വൈകാരികമായി കുറിപ്പുമായി ഗോപി സുന്ദറിന്റെ മകൻ മാധവ്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ അമ്മ ലിവിയുടെ വിയോഗം. പിന്നാലെ നിരവധി പേരാണ് അനുശോചനം അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയത്. ഇതിൽ ഏറെയും വൈകാരിതമായ കുറിപ്പുകളായിരുന്നു. ഇപ്പോഴിതാ അച്ഛമ്മയുടെ വിയോഗത്തിൽ മനസുലഞ്ഞ് ഏറെ വൈകാരികമായി കുറിപ്പ് പങ്കിട്ടിരിക്കുകയാണ് ഗോപി സുന്ദറിന്റെ മകൻ മാധവ്
അച്ഛമ്മയില്ലാത്ത ജീവിതം എങ്ങനെയാണെന്നും അറിയില്ലെന്നും അവസാനമായി ഒന്ന് ചുംബിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും മാധവ് കുറിക്കുന്നു. 'ഞാൻ നിന്നെ സ്നേഹിക്കുന്നു..കാതലായതും അതിലുപരിയായും..നിങ്ങളില്ലാത്ത എന്റെ ജീവിതം എങ്ങനെയായി തീരുമെന്ന് ഒരു പിടിയുമില്ല..എൻ്റെ പ്രിയപ്പെട്ട് അച്ഛമ്മാ..അവസാനമായി ഒരു തവണ കൂടി നിങ്ങളെ കെട്ടിപ്പിടിച്ച് ചുംബിക്കണമെന്ന് മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്..അതിനി അടുത്ത ജന്മത്തിലാകും. നിങ്ങളുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ', എന്നാണ് മാധവ് പറഞ്ഞത്. ഒപ്പം അച്ഛമ്മയ്ക്ക് ഒപ്പമുള്ള ഫോട്ടോകളും മാധവ് പങ്കിട്ടിട്ടുണ്ട്. ഗോപി സുന്ദറിന്റെയും ആദ്യ ഭാര്യ പ്രിയയുടെയും മകനാണ് മാധവ്.
കഴിഞ്ഞ ദിവസം ആയിരുന്നു ലിവി സുരേഷ് ബാബുവിന്റെ വിയോഗം. അമ്മയുടെ വിയോഗ വാർത്ത ഗോപി സുന്ദർ തന്നെ ആയിരുന്നു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നത്. തനിക്ക് ജീവിതവും സ്നേഹവും സ്വപ്നങ്ങളും സമ്മാനിച്ച വ്യക്തിയാണ് അമ്മയെന്നും തന്റെ സംഗീതത്തിലും അതുണ്ടായിരുന്നുവെന്നും ഗോപി സുന്ദർ കുറിച്ചിരുന്നു. വിട്ടു പിരിഞ്ഞെങ്കിലും അമ്മ തന്നോട് ഒപ്പം എന്നും ഉണ്ടാകുമെന്നും സംഗീത സംവിധായകൻ കുറിച്ചിരുന്നു.
നടന്നത് അനാവശ്യ പഴിചാരൽ, നഷ്ടം 25 ലക്ഷം, രാജൻ സക്കറിയ ചരിത്രമാണ്; കസബയെ കുറിച്ച് ജോബി ജോർജ്
പിന്നാലെ നിരവധി പേരാണ് അനുശോചനം അറിയിച്ചും ആശ്വസ വാക്കുകൾ ഏകിയും രംഗത്ത് എത്തിയത്. ഗായികയും നടിയുമായ അഭയ ഹിരണ്മയി, അഭിരാമി സുരേഷ്, അമൃത സുരേഷ് തുടങ്ങി നിരവധി പേർ ലിവി സുരേഷ് ബാബുവിന്റെ ഓർമകൾ പങ്കിട്ടും അനുശോചനം അറിയിച്ചും എത്തി. ലിവിക്കും ഭര്‍ത്ത് സുരേഷ് ബോബുവിനും ഗോപി സുന്ദറിനെ കൂടാതെ ഒരു മകളുകൂടിയുണ്ട്. ഇവര്‍ മുംബൈയിലാണ്. ശ്രീകുമാര്‍ പിള്ളയാണ് മകള്‍ ശ്രീയുടെ ഭര്‍ത്താവ്.
