില്‍ വലിയ കാര്യമില്ല. ഭൌതികമായ വസ്തുക്കള്‍ നഷ്ടമായാല്‍ പിന്നീട് വീണ്ടും വാങ്ങാം. ആര്‍ക്കും ആപത്തൊന്നും സംഭവിച്ചില്ലല്ലോ എന്ന് ആശ്വസിക്കാം. 

മൺസൂണിന് വേണ്ടി നിർമ്മിച്ച ഇന്ത്യൻ നിർമ്മിത ട്രക്കാണ് ഇപ്പോൾ ഉപയോഗിക്കുന്നത് എന്ന് സണ്ണി പറയുന്നു. അന്ന് മറ്റ് കാറുകള്‍ നശിക്കാന്‍ കാരണം തന്നെ ഇവിടുത്തെ കാലവസ്ഥയെക്കുറിച്ച് ധാരണയില്ലാതെ തെറ്റായ വാഹനങ്ങളാണ് ഞാന്‍ വാങ്ങിയത് എന്നത് കൊണ്ടാണ്. ഇപ്പോള്‍ അത് പരിഹരിച്ച് ഇന്ത്യന്‍ കാലവസ്ഥയ്ക്ക് അനുയോജ്യമായ വാഹനങ്ങളാണ് ഉപയോഗിക്കുന്നതെന്ന് സണ്ണി പറയുന്നു. 

അതേ സമയം മുംബൈയിലെ മൺസൂൺ സീസണിൽ സെലിബ്രിറ്റികളും സാധാരണക്കാരും ഒരുപോലെ അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ ഒരു ഓർമ്മപ്പെടുത്തലാണ് സണ്ണിയുടെ അനുഭവം. സണ്ണി ലിയോണിന്റെ അനുഭവം പ്രകൃതിക്ഷോഭത്തിന് മുന്നിൽ ഏറ്റവും സമ്പന്നരുടെ പോലും ചിലപ്പോള്‍ ദുര്‍ബലരാകും എന്നാണ് തെളിയിക്കുന്നത് എന്നാണ് ഇത് സംബന്ധിച്ച് ചില സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ പറയുന്നത്. 

വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന 'ഖുഷി' ; ട്രെയിലര്‍ എത്തി

ബോക്സോഫീസ് വിജയത്തിന്‍റെ ഹുക്കും, അതിരടിയായി രജനി : ജയിലര്‍ റിവ്യൂ

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക