തുടക്കത്തിൽ നായകന്‍ വിജയ്ക്കൊപ്പം ചുവടുകള്‍ വയ്ക്കാന്‍ പ്രിയങ്ക നന്നെ കഷ്ടപ്പെട്ടുവെന്നും മധു ചോപ്ര വെളിപ്പെടുത്തി. 

ദില്ലി: 2002 ലാണ് നടി പ്രിയങ്ക ചോപ്ര സിനിമ രംഗത്തേക്ക് കടന്നുവരുന്നത്. തമിഴ് സൂപ്പര്‍താരം വിജയ് നായകനായ തമിഴന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അത്. എന്നാല്‍ ഈ വിജയ് ചിത്രത്തില്‍ അഭിനയിക്കാന്‍ ആദ്യം പ്രിയങ്കയ്ക്ക് വിമുഖതയുണ്ടായിരുന്നുവെന്നാണ് പ്രിയങ്കയുടെ അമ്മ മധു ചോപ്ര പറയുന്നത്. ഫിലിംഗ്യായാന് നല്‍കിയ അഭിമുഖത്തിലാണ് അന്നത്തെ സംഭവങ്ങള്‍ മധു തുറന്നു പറയുന്നത്. 

"പ്രിയങ്കയ്ക്ക് സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യമില്ലായിരുന്നു. ആദ്യം തന്നെ തെന്നിന്ത്യൻ സിനിമയിലേക്ക് ഓഫർ ലഭിച്ചു. ഞാൻ ഓഫറിനെക്കുറിച്ച് പ്രിയങ്കയോട് പറഞ്ഞപ്പോൾ അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു ഞാൻ സിനിമകൾ ചെയ്യുന്നില്ല. പക്ഷേ, അവൾ എപ്പോഴും അനുസരണയുള്ള കുട്ടിയാണ്. ഓഫർ സ്വീകരിക്കാൻ ഞാൻ അവളോട് പറഞ്ഞപ്പോൾ. ഒടുവില്‍ അവള്‍ സമ്മതിച്ചു തമിഴനില്‍ കരാർ ഒപ്പിട്ടു.

തുടക്കത്തിൽ നായകന്‍ വിജയ്ക്കൊപ്പം ചുവടുകള്‍ വയ്ക്കാന്‍ പ്രിയങ്ക നന്നെ കഷ്ടപ്പെട്ടുവെന്നും മധു ചോപ്ര വെളിപ്പെടുത്തി. എന്നാൽ പ്രിയങ്ക തളരാതെ പരിശീലിച്ച് അത് പെര്‍ഫെക്ടാക്കി. ഷൂട്ടിംഗ് അനുഭവം പങ്കുവെച്ച് മധു ചോപ്ര പറഞ്ഞു, "ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുമ്പോള്‍ പ്രിയങ്ക സിനിമ ഇഷ്ടപ്പെട്ടു തുടങ്ങി, ഭാഷ അറിയില്ലെങ്കിലും. അവൾ അത് നന്നായി ആസ്വദിച്ചു. ആ ചിത്രത്തിന്‍റെ ടീം നന്നായി സഹായിക്കുകയും വളരെ ബഹുമാനത്തോടെ പെരുമാറുകയും ചെയ്തു. നായകന്‍ വിജയ് ഒരു തികഞ്ഞ മാന്യനായിരുന്നു. ഡാന്‍സ് രംഗങ്ങളില്‍ എത്തിയപ്പോള്‍ പ്രിയങ്ക ആദ്യം ഒന്ന് പകച്ചു. അവൾക്ക് വിജയ്ക്കൊപ്പം ചുവടുകൾ വയ്ക്കാൻ കഴിഞ്ഞില്ല" - മധു പറ‍ഞ്ഞു

"എന്നാല്‍ പ്രിയങ്ക രാവിലെ മുതൽ വൈകുന്നേരം വരെ നൃത്തസംവിധായകനോടൊപ്പം പരിശീലിക്കുമായിരുന്നു. പിന്നീട് അവൾ അത് ആസ്വദിച്ച് ചെയ്തു. ഈ സംഭവം അവളുടെ സ്വഭാവത്തില്‍ മാറ്റം വരുത്തുകയും. ഈ ചിത്രം അഭിനയമാണ് തന്‍റെ കരിയര്‍ എന്ന് സ്വയം മനസ്സിലാക്കാനും അവളെ സഹായിച്ചു." - മധു കൂട്ടിച്ചേര്‍ത്തു. 

അതേസമയം പ്രിയങ്ക ചോപ്ര അടുത്തിടെ ആമസോൺ പ്രൈം പ്രൊജക്റ്റ് ഹെഡ് ഓഫ് സ്റ്റേറ്റ് ഷൂട്ട് പൂർത്തിയാക്കിയിരിക്കുന്നു എന്നാണ് വിവരം. ഇദ്രിസ് എൽബ, ജോൺ സീന എന്നിവരും ചിത്രത്തിലുണ്ട്. ഇല്യ നൈഷുള്ളർ സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രമാണിത്.

പൃഥ്വിരാജിന്‍റെ വ്യത്യസ്ത പ്രകടനം, തീയറ്ററില്‍ വന്‍ പരാജയം; ഒടുവില്‍ ചിത്രം ഒടിടി റിലീസിന്

'ആരാണ് മഹാലക്ഷ്മി?': വിജയ് സേതുപതിയുടെ അമ്പതാം ചിത്രം 'മഹാരാജ': കിടിലന്‍ ട്രെയിലര്‍