വിക്റ്റോറിയ വെള്ളച്ചാട്ടത്തിന് സമീപം ബഞ്ജി ജമ്പിം​ഗ് നടത്തുന്ന ടൊവിനോ: വീഡിയോ

Published : Apr 12, 2023, 04:16 PM IST
വിക്റ്റോറിയ വെള്ളച്ചാട്ടത്തിന് സമീപം ബഞ്ജി ജമ്പിം​ഗ് നടത്തുന്ന ടൊവിനോ: വീഡിയോ

Synopsis

നീലവെളിച്ചമാണ് ടൊവിനോയുടെ അടുത്ത ചിത്രം

മലയാളത്തില്‍ നിന്നുള്ള ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രത്തിലെ നായകനാണ് ടൊവിനോ തോമസ്. 2021 ല്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ മിന്നല്‍ മുരളി ആയിരുന്നു ആ ചിത്രം. ശരീര സംരക്ഷണത്തില്‍ ഏറെ താല്‍പരനായ ടൊവിനോയ്ക്ക് സാഹസിക വിനോദങ്ങളോടും അങ്ങനെ തന്നെയാണ്. ഇപ്പോഴിതാ തന്‍റെ ആഫ്രിക്കന്‍ യാത്രയ്ക്കിടെ ബഞ്ജി ജമ്പിംഗിനുള്ള അവസരം ലഭിച്ചപ്പോള്‍ അത് ഉപയോഗപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നായ വിക്റ്റോറിയ ഫാള്‍സിന് സമീപത്തുള്ള പാലത്തില്‍ നിന്നാണ് ടൊവിനോയുടെ ചാട്ടം. ആഫ്രിക്കന്‍ രാജ്യങ്ങളായ സാംബിയയുടെയും സിംബാബ്‍വെയുടെയും അതിര്‍ത്തിയിലുള്ള വെള്ളച്ചാട്ടമാണ് വിക്റ്റോറിയ. സാംബസി നദിക്ക് കുറുകെയുള്ള പാലത്തില്‍ നിന്നുള്ള ബഞ്ജി ജമ്പിംഗിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ ടൊവിനോ പങ്കുവച്ചിട്ടുണ്ട്.

 

തല്ലുമാലയാണ് ടൊവിനോയുടേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. 2022 ലെ ഏറ്റവും വലിയ സാമ്പത്തിക വിജയങ്ങളില്‍ ഒന്നായിരുന്നു ഈ ചിത്രം. മണവാളന്‍ വസിം എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിച്ചത്. വൈക്കം മുഹമ്മദ് ബഷീറിന്‍റെ നീലവെളിച്ചം എന്ന ചെറുകഥയെ ആസ്പദമാക്കി അതേ പേരില്‍ ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രം, 2028 ലെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്‍റണി ജോസഫ് ഒരുക്കുന്ന 2018, നവാഗതായ സുജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന പിരീഡ് ആക്ഷന്‍ കോമഡി ചിത്രം അജയന്‍റെ രണ്ടാം മോഷണം എന്നിവയാണ് ടൊവിനോയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രങ്ങള്‍. ഇതില്‍ നീലവെളിച്ചമാണ് ഏറ്റവും ആദ്യം പുറത്തെത്തുന്ന ചിത്രം. റിമ കല്ലിങ്കല്‍ നായകയാവുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷൈന്‍ ടോം ചാക്കോ, രാജേഷ് മാധവന്‍, ചെമ്പന്‍ വിനോദ് ജോസ്, അഭിറാം രാധാകൃഷ്ണന്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

ALSO READ : കഥകളും തിരക്കഥകളും തേടി ഉണ്ണി മുകുന്ദന്‍ ഫിലിംസ്

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത