‘വെശന്നിട്ടാ മൊതലാളീ…’; രസകരമായ ലൊക്കേഷന്‍ വീഡിയോയുമായി ടൊവിനോ തോമസ്

Web Desk   | Asianet News
Published : Mar 17, 2021, 02:55 PM IST
‘വെശന്നിട്ടാ മൊതലാളീ…’; രസകരമായ ലൊക്കേഷന്‍ വീഡിയോയുമായി ടൊവിനോ തോമസ്

Synopsis

ടൊവിനോ കേന്ദ്ര കഥാപാത്രമായെത്തുന്ന മിന്നല്‍ മുരളി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പകര്‍ത്തിയതാണ് ഈ രസികന്‍ ദൃശ്യങ്ങള്‍. 

വെള്ളിത്തിരയില്‍ കൈയടി മുന്നോട്ട് പോകുന്ന ചലച്ചിത്ര താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചില വിഡിയോകളും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് പങ്കുവെച്ച ഒരു ലൊക്കേഷന്‍ കാഴ്ചയാണ് ഇപ്പോൾ ചിരി നിറയ്ക്കുന്നത്. 

ടൊവിനോ കേന്ദ്ര കഥാപാത്രമായെത്തുന്ന മിന്നല്‍ മുരളി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പകര്‍ത്തിയതാണ് ഈ രസികന്‍ ദൃശ്യങ്ങള്‍. മിന്നല്‍ മുരളിയുടെ ചിത്രീകരണത്തിനിടെ ഒരു പഴമെടുത്ത് കഴിയ്ക്കുന്ന ബേസില്‍ ജോസഫിനെയാണ് വീഡിയോയില്‍ കാണാനാവുക. തന്റെ പഴം കഴിയ്ക്കല്‍ ടൊവിനോയുടെ ക്യാമറയില്‍ പതിഞ്ഞു എന്നറിഞ്ഞപ്പോഴുള്ള ബേസിലിന്റെ ചമ്മിയ മുഖഭാവവും വീഡിയോയിലുണ്ട്. 

വെശന്നിട്ടാ മൊതലാളീ… എന്ന രസികന്‍ അടിക്കുറിപ്പിനൊപ്പമാണ് ഈ വിഡിയോ ടൊവിനോ പങ്കുവെച്ചിരിയ്ക്കുന്നത്.
ബേസില്‍ ജോസഫാണ് മിന്നല്‍ മുരളിയുടെ സംവിധായകന്‍. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ഗോദ എന്ന ചിത്രത്തിന് ശേഷം ബേസില്‍ ജോസഫും ടൊവിനോയും ഒരുമിയ്ക്കുന്ന ചിത്രംകൂടിയാണ് ഇത്. മലാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ മൂവി എന്ന വിശേഷണത്തോടെയാണ് മിന്നല്‍ മുരളി പ്രേക്ഷകരിലേക്ക് എത്തുന്നത്. 

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി