മകൾ ഭാ​ഗ്യയ്ക്ക് വിവാഹം; പ്രധാനമന്ത്രിയെ ക്ഷണിച്ച് സുരേഷ് ​ഗോപിയും കുടുംബവും

Published : Oct 07, 2023, 02:03 PM ISTUpdated : Oct 07, 2023, 02:30 PM IST
മകൾ ഭാ​ഗ്യയ്ക്ക് വിവാഹം; പ്രധാനമന്ത്രിയെ ക്ഷണിച്ച് സുരേഷ് ​ഗോപിയും കുടുംബവും

Synopsis

ഇന്നലെ വൈകിട്ട് ദില്ലിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ വച്ചായിരുന്നു കൂടികാഴ്ച.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നടനും മുൻ എംപിയുമായ സുരേഷ് ​ഗോപി. ഇന്നലെ വൈകിട്ട് ദില്ലിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ വച്ചായിരുന്നു കൂടികാഴ്ച. സുരേഷ് ​ഗോപിയുടെ കുടുംബവും ഒപ്പമുണ്ടായിരുന്നു. മകൾ ഭാ​ഗ്യയുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചു. 

സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യവും, സുരേഷ് ​ഗോപി നടത്തിയ പദയാത്രയും കൂടികാഴ്ചയിൽ ചർച്ചയായി. മോദിയുമായുള്ള കുടിക്കാഴ്ചയുടെ ഫോട്ടോകൾ സുരേഷ് ​ഗോപി പങ്കുവച്ചിട്ടുണ്ട്. MODI, the Family Man.. PARIVAROM ki NETA  എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് സുരേഷ് ​ഗോപി കുറിച്ചത്. 

ഈ വര്‍ഷം ജൂലൈയില്‍ ആയിരുന്നു ഭാഗ്യയുടെ വിവാഹ നിശ്ചയം. മവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹൻ ആണ് ഭാഗ്യയുടെ ഭാവി വരന്‍. തിരുവനന്തപുരത്തെ വീട്ടില്‍ വച്ച് ലളിതമായിട്ട് ആയിരുന്നു ചടങ്ങുകള്‍. ഇരുവരുടെയും വിവാഹം ജനുവരിയില്‍ നടക്കും. ഗുരുവായൂരിൽ വച്ചുള്ള വിവാഹ ചടങ്ങിന് ശേഷം തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ജനുവരി 20ന് റിസപ്ഷന്‍ നടക്കുമെന്ന് നേരത്തെ സുരേഷ് ഗോപിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു. 

സുരേഷ് ഗോപി- രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. പരേതയായ ലക്ഷ്‍മി, നടൻ ഗോകുല്‍, ഭവ്നി, മാധവ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റ് മക്കള്‍. ഗോകുലും മാധവും സുരേഷ് ഗോപിയുടെ പാദ പിന്തുടര്‍ന്ന് സിനിമയില്‍ അഭിനയിക്കുന്നുണ്ട്. 

മലയാള സിനിമയുടെ നാഴികകല്ല്, കോടി ക്ലബ്ബ് തുറന്നുകൊടുത്ത മോഹൻലാൽ; 'പുലിമുരുകന്' ഏഴ് വയസ്

അതേസമയം, ഗരുഡന്‍ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ബിജു മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നവംബറില്‍ സിനിമ തിയറ്ററുകളില്‍ എത്തും. അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. അടുത്തിടെ സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി സുരേഷ് ഗോപിയെ തെരഞ്ഞെടുത്തിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
Read more Articles on
click me!

Recommended Stories

ഈ സീൻ മൂപ്പര് പണ്ടേ വിട്ടതാ..; ജെൻസികളെ ഞെട്ടിച്ച് ഇന്ദ്രൻസിന്റെ കലക്കൻ ഡാൻസ്, പിന്നാലെ ഓർമപ്പെടുത്തൽ
താടി എടുത്തതേ ഓർമയുള്ളൂ, പിന്നീട് നടന്നത് ചരിത്രം ! 'ലാലേട്ടന്' സർപ്രൈസ് ഒരുക്കി ഏഷ്യാനെറ്റ്