ഉണ്ണി മുകുന്ദന്റെ സര്‍പ്രൈസ് ഗിഫ്റ്റ്; തന്നെ 'മാമാങ്ക'ത്തിലെ 'ചന്ദ്രോത്ത് പണിക്കരാ'ക്കിയ ട്രെയ്‌നര്‍ക്ക്

Published : Aug 30, 2019, 11:24 PM IST
ഉണ്ണി മുകുന്ദന്റെ സര്‍പ്രൈസ് ഗിഫ്റ്റ്; തന്നെ 'മാമാങ്ക'ത്തിലെ 'ചന്ദ്രോത്ത് പണിക്കരാ'ക്കിയ ട്രെയ്‌നര്‍ക്ക്

Synopsis

ട്രെയ്‌നറായ ജോണ്‍സണ്‍ എപിക്കാണ് ഉണ്ണി മുകുന്ദന്‍ ബൈക്ക് സമ്മാനമായി നല്‍കിയത്. യമഹയുടെ ആര്‍ 15 എന്ന മോഡലാണ് നല്‍കിയത്.  

മമ്മൂട്ടി നായകനാവുന്ന ഇതിഹാസചിത്രം 'മാമാങ്ക'ത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഉണ്ണി മുകുന്ദനാണ്. 'ചന്ദ്രോത്ത് പണിക്കര്‍' എന്ന കഥാപാത്രത്തിനുവേണ്ടി നടത്തിയ ശാരീരികമായ തയ്യാറെടുപ്പുകളെക്കുറിച്ച് ഉണ്ണി മുകുന്ദന്‍ നേരത്തേ പറഞ്ഞിരുന്നു. ഇപ്പോഴിതാ 'മാമാങ്ക'ത്തിന്റെ തയ്യാറെടുപ്പുകളില്‍ തനിക്കൊപ്പം നിന്ന ട്രെയ്‌നര്‍ക്ക് ഒരു പുതുപുത്തന്‍ ബൈക്ക് സര്‍പ്രൈസ് ഗിഫ്റ്റ് ആയി നല്‍കിയിരിക്കുകയാണ് ഉണ്ണി.

ട്രെയ്‌നറായ ജോണ്‍സണ്‍ എപിക്കാണ് ഉണ്ണി മുകുന്ദന്‍ ബൈക്ക് സമ്മാനമായി നല്‍കിയത്. യമഹയുടെ ആര്‍ 15 എന്ന മോഡലാണ് നല്‍കിയത്. 'ബൈക്ക് നിങ്ങള്‍ക്ക് ഇഷ്ടമായി എന്നതില്‍ വലിയ സന്തോഷം. പക്ഷേ മാമാങ്കത്തിനുവേണ്ടി എന്നെ ഒരുക്കിയെടുക്കാന്‍ നിങ്ങള്‍ ചിലവഴിച്ച സമയവും ഊര്‍ജ്ജവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ സമ്മാനം ഒന്നുമല്ല. സ്വന്തം അനുജനെ എന്നപോലെയാണ് നിങ്ങള്‍ എന്നെ പരിശീലിപ്പിച്ചത്. ജോണ്‍സണ്‍ ഏട്ടാ, മുന്‍കൂര്‍ ഓണാശംസകള്‍', ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അപ്രതീക്ഷിത സമ്മാനത്തിന്റെ സന്തോഷം ജോണ്‍സണും ഫേസ്ബുക്കിലൂടെ പങ്കുവച്ചു. 'ഇന്ന് വൈകിട്ട് കുസാറ്റ് മില്‍മയുടെ അടുത്ത് ഞാന്‍ ഇരുന്നിടത്തേക്ക് ഉണ്ണി ബൈക്ക് ഓടിച്ചെത്തി. എന്നിട്ട് പറഞ്ഞു ദാ ചേട്ടന് എന്റെയൊരു ചെറിയ ഗിഫ്റ്റ് എന്ന്. ഞാന്‍ സന്തോഷം കൊണ്ട് വല്ലാത്തൊരു അവസ്ഥയില്‍ ആയി', ജോണ്‍സണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി