'ഇവിടെ കിടക്കാൻ സ്ഥലവുണ്ട്, വരോ ചീസ്..'; ആവശ്യവുമായി കുട്ടി ആരാധിക, ഒടുവിൽ ഹാഷിറിന്റെ മറുപടി- വൈറൽ

Published : May 30, 2026, 08:03 PM IST
Hashir

Synopsis

നടൻ ഹാഷിറിനെ വീട്ടിലേക്ക് ക്ഷണിക്കുന്ന ഒരു കൊച്ചു ആരാധികയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. തന്റെ സിനിമ എപ്പോഴും കാണാറുണ്ടെന്നും, വീട്ടിൽ കിടക്കാൻ സ്ഥലമുണ്ടെന്നും പറയുന്ന കുട്ടിയുടെ ക്ഷണം ശ്രദ്ധനേടി.

രുകാലത്ത് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതനായ ആളായിരുന്നു ഹാഷിർ. എന്നാൽ ഇന്നക്കഥ മാറി. വാഴ 2 എന്ന ഒറ്റ സിനിമയിലൂടെ മലയാളികൾ മാത്രമല്ല ഇതര ഭാഷക്കാർക്കും ഹാഷിർ ഇന്ന് സുപരിചിതനാണ്. സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിയ ഹാഷിറിന്റെ ഒരു കുട്ടി ആരാധികയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുകയാണ്.

എമാലിൻ ഡെനറ(emaalin_denera) എന്ന ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിൽ നിന്നുമാണ് ഈ കൊച്ച് ആരാധികയുടെ വീഡിയോ പുറത്തുവന്നത്. തനിക്കൊന്ന് കാണാൻ തന്റെ വീട്ടിൽ വരുമോ എന്നാണ് നിഷ്കളങ്കമായി കുഞ്ഞ് ചോദിക്കുന്നത്. വീഡിയോയ്ക്ക് ഒപ്പം ഹാഷിർ ഉൾപ്പടെയുള്ള വാഴ 2ലെ താരങ്ങളേയും മെൻഷൻ ചെയ്തിട്ടുണ്ട്. "ഹാഷിറേ.. ഹാഷിറെന്‍റെ ഇമ്മാന്‍റെ വീട്ടില്‍ വരോ? ഹാഷിറിന്‍റെ ഫ്രണ്ടസിനെയും ഇഷ്ടമുണ്ട്. ഹാഷിറിന്‍റെ സിനിമ ഞാന്‍ എപ്പഴും എപ്പഴും കാണുന്നുണ്ട്. ഹാഷിറിനെ കാണാന്‍ നമ്മളെ വീട്ടില്‍ വരോ ഇച്ചിരി? കാണാന്‍. ഇവിടെ കിടക്കാന്‍ സ്ഥലവുണ്ട്. വരോ? ചീസ്", എന്നാണ് കൊച്ചുമിടുക്കിയുടെ വാക്കുകൾ.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ മറുപടിയുമായി ഹാഷിർ തന്നെ രം​ഗത്ത് എത്തി. "അവിടെ കിടക്കാൻ സ്ഥലമുണ്ടെങ്കിൽ വരാം", എന്നായിരുന്നു കിസ് ഇമോജിക്കൊപ്പം ഹാഷിർ മറുപടി നൽകിയത്. "വരണേ..താങ്ക് യൂ", എന്ന് കമന്റിന് മറുപടിയും അക്കൗണ്ടിൽ നിന്നും വന്നിട്ടുണ്ട്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്.

"ഇത് കേട്ടിട്ട് പോയില്ലേൽ നഷ്ടം ആണ് ബായി. മുത്താണ് ഇവിടെ കിടക്കാൻ സ്ഥലം ഉണ്ട് വായോ, ഹാഷിറെ ഒന്ന് ചെല്ലു. പാവം കൊച്ച്. ഒരുപാട് ഇഷ്ടത്തോടെ വിളിക്കുവല്ലേ, ഇത് കേട്ടാൽ ഹാഷിർ മാത്രമല്ല, ഹാഷിറിന്റെ കുടുംബക്കാരും കൂട്ടുകാരും എന്തിന് നാട്ടുകാരുമടക്കം എല്ലാവരും വന്നു പോകും, ഇത് കണ്ടാൽ ഹാഷിർ അല്ല. ആരായാലും വന്ന് പോകും", എന്നിങ്ങനെ പോകുന്നു കമന്റുകൾ. എന്തായാലും കൊച്ച് ആരാധികയുടെ ആ​ഗ്രഹം ഹാഷിർ സാധിച്ച് കൊടുത്തോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

PREV
Read more Articles on
click me!

Recommended Stories

'എന്റെ മണ്ടത്തരം, ഓൺലൈൻ വേട്ട വല്ലാതെ മുറിപ്പെടുത്തി, എനിക്ക് 1 രൂപ പോലും വേണ്ട'; മാപ്പ് പറഞ്ഞ് ഹൻസിക കൃഷ്ണ
'അമ്മയിൽ ചേരാനുള്ള പൈസക്ക് സ്വർണം വാങ്ങി, അതിനിപ്പോ ഇരട്ടി വില', എന്ന് അന്ന രാജൻ; കയ്യടി