സെക്സ് സിംബലെന്ന വിമര്‍ശനത്തിന് മറുപടി നല്‍കി നടി തൃപ്തി ദിമ്രി

Published : Jan 23, 2025, 10:18 AM ISTUpdated : Jan 23, 2025, 12:38 PM IST
സെക്സ് സിംബലെന്ന വിമര്‍ശനത്തിന് മറുപടി നല്‍കി നടി തൃപ്തി ദിമ്രി

Synopsis

അനിമൽ, ബാഡ് ന്യൂസ് എന്നീ ചിത്രങ്ങളിലെ വേഷങ്ങൾക്ക് ശേഷം ലഭിച്ച വിമർശനങ്ങൾക്ക് തൃപ്തി ദിമ്രി മറുപടി നൽകി. കഥാപാത്രം ഇഷ്ടപ്പെട്ടാൽ പൂർണ്ണമായി അർപ്പണബോധത്തോടെ അഭിനയിക്കുമെന്നും, ഒഴുക്കിനൊപ്പം പോകുകയാണെന്നും തൃപ്തി പറഞ്ഞു.

കൊച്ചി: സന്ദീപ് റെഡ്ഡി വംഗയുടെ അനിമൽ എന്ന ചിത്രത്തിലൂടെയാണ് നടി തൃപ്തി ദിമ്രിക്ക് കരിയര്‍ ബ്രേക്ക് ലഭിച്ചത് എന്ന് പറയാം. കൊമേഷ്യല്‍ സിനിമ രംഗത്തെ നിറ സാന്നിധ്യമായി അതിന് ശേഷം തൃപ്തി മാറി. എന്നാല്‍ ഒരു സെക്സ് സിംബലായി മാറുന്നു തൃപ്തി എന്ന വിമര്‍ശനത്തിന് പുതിയൊരു അഭിമുഖത്തില്‍ മറുപടി നല്‍കുകയാണ് നടി. 

ഫോർബ്സ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ  അനിമൽ, ബാഡ് ന്യൂസ് എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ ചെയ്തതില്‍ താന്‍ നേരിട്ട വിമര്‍ശനങ്ങള്‍ക്ക് നടി മറുപടി നല്‍കി. അവൾ പറഞ്ഞു, “100 ശതമാനം എന്‍റെ പരിശ്രമം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ . കഥാപാത്രമോ കഥയോ രസകരമായി തോന്നിയാൽ, ഞാന്‍ അതില്‍ എന്‍റെ പൂര്‍ണ്ണമായ പരിശ്രമം നല്‍കും. നമ്മള്‍ പരിശ്രമിച്ചാല്‍ മാത്രമേ നാം ഏറ്റെടുത്ത ഒരു കാര്യം വിജയിക്കൂ എന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. 

നമ്മളെ എപ്പോഴും എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. നിങ്ങളെ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഉണ്ടാകും. അവരുടെ ശബ്ദം എപ്പോഴും ശ്രദ്ധിക്കേണ്ടതില്ല. നിങ്ങൾ നിങ്ങളുടെ ഹൃദയത്തെ പിന്തുടരുകയും നിങ്ങൾക്ക് ശരിയാണെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യുകയും വേണം. നാളെ, ചിസ തിരിഞ്ഞുനോക്കുകയും അത് ഒരു തെറ്റാണെന്ന് കരുതുകയും ചെയ്യാം, എന്നാൽ ആ നിമിഷം, നിങ്ങൾ സത്യസന്ധനായിരുന്നു.

അഭിമുഖത്തില്‍ ഇപ്പോള്‍ ചെയ്ത ചിത്രങ്ങള്‍ കാരണം ലഭിച്ച സെക്സ് സിംബല്‍ ഇമേജ് മാറ്റാന്‍ തൃപ്തി  മനഃപൂർവം ശ്രമിക്കുകയാണോ എന്ന് ചോദിച്ചപ്പോൾ, അത് നടി നിഷേധിച്ചു. അവൾ പങ്കുവെച്ചു, “ഞാൻ ഒഴുക്കിനൊപ്പം പോവുകയാണ് ഇപ്പോള്‍. ഒരു സെറ്റിൽ പോയി വിരസത തോന്നാത്തതിനാൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണ് ലക്ഷ്യം. വീട്ടിലേക്ക് പോകുമ്പോൾ ഒരു അഭിനേതാവെന്ന നിലയിൽ എനിക്ക് സംതൃപ്തി തോന്നണം എന്നതാണ് ലക്ഷ്യം" തൃപ്തി പറഞ്ഞു. 

വിശാൽ ഭരദ്വാജിന്‍റെ അർജുൻ ഉസ്‌താരയിലാണ് തൃപ്തി അടുത്തതായി അഭിനയിക്കുന്നത്. ഷാഹിദ് കപൂറാണ് ഇതിലെ നായകന്‍ എന്നാണ് വിവരം. ഷാസിയ ഇഖ്ബാൽ സംവിധാനം ചെയ്യുന്ന ധടക് 2 എന്ന ധർമ്മ പ്രൊഡക്ഷൻസിന്‍റെ ചിത്രത്തിലും തൃപ്തി പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 

'ഞാൻ ചെയ്തതിൽ ഖേദിക്കുന്ന ഒരേയൊരു സിനിമ അതാണ്': തുറന്നു പറഞ്ഞ് ഗൗതം മേനോന്‍

'ആറു മണിക്കൂര്‍ ഓപ്പറേഷന്‍ കഴിഞ്ഞയാളാണോ ഇത്': സെയ്ഫിനെതിരായ ആക്രമണത്തില്‍ സംശയം ഉന്നയിച്ച് പ്രതിപക്ഷം

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത