Uma Nair : 'മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞു'; വിശേഷം പങ്കുവച്ച് ഉമ നായർ

Published : Feb 13, 2022, 09:48 PM IST
Uma Nair : 'മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞു'; വിശേഷം പങ്കുവച്ച് ഉമ നായർ

Synopsis

‘വാനമ്പാടി’യിലെ കേന്ദ്രകഥാപാത്രമായ അനുമോളുടെ സ്നേഹനിധിയായ വല്യമ്മ കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് ഉമ നായർ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. 

‘വാനമ്പാടി’ (Vanambady) എന്ന പരമ്പരിലെ കേന്ദ്രകഥാപാത്രമായ അനുമോളുടെ സ്നേഹനിധിയായ വല്യമ്മ  കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് ഉമ നായർ (Uma nair) പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. പൂക്കാലം വരവായി, ഇന്ദുലേഖ, രാക്കുയില്‍ (Rakkuyil) തുടങ്ങിയ സീരിയലിലെ വേഷങ്ങളും ശ്രദ്ധേയമായിരുന്നു.  ഇന്ദുലേഖ' എന്ന പുതിയ പരമ്പരയിൽ മൂന്ന് സഹോദരന്മാരുടെ സ്നേഹനിധിയായ സഹോദരിയുടെ വേഷത്തിലാണ് നടി ഉമ നായർ ഇപ്പോൾ എത്തുന്നത്. പ്രേക്ഷകരുമായി വിശേഷങ്ങളെല്ലാം പങ്കുവയ്ക്കുന്ന ഉമയുടെ പുതിയ വിശേഷങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 

മകളുടെ വിവാഹ നിശ്ചയ വിശേഷമാണ് ഉമ നായർ പങ്കുവച്ചിരിക്കുന്നത്. വലിയ പ്രാർത്ഥനയുണ്ടെന്ന് ആരാധകർ ഉമ നായരുടെ വാക്കുകൾക്ക് മറുപടിയായി കുറിക്കുന്നു.  'എന്റെ കുഞ്ഞു രാജകുമാരിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. അവള്‍ എനിക്ക് ഇപ്പോഴും കുഞ്ഞാണ്.ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടത്തിലേക്ക് അവൾ കടക്കുകയാണ്... നിങ്ങളോരോരുത്തരുടെയും പ്രാർത്ഥനയും അനുഗ്രഹവും അവൾക്കുണ്ടാവണം എന്നുമാണ്  ഉമ കുറിച്ചിരിക്കുന്നത്.
 
വാനമ്പാടി അവസാനിച്ചതിന് പിന്നാലെയാണ് താരം ഇന്ദുലേഖ എന്ന പരമ്പരയിൽ എത്തുന്നത്. പരമ്പരയിലെ വിശേഷങ്ങൾ താരം നിരന്തരം പങ്കുവയ്ക്കാറുണ്ട്.  പരമ്പരയിൽ സഹോദരന്മാരായി വേഷം ഇടുന്ന താരങ്ങൾക്കൊപ്പമുള്ള ചിത്രവും നേരത്തെ ഉമ പങ്കിട്ടിരുന്നു. 'സഹോദരങ്ങൾ ആകാൻ ഒരമ്മയുടെ വയറ്റിൽ ജനിക്കണം എന്നില്ലല്ലോ' എന്നായിരുന്നു ചിത്രത്തിലെ ഒരു കമന്റിന് താരം മറുപടി നൽകിയത്.

PREV
click me!

Recommended Stories

'അസഹനീയമായ വേദന, പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരും': ആശുപത്രി കിടക്കയിൽ നിന്നും പേളി മാണി
അൻപത്തിരണ്ടിലും ആരാധകരെ ഞെട്ടിച്ച് മലൈക അറോറ; വൈറലായി പുതിയ ചിത്രങ്ങൾ