തിയറ്ററിൽ എത്തുന്നവർക്ക് ടിക്കറ്റ് നിരക്ക് കുറച്ച് നൽകാൻ പോലും സാധിച്ചില്ലെങ്കിലും എന്തിനാണ് വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്നാണ് കെ രാജന്റെ വിമർശനം.

ന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള താരമാണ് നടൻ വിജയ്. പ്രതിസന്ധികളെ തരണം ചെയ്ത് വിജയ് സൗത്ത് ഇന്ത്യയിൽ തീർത്തത് വൻ തരം​ഗം. ഇന്ന് കാണുന്ന ഇളയദളപതി ആയി വിജയ് ഉയർന്നതിന് പിന്നിൽ ചെറുതല്ലാത്ത പരിശ്രമം തന്നെ ഉണ്ടെന്നത് പറയേണ്ടതില്ലല്ലോ. നിലവിൽ ലിയോ എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് വിജയ് ആരാധകർ. ഇതിനിടയിൽ വിജയ് രാഷട്രീയത്തിലേക്ക് പോകുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇതിനായി വിജയ് സിനിമയിൽ നിന്നും ഇടവേള എടുക്കുന്നുവെന്നും റിപ്പോർട്ടുകൾ വന്നു. ഇതുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ നടക്കുന്നതിനിടെ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നിർമ്മാതാവായ കെ രാജൻ.

തിയറ്ററിൽ എത്തുന്നവർക്ക് ടിക്കറ്റ് നിരക്ക് കുറച്ച് നൽകാൻ പോലും സാധിച്ചില്ലെങ്കില്‍ എന്തിനാണ് വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്നാണ് കെ രാജന്റെ വിമർശനം. പാവപ്പെട്ടവരെ സഹായിക്കുമെന്നാണ് വിജയ് അവകാശപ്പെടുന്നത്. എന്നാൽ മറുവശത്ത് സിനിമാ ടിക്കറ്റുകൾ വലിയ വിലയ്ക്ക് വിൽക്കുകയാണ്. രാഷ്ട്രീയത്തിനായി വിജയ് സിനിമാ ജീവിതം ഉപേക്ഷിക്കുന്നുവെന്ന് പറയപ്പെടുന്നുണ്ട്. പക്ഷെ അദ്ദേഹം നല്ലൊരു നടനാണ്, മികച്ച നടനായി തന്നെ തുടരണം എന്നാണ് എന്റെ അഭിപ്രായം. ഇത്രയും കേട്ടിട്ടും വിജയ്ക്ക് രാഷ്ട്രീയത്തിൽ വരണമെങ്കിൽ വരാം. രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെ ആർക്കും തടയാനാകില്ല. വിജയ് നല്ല രാഷ്ട്രീയക്കാരനാണെങ്കിൽ, നല്ലത് ചെയ്താല്‍ ആളുകൾ അദ്ദേഹത്തിന്റെ പുറകെ വരുമെന്നും കെ രാജൻ പറഞ്ഞു. 

'ദേ ചേച്ചി പിന്നേം..'; കൂൾ ലുക്കിൽ മഞ്ജു വാര്യർ

ജൂലൈ മൂന്നിന് വിജയ് സിനിമയിൽ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. വെങ്കട്ട് പ്രഭു ചിത്രം 2024 ദീപാവലി റിലീസ് ആയാണ് പുറത്തിറങ്ങുക. 2026 ലെ നിയമസഭ തെര‍ഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം..

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News