നടൻ വിജയിയുമായുള്ള വിവാഹമോചന വാർത്തകൾക്കിടെ ഭാര്യ സംഗീതയുടെ പശ്ചാത്തലം ചർച്ചയാകുന്നു. ശ്രീലങ്കൻ തമിഴ് വംശജയും ലണ്ടനിലെ സമ്പന്നനായ വ്യവസായിയുടെ മകളുമാണ് സംഗീത. വിജയിയുടെ ആരാധികയായിരുന്ന അവർ 1999-ൽ വിവാഹിതരായി.

ടൻ വിജയിയും ഭാര്യ സം​ഗീതയും തമ്മിലുള്ള വിവാ​ഹമോചന വാർത്തകൾ കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ എങ്ങും ഇരുവരുടേയും വാർത്തകളാണ് നിറയുന്നത്. സം​ഗീത ഡിവോഴ്സ് നോട്ടീസിൽ ആരോപിച്ച നടി തൃഷയാണെന്ന കണ്ടെത്തലിലാണ് സോഷ്യലിടം ഇപ്പോൾ. ഇതെല്ലാം ഒരു വശത്ത് നടക്കുന്നതിനിടെ ആരാണ് സം​ഗീത വിജയ് എന്ന സം​ഗീത സ്വർണലിം​ഗം എന്ന തിരച്ചിലും ​ഗൂ​ഗിളിൽ സജീവമായിട്ടുണ്ട്. ആരാണ് സം​ഗീത സ്വർണലിം​ഗം? വിജയ്- സം​ഗീത വിവാഹം എപ്പോൾ നടന്നു? സം​ഗീതയുടെ ആസ്തി? എന്നിങ്ങനെ പോകുന്നു സെർച്ചിം​ഗ് ഹിസ്റ്ററികൾ.

1974 ജൂൺ 22ന് ആയിരുന്നു സം​ഗീതയുടെ ജനനം. ശ്രീലങ്കയിൽ നിന്നുള്ള തമിഴ് വംശജരായിരുന്നു ഇവരുടെ കുടുംബം. സം​ഗീത ജനച്ച ശേഷം മാതാപിക്കൾ കുടുംബത്തോടെ ലണ്ടനിലേക്ക് പോയി. സം​ഗീതയുടെ ബാല്യവും പഠനവുമെല്ലാം ഇവിടെ ആയിരുന്നു. ലണ്ടനിലെ അറിയപ്പെടുന്ന ധനികനായ ബിസിനസുകാരനായിരുന്നു അച്ഛൻ സ്വർണലിം​ഗം. അതുകൊണ്ടുതന്നെ 'വായിൽ സ്വർണ കരണ്ടിയുമായി ജനിച്ചവൾ', എന്നാണ് സോഷ്യൽ മീഡിയ സം​ഗീതയെ വിശേഷിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം സം​ഗീതയ്ക്ക് 400 കോടി രൂപയുടെ ആസ്തിയുണ്ട്.

1996ൽ ആയിരുന്നു വിജയിയുടെ കരിയറിൽ വലിയ ബ്രേക്ക് സമ്മാനിച്ച പൂവേ ഉനക്കാഗ എന്ന സിനിമ റിലീസ് ചെയ്യുന്നത്. ഇന്ത്യയിൽ മാത്രമല്ല വിദേശത്തും റിലീസ് ചെയ്ത ചിത്രത്തിലൂടെ നിരവധി ആരാധകരെയും വിജയ് സ്വന്തമാക്കി. അക്കൂട്ടത്തിലൊരാളായിരുന്നു സം​ഗീത. എന്നാൽ ഭൂരിഭാ​ഗം ആരാധകരെയും പോലെ വിജയിയെ ദൂരേ നിന്നും ആരാധിക്കാൻ സം​ഗീത തയ്യാറായിരുന്നില്ല. ലണ്ടനില്‍ നിന്നും നേരെ ചെന്നൈയിലേക്ക്. ആ കണ്ടുമുട്ടൽ ഇരുവരുടേയും ജീവിതത്തിൽ പുതിയ വഴിത്തിരിവായി മാറി. ശേഷം വിജയ്, സം​ഗീതയെ തന്റെ മാതാപിതാക്കളെ പരിചയപ്പെടുത്തി കൊടുക്കുകയും അവർക്ക് സം​ഗീതയെ ഇഷ്ടമാകുകയും ആയിരുന്നു.

ഒടുവിൽ 1998ൽ ഇരു കുടുംബങ്ങളുടേയും സമ്മതപ്രകാരം യു.കെയിൽ വിജയ്- സം​ഗീത വിവാഹം രജിസ്റ്റർ ചെയ്തു. ശേഷം 1999 ഓഗസ്റ്റ് 25ന് ചെന്നൈയിൽ വച്ച് ആചാരപ്രകാരമുള്ള വിവാഹവും നടത്തി. ഹിന്ദു-ക്രിസ്ത്യൻ വിവാഹമായിരുന്നു. 2000ൽ ഇവർക്ക് ആദ്യ കുഞ്ഞ്(ജേസൺ സഞ്ജയ്) പിറന്നു. 2005ൽ ദിവ്യ സാഷയും ജനിച്ചു.

താരപത്നിയായിട്ടും പൊതുവേദികളിൽ നിന്നും എപ്പോഴും മാറി നിൽക്കാൻ ഇഷ്ടപ്പെട്ടിരുന്ന ആള് കൂടിയാണ് സം​ഗീത. എന്നിരുന്നാലും വലിയൊരു സൗഹൃദക്കൂട്ടം സം​ഗീതയ്ക്ക് തമിഴ് സിനിമയിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അജിതിന്റെ ഭാര്യയും നടിയുമായിരുന്ന ശാലിനി, രവിമോഹന്റെ മുൻഭാര്യ ആരതി തുടങ്ങിയവർ ഉൾപ്പെടുന്നതാണ് സം​ഗീതയുടെ സൗഹൃദവലയം. കഴിഞ്ഞ കുറേക്കാലമായി ഫാമിലി ബിസിനസ് നോക്കി നടത്തുന്നത് സം​ഗീതയാണെന്നാണ് റിപ്പോർട്ട്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming