ട്രോളുകള്‍ക്കും മീമുകള്‍ക്കും അവസാനം നടന്‍ പ്രേംജി അമരന്‍ വിവാഹിതനാകുന്നു

Published : May 31, 2024, 09:32 AM IST
ട്രോളുകള്‍ക്കും മീമുകള്‍ക്കും അവസാനം നടന്‍ പ്രേംജി അമരന്‍ വിവാഹിതനാകുന്നു

Synopsis

തമിഴിലെ പ്രമുഖ സംവിധായകനും ഗാന രചിതാവുമായ ഗംഗെ അമരന്‍റെ മകനാണ് പ്രേംജി.

ചെന്നൈ: തമിഴ് നടനും ഗായകനുമായ പ്രേംജി അമരന്‍ വിവാഹിതനാകുന്നു. വരുന്ന ജൂണ്‍ 9നാണ് നാല്‍പ്പത്തിയഞ്ച് വയസുകാരനായ പ്രേംജി വിവാഹിതനാകുന്നത്. തിരുത്തുനി മുരുകന്‍ ക്ഷേത്രത്തില്‍ വച്ചായിരിക്കും നടന്‍റെ വിവാഹം എന്നാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലാകുന്ന കത്ത് പറയുന്നത്. 

തമിഴിലെ പ്രമുഖ സംവിധായകനും ഗാന രചിതാവുമായ ഗംഗെ അമരന്‍റെ മകനാണ് പ്രേംജി. പ്രമുഖ സംവിധായകന്‍ വെങ്കിട്ട് പ്രഭു ഇദ്ദേഹത്തിന്‍റെ സഹോദരനാണ്. ഇദ്ദേഹം ബാച്ചിലറായി തുടരുന്നത് തമിഴ് സിനിമ രംഗത്ത് ഏറെ രസകരമായ പല മീമുകളും ഉണ്ടാക്കിയിട്ടുണ്ട്. 

എന്നാല്‍ 2024 ജനുവരി 1ന് താന്‍ ഈ വര്‍ഷം വിവാഹം കഴിക്കുമെന്ന് പ്രേംജി സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടിരുന്നു. വിവാഹ കത്ത് പ്രകാരം പ്രേംജിയുടെ വധുവിന്‍റെ പേര് ഇന്ദു എന്നാണ്. ഇവര്‍ സേലം സ്വദേശിയാണ് എന്നാണ് കത്ത് സൂചിപ്പിക്കുന്നത്. ജൂണ്‍ 9ന് രാവിലെ 9 മണിക്കും 10.30നും ഇടയിലാണ് വിവാഹ മൂഹൂര്‍ത്തം എന്നാണ് കത്ത് പറയുന്നത്. 

സഹോദരന്‍ വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ദളപതി വിജയ് നായകനാകുന്ന ദ ഗോട്ട് സിനിമയിലാണ് ഇപ്പോള്‍ പ്രേംജി അഭിനയിച്ചുവരുന്നത്. വെങ്കിട്ട് പ്രഭുവിന്‍റെ ചിത്രങ്ങളില്‍ എല്ലാം സ്ഥിരം സാന്നിധ്യമാണ് പ്രേംജി. ഇതില്‍ തന്നെ ചെന്നൈ 28, മങ്കാത്ത, ഗോവ തുടങ്ങിയ ചിത്രങ്ങളിലെ വേഷം ശ്രദ്ധേയമാണ്. 

ഗായകനും സംഗീത സംവിധായകനുമായ പ്രേംജി പത്തോളം ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. 2008 ല്‍ ഇറങ്ങിയ തോഴ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ശ്രദ്ധേയമായിരുന്നു. 

'ആരാണ് മഹാലക്ഷ്മി?': വിജയ് സേതുപതിയുടെ അമ്പതാം ചിത്രം 'മഹാരാജ': കിടിലന്‍ ട്രെയിലര്‍

​​​​​​​ 'വിജയ് ചിത്രത്തില്‍ ഓഫര്‍ വന്നു, പ്രിയങ്ക കരഞ്ഞുകൊണ്ട് പറഞ്ഞു ഞാന്‍ ചിത്രം ചെയ്യുന്നില്ല'
 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത