
മുംബൈ: തമന്ന ഭാട്ടിയയും വിജയ് വർമ്മയും തമ്മില്‍ പ്രണയത്തിലാണ് എന്ന വാര്‍ത്ത വന്നിട്ട് മാസങ്ങളായി. ഇരുവരും അടുത്തിടെ നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രം ലസ്റ്റ് സ്റ്റോറീസ് 2 ൽ ആദ്യമായി ഒരുമിച്ച് സ്‌ക്രീനില്‍ എത്തുകയും ചെയ്തു. ഇരുവരുടെയും രംഗങ്ങള്‍ വലിയ ചര്‍ച്ചയുമായി മാറി.
എന്നാല്‍ തമന്നയുമായുള്ള ബന്ധം ലസ്റ്റ് സ്റ്റോറീസ് 2 ന്‍റെ പ്രചരണത്തിനുള്ള ഒരു പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണോ എന്ന ചോദ്യത്തിന് ഇപ്പോള്‍ വിജയ് വർമ്മ പ്രതികരിക്കുകയാണ്. താൻ ഈ ബന്ധത്തില്‍ സന്തുഷ്ടനാണെന്ന് പറഞ്ഞ വിജയ് അവളെ (തമന്നയെ) ഭ്രാന്തമായി സ്നേഹിക്കുന്നു എന്നും പറഞ്ഞു. തന്‍റെ വില്ലന്‍ ക്യാരക്ടര്‍ കളഞ്ഞ് ജീവിതത്തിലെ പ്രണയകാലഘട്ടത്തിലാണ് തനെന്നും വിജയ് വർമ്മ ജിക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ കൂട്ടിച്ചേർത്തു.
നേരത്തെ നടന്‍ വിജയ് വര്‍മ്മയുമായുള്ള തന്‍റെ പ്രണയം സ്ഥിരീകരിച്ച് നടി തമന്ന ഭാട്ടിയ രംഗത്ത് എത്തിയിരുന്നു. ഗോവയില്‍ വച്ചുള്ള ഒരു പുതുവര്‍ഷ പാര്‍ട്ടിക്കിടെ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ കാര്യമായി പ്രചരിച്ചിരുന്നു. മുംബൈയില്‍ പലപ്പോഴും ഇരുവരെയും ഒരുമിച്ച് കാണാറുള്ള വിവരം ഗോസിപ്പ് കോളങ്ങളില്‍ പലപ്പോഴും ഇടംപിടിച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ഇവരിലൊരാള്‍ ആദ്യമായാണ് തുറന്ന് പ്രതികരിച്ചത്.
ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് തങ്ങള്‍ ഡേറ്റിംഗില്‍ ആണെന്ന വിവരം തമന്ന സ്ഥിരീകരിച്ചത്. "ഒപ്പം അഭിനയിക്കുന്ന ആളാണ് എന്നതുകൊണ്ട് ഒരാളോട് നമുക്ക് അടുപ്പം തോന്നില്ല. ഞാന്‍ ഒരുപാട് നടന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. മറിച്ച് അങ്ങനെ തോന്നണമെങ്കില്‍ തീര്‍ത്തും വ്യക്തിപരമായ ചില കാരണങ്ങള്‍ കാണും. ഒരാളുടെ ജോലി എന്താണ് എന്നതല്ല അവിടെ കാരണമായി പ്രവര്‍ത്തിക്കുക. ഇത് സംഭവിച്ചതിന് കാരണവും അതല്ല", തമന്ന പറയുന്നു.
വിജയ് വര്‍മ്മയുമായുള്ള തന്‍റെ ബന്ധം വളരെ സ്വാഭാവികമായി സംഭവിച്ച ഒന്നാണെന്നും തനിക്ക് ഏറെ ഇഷ്ടം തോന്നുന്ന ഒരാളാണ് വിജയ് എന്നും തമന്ന ഇതേ അഭിമുഖത്തില്‍ പറയുന്നു. "എന്‍റെ സന്തോഷത്തിന്‍റെ ഇടമാണ് അത്. ഒരു പങ്കാളിയെ കണ്ടെത്താനായി, അയാളെ ബോധ്യപ്പെടുത്താനായി നിങ്ങള്‍ക്ക് പലതും ചെയ്യേണ്ടതായിവരും. പക്ഷേ ഞാന്‍ സൃഷ്ടിച്ചിട്ടുള്ള ലോകം എന്‍റെ യാതൊരു അധ്വാനവും കൂടാതെ മനസിലാക്കുന്ന ഒരാളെയാണ് ഇവിടെ ലഭിച്ചിരിക്കുന്നത്", അഭിമുഖത്തില്‍ തമന്ന പറയുന്നു.
23 വർഷമായി തുടരുന്ന നയം അവസാനിപ്പിച്ച് കജോള്‍; ഞെട്ടി പ്രേക്ഷകര്‍.!
'മാത്തുക്കുട്ടി എന്‍ഗേജ്ഡ്' : വൈറലായി വീഡിയോയും ചിത്രങ്ങളും
Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്- Click Here