എന്താ ഒരു മെയ്‌വഴക്കം; ഡാൻസുമായി മായ മോഹൻലാൽ, 'അച്ഛന്റെ അല്ലേ മകൾ' എന്ന് ആരാധകർ

Published : Oct 03, 2023, 05:21 PM ISTUpdated : Oct 03, 2023, 05:28 PM IST
എന്താ ഒരു മെയ്‌വഴക്കം; ഡാൻസുമായി മായ മോഹൻലാൽ, 'അച്ഛന്റെ അല്ലേ മകൾ' എന്ന് ആരാധകർ

Synopsis

മായയുടെ ഒരു ഡാൻസ് വീഡിയോയാണ് വൈറൽ ആകുന്നത്.

ഭിനേതാക്കളെ പോലെ തന്നെ അവരുടെ ഫാമിലിയിൽ ഉള്ളവരോടും പ്രേക്ഷകർക്ക് പ്രീയം ഏറെയാണ്. പ്രത്യേകിച്ച് മക്കളോട്. ഇത്തരത്തിലുള്ള താരപുത്രന്മാരുടെയും പുത്രിമാരുടെയും ഫോട്ടോകളും വീഡിയോകളും ഞൊടിയിട കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റുന്നത്. എന്നാൽ അത്രകണ്ട് സോഷ്യൽ മീഡിയയിലൊന്നും എത്തിപ്പെടാത്ത ആളാണ് മോഹൻലാലിന്റെ മകൾ വിസ്മയ(മായ). എങ്കിൽ തന്നെയും അപൂർവ്വമായി എത്തുന്ന മായയുടെ ഫോട്ടോസും വീഡിയോകളും വൈറലാകാറുമുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. 

മായയുടെ ഒരു ഡാൻസ് വീഡിയോയാണ് വൈറൽ ആകുന്നത്. തന്റെ തന്നെ 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ്' എന്ന കവിതയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൊണ്ടാണ് വിസ്മയയുടെ ഡാൻസ്. 'നൃത്തം ചെയ്യുമ്പോൾ മാത്രമാണ് എനിക്ക് എന്റെ തലയിൽ നിന്ന് പുറത്തുവരാൻ കഴിയുന്നത്'എന്നാണ് മായ ഡാൻസ് വീഡിയോയ്ക്ക് ഒപ്പം കുറിച്ചിരിക്കുന്നത്. 

അതേസമയം, തന്റെ ‍ഡാൻസിനെ കുറിച്ചുള്ള അഭിപ്രായമൊന്നും മായയ്ക്ക് കേൾക്കേണ്ട ആവശ്യമില്ല. അതുകൊണ്ട് തന്നെ കമന്റ് ബോക്സ് ഓഫ് ചെയ്തും വച്ചിട്ടുണ്ട് ഈ താരപുത്രി. എന്നാൽ മായയുടെ വീഡിയോ കണ്ട് മോഹൻലാൽ ആരാധകർ രം​ഗത്ത് എത്തിയിട്ടുണ്ട്. എന്തൊരു മെയ്വഴക്കം, അച്ഛന്റെ അല്ലേ മകൾ എന്നിങ്ങനെ പോകുന്നു അവരുടെ കമന്റുകൾ. 

അച്ഛനെയോ സഹോദരൻ പ്രണവിനെ പോലയോ വിസ്മയയ്ക്ക് സിനിമയോട് താല്പര്യമില്ല. മാര്‍ഷ്യല്‍ ആട്‌സിലും, ക്ലേ ആര്‍ട്‌സിലും എഴുത്തും ഒക്കെയാണ് വിസ്മയയുടെ ലോകം. മുന്‍പ് കുങ് ഫു, തായ് ആയോധന കലകള്‍ അഭ്യസിക്കുന്ന പോസ്റ്റുകള്‍ വിസ്മയ പങ്കുവച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  2021ൽ ആണ് 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ ഡസ്റ്റ്'വിസ്മയ എഴുതുന്നത്. അന്ന് പുസ്തകത്തിന് പ്രശംസയുമായി അമിതാഭ് ബച്ചൻ അടക്കം രം​ഗത്ത് എത്തിയിരുന്നു. 

മൺഡേ ടെസ്റ്റും പാസ്; പേമാരിയിലും വിജയക്കുട ചൂടി 'കണ്ണൂർ സ്ക്വാഡ്', കുതിപ്പ് 50 കോടിയിലേക്ക്

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത