സുശാന്തിന്‍റെ പ്രിയപ്പെട്ട ചങ്ങാതി ഫഡ്ജും വിടവാങ്ങി; കണ്ണീരോടെ ആരാധകര്‍

Published : Jan 17, 2023, 02:33 PM IST
സുശാന്തിന്‍റെ പ്രിയപ്പെട്ട ചങ്ങാതി ഫഡ്ജും വിടവാങ്ങി; കണ്ണീരോടെ ആരാധകര്‍

Synopsis

സുശാന്തും തന്‍റെ പ്രിയപ്പെട്ട വളര്‍ത്തുനായയും ഉള്ള ഒരു ചിത്രം പങ്കുവച്ചാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്.

മുംബൈ: അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്‍റെ പ്രിയപ്പെട്ട വളര്‍ത്തുനായ ഫഡ്ജ് മരിച്ചു. സുശാന്ത് സിംഗ് അന്തരിച്ചിട്ട് മൂന്ന് വര്‍ഷമാകുമ്പോഴാണ് ഫഡ്ജിന്‍റെ വിടവാങ്ങാല്‍. നടന്‍റെ സഹോദരി പ്രിയങ്കയാണ് ട്വിറ്ററില്‍ കൂടി ഈകാര്യം വ്യക്തമാക്കിയത്.

സുശാന്തും തന്‍റെ പ്രിയപ്പെട്ട വളര്‍ത്തുനായയും ഉള്ള ഒരു ചിത്രം പങ്കുവച്ചാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്. വളരെക്കാലത്തിന് ശേഷം  ഫഡ്ജ് അവന്‍റെ കൂട്ടുകാരനുമായി അധികം വൈകാതെ സ്വര്‍ഗ്ഗീയ ഭൂമില്‍ വീണ്ടും ഒന്നിക്കും. അതുവരെ ഹൃദയഭേദകം തന്നെയാണ് - പ്രിയങ്ക ട്വീറ്റില്‍ കുറിച്ചു. 

ആയിരക്കണക്കിന് പേരാണ് ഈ ട്വീറ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. ഒപ്പം തന്നെ നൂറുകണക്കിന് പേര്‍ കമന്‍റും ചെയ്തിട്ടുണ്ട്. ഇതില്‍ പലരും ഫഡ്ജിന്‍റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു. പലരും സുശാന്തിന്‍റെയും ഫഡ്ജിന്‍റെയും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. 

2020 ജൂണിലാണ്  സുശാന്ത് സിംഗ് രജ്‍പുത്ത് മുംബൈയില്‍ ആത്മഹത്യ ചെയ്തത്.  വന്‍ വിവാദമാണ് തുടര്‍ന്ന് ബോളിവുഡില്‍ ഉയര്‍ന്നത്. അടുത്തകാലത്ത് വീണ്ടും സുശാന്തിന്‍റെ മരണം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 

സുശാന്തിന്‍റെ ആത്മഹത്യയല്ല കൊലപാതകമാണെന്നും സുശാന്തിന്‍റെ മൃതദേഹത്തില്‍ മര്‍ദ്ദിക്കപ്പെട്ട പാടുകള്‍ അടക്കം ഉണ്ടെന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍. നടന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുവന്ന കൂപ്പർ ആശുപത്രിയിലെ മോർച്ചറി സ്റ്റാഫാണെന്ന് സ്വയം വെളിപ്പെടുത്തിയ ഒരു വ്യക്തിയുടെ തുറന്നുപറച്ചിലാണ് ഇപ്പോൾ സുശാന്ത് സിംഗ് രജ്‍പുത്തിന്‍റെ മരണം വീണ്ടും ചര്‍ച്ചയില്‍ കൊണ്ടുവന്നത്.

സുശാന്തിന്‍റെ മരണത്തില്‍ പുറത്തുവന്ന വെളിപ്പെടുത്തല്‍; പ്രതികരിച്ച് സുശാന്തിന്‍റെ കുടുംബം

സുശാന്ത് സിംഗിന്‍റെ ഫ്ലാറ്റിലേക്ക് പുതിയ വാടകക്കാരന്‍; വാടകയാണ് ഞെട്ടിക്കുന്നത്.!

PREV
Read more Articles on
click me!

Recommended Stories

എന്റെ പെണ്ണെ..നിന്നെയിങ്ങനെ കാണാൻ എന്തൊരു ചേല്; മഞ്ജു വാര്യരെ വാനോളം പുകഴ്ത്തി മലയാളികൾ
'ഒന്നും പഴയരീതിയിലേക്ക് തിരിച്ചുപോകില്ല, പക്ഷേ..'; പുതുവർഷത്തിൽ ഭാവനയ്ക്ക് പറയാനുള്ളത്