വീട്ടിൽ 10 ജോലിക്കാരുണ്ട്, എങ്കിലും അവൾ തന്നെ എല്ലാം ചെയ്യും: നയൻതാരയെ കുറിച്ച് വിഘ്നേശ്

Published : Jul 06, 2023, 09:05 AM ISTUpdated : Jul 06, 2023, 09:07 AM IST
വീട്ടിൽ 10 ജോലിക്കാരുണ്ട്, എങ്കിലും അവൾ തന്നെ എല്ലാം ചെയ്യും: നയൻതാരയെ കുറിച്ച് വിഘ്നേശ്

Synopsis

2022 ജൂൺ ഒൻപതിന് ആയിരുന്നു നയൻസിന്റെയും വിക്കിയുടെയും വിവാഹം.  

ന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള താരമാണ് നയൻതാര. മലയാള സിനിമയിലൂടെ ബി​ഗ് സ്ക്രീനിൽ എത്തിയ നയൻതാര ഏറ്റവും കൂടുതൽ തിളങ്ങിയത് ഇതര ഭാഷാ ചിത്രങ്ങളിലാണ്. സിനിമയിൽ ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ നയൻതാര, ഇന്ന് കാണുന്ന ലേഡി സൂപ്പർ സ്റ്റാർ പദവിയിൽ എത്തിയതിൽ ചെറുതല്ലാത്ത കഠിനപ്രയത്നങ്ങൾ തന്നെയുണ്ട്. സംവിധായകനും നിർമാതാവും ആയ വിഘ്നേശ് ശിവനും നയൻതാരയും തമ്മിലുള്ള വിവാഹം ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. നിലവിൽ രണ്ട് കുഞ്ഞുങ്ങളുടെ അമ്മ കൂടിയാണ് നയൻസ്. ഈ അവസരത്തിൽ നയൻതാരയെ കുറിച്ച് മുമ്പൊരിക്കൽ വിഘ്നേഷ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

വീട്ടിൽ പത്തിലേറെ ജോലിക്കാർ ഉണ്ടെന്നും എന്നാൽ പല ജോലികളും നയൻതാര ചെയ്യാറുണ്ടെന്നും വിഘ്നേശ് പറയുന്നു. നയനൊരു നല്ല സ്ത്രീയാണെന്നും അതിനാൽ ഈ ബന്ധം വളരെ ഈസിയായി പോകുന്നു എന്നും ആയിരുന്നു  വിഘ്നേശ് പറയുന്നത്. 

ചില ദിവസങ്ങളിൽ ഞങ്ങൾ സിനിമയൊക്കെ കണ്ടിരുന്ന് രാത്രി വൈകിയാവും ഭക്ഷണം കഴിക്കുക, 12 മണിയ്ക്കോ ഒരു മണിയ്ക്കോ മറ്റോ. ഞാൻ കഴിച്ചുകഴിഞ്ഞാൽ ആ പാത്രങ്ങളെല്ലാം അവൾ തന്നെ വൃത്തിയാക്കി എടുത്തുവച്ചിട്ടേ ഉറങ്ങൂ. ഇതൊരു ചെറിയ വിഷയമായിരിക്കും. വീട്ടിൽ 10 പേര് ജോലിയ്ക്കുണ്ട്. അവരോട് ആരോടെങ്കിലും കഴുകി വയ്ക്കാൻ പറഞ്ഞാൽ അവരത് ചെയ്യും. പക്ഷേ അവളത് ചെയ്യില്ല. സ്വന്തമായി തന്നെ ചെയ്യും. ഇത്തരത്തിലുള്ള ഒരുപാട് ചെറിയ കാര്യങ്ങൾ. അവയെക്കാൾ ഉപരി നയനൊരു നല്ല സ്ത്രീയാണ്. അതുകൊണ്ട് തന്നെ ഞങ്ങളുടെ ഈ ബന്ധം വളരെ ഈസിയായി പോവുന്നു”, എന്നാണ് വിഘ്നേശ് പറയുന്നത്. 

2022 ജൂൺ ഒൻപതിന് ആയിരുന്നു നയൻസിന്റെയും വിക്കിയുടെയും വിവാഹം.  നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയാണ് നയന്‍താരയും വിഘ്‌നേഷും പ്രണയത്തിലാവുന്നത്. ഇത് പിന്നീട് വിവാഹത്തിലേക്ക് എത്തുക ആയിരുന്നു. ജൂണിൽ വിവാഹിതരായ ഇരുവരും ഒക്ടോബര്‍ ഒന്‍പതിന് തങ്ങള്‍ വാടക ഗര്‍ഭധാരണത്തിലൂടെ മാതാപിതാക്കളായ വിവരവും അറിയിച്ചു. 

രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് തടയാനാകില്ല, വിജയ് നല്ലത് ചെയ്താൽ ആളുകൾ പുറകെ വരും: നിർമാതാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത