പാട്ടും തമാശയുമായി ഒത്തുകൂടി വീണയും ആര്യയും ഫുക്രുവും; ഒപ്പം കൂടി പ്രദീപും

Published : Mar 04, 2021, 06:47 PM IST
പാട്ടും തമാശയുമായി ഒത്തുകൂടി വീണയും ആര്യയും ഫുക്രുവും; ഒപ്പം കൂടി പ്രദീപും

Synopsis

ഇപ്പോഴിതാ ഇൻസ്റ്റഗ്രാം റീൽസിൽ എത്തുകയാണ് വീണയും ഫുക്രുവും ആര്യയും. മൂവർക്കുമൊപ്പം പ്രദീപ് ചന്ദ്രനെയും കാണാം. രസകരമായ തമാശ നിറഞ്ഞ വീഡിയോകളും നൃത്തച്ചുവടുകളുമടക്കം മൂവരും അടിച്ചുപൊളിക്കുന്ന ദൃശ്യങ്ങളാണ് ഫുക്രു പങ്കുവച്ചിരിക്കുന്നത്.

ബിഗ് ബോസ് മൂന്നാം സീസണ്‍ പുരോഗമിക്കുകയാണ്. പൂർത്തിയാകാതെ പോയ സീസൺ രണ്ടിലെ മത്സരാർത്ഥികളുടെ വിശേഷങ്ങൾ ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. വാശിയേറിയ മത്സരം വീടിനുള്ളിൽ നടത്തിയ മത്സരാർത്ഥികൾ, നല്ല ബന്ധവും പുറത്ത് കാത്ത് സൂക്ഷിക്കുന്നുണ്ട്.

അതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളാണ് ആര്യയും ഫുക്രുവു വീണയുമടക്കമുള്ള രാണ്ടാം സീസൺ മത്സരാർത്ഥികളുടെ സൗഹൃദം. പലപ്പോഴും ഒത്തു ചേരുന്ന ഇവർ സോഷ്യൽ മീഡിയയിൽ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. മറ്റൊരമ്മയിൽ പിറന്ന സഹോദരൻ എന്നാണ് ഫുക്രുവിനെ ആര്യ വിശേഷിപ്പിച്ചത്.

ഇപ്പോഴിതാ ഇൻസ്റ്റഗ്രാം റീൽസിൽ എത്തുകയാണ് വീണയും ഫുക്രുവും ആര്യയും. മൂവർക്കുമൊപ്പം പ്രദീപ് ചന്ദ്രനെയും കാണാം. രസകരമായ തമാശ നിറഞ്ഞ വീഡിയോകളും നൃത്തച്ചുവടുകളുമടക്കം മൂവരും അടിച്ചുപൊളിക്കുന്ന ദൃശ്യങ്ങളാണ് ഫുക്രു പങ്കുവച്ചിരിക്കുന്നത്.

ബിഗ് ബോസിൽ ഉടനീളം ശക്തമായ പ്രകടനം കാഴ്ചവച്ച മത്സരാർത്ഥികളായിരുന്നു ആര്യയും ഫുക്രുവും അവസാന റൗണ്ടിൽ വരെ എത്തുമെന്ന് പ്രതീക്ഷിച്ച മത്സരാർത്ഥികൾ കൂടിയായിരുന്നു ഇവർ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 76 എപ്പിസോഡുകൾക്ക് ശേഷം അപ്രതീക്ഷിതമായി ഷോ അവസാനിപ്പിക്കുകയായിരുന്നു.

PREV
click me!

Recommended Stories

പ്രായം 40, അന്നും ഇന്നും ഒരുപോലെ; അസിനെ എന്താ അഭിനയിക്കാൻ വിടാത്തത്? രാഹുലിനോട് ആരാധകർ
'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു