ഒടുവില്‍ ആ ചോദ്യത്തിന് ഉത്തരവുമായി സൗഭാഗ്യ അർജുന്‍

Published : Feb 15, 2023, 03:40 PM IST
 ഒടുവില്‍ ആ ചോദ്യത്തിന് ഉത്തരവുമായി സൗഭാഗ്യ അർജുന്‍

Synopsis

അത്തരത്തിൽ പുതിയ അഭിമുഖത്തിൽ സൗഭാഗ്യ എന്ന് ഫ്രയിമിന് മുന്നിലെത്തും എന്നതിന് മറുപടി നൽകുകയാണ് താരം. സീ ന്യൂസ്‌ മലയാളത്തിൽ അവതാരികയുടെ ചോദ്യത്തിന് മറുപടിയായി തലയാട്ടുകയാണ് ആദ്യം സൗഭാഗ്യ ചെയ്യുന്നത്.

തിരുവനന്തപുരം: ആരാധകരുടെ പ്രിയപ്പെട്ടവരാണ് സൗഭാഗ്യയും അമ്മ താര കല്യാണുമൊക്കെ. അമ്മയുടെ ശിഷ്യന്‍ കൂടിയായ അര്‍ജുനെയാണ് സൗഭാഗ്യ വിവാഹം കഴിച്ചത്. ഇരുവരുടെയും കുഞ്ഞും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. സൗഭാഗ്യയുടേയും അര്‍ജുന്‍റെയും വീഡിയോകളും അഭിമുഖങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇരുവരും പരസ്പരമുള്ള സ്നേഹം കൊണ്ടും പരസ്പരം തമാശകള്‍ പറഞ്ഞുമൊക്കെയാണ് ആരാധകരുടെ കയ്യടി നേടുന്നത്.

അത്തരത്തിൽ പുതിയ അഭിമുഖത്തിൽ സൗഭാഗ്യ എന്ന് ഫ്രയിമിന് മുന്നിലെത്തും എന്നതിന് മറുപടി നൽകുകയാണ് താരം. സീ ന്യൂസ്‌ മലയാളത്തിൽ അവതാരികയുടെ ചോദ്യത്തിന് മറുപടിയായി തലയാട്ടുകയാണ് ആദ്യം സൗഭാഗ്യ ചെയ്യുന്നത്. 'ഇങ്ങനെ തലയാട്ടുന്നതെല്ലാം പിന്നീട് ചെയ്യണ്ടി വരാറുണ്ട്. ഇതങ്ങനെ വരാതിരിക്കട്ടെ' എന്നാണ് സൗഭാഗ്യയുടെ മറുപടി. താൻ അതിന് കംഫർടബിളുമല്ല, നല്ലതുമല്ല എന്നാണ് താരത്തിന്റെ അഭിപ്രായം. ടിക് ടോക് വീഡിയോകളിലൂടെയാണ് സൗഭാഗ്യ പ്രേക്ഷകർക്കിടയിലേക്ക് കൂടുതലായും എത്തുന്നത്. എന്നാൽ സിനിമ അതുപോലെയല്ലെന്നും താരം പറയുന്നു.

നേരത്തെ കോമഡി സീരിയലിൽ സൗഭാഗ്യയും അർജുനും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഒന്നിച്ചുള്ള അഭിനയം അത്ര ആഗ്രഹിക്കുന്ന ഒന്നല്ലയെന്നാണ് അർജുൻ പറയുന്നത്. മകൾക്ക് വേണ്ടി സമയം കണ്ടെത്തുമ്പോൾ സെറ്റിലുള്ള മറ്റ് അഭിനേതാക്കൾ കാത്തിരിക്കേണ്ടി വരും. അത് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും ഒന്നിച്ച് അഭിനയിക്കുമ്പോൾ വീടും സെറ്റും തമ്മിൽ വ്യത്യാസമൊന്നുമില്ലാതെ തോന്നുമെന്നും അർജുൻ പറയുന്നു. സൗഭാഗ്യയ്ക്കും ഇതേ അഭിപ്രായം തന്നെയാണ്. കുടുംബത്തിലെ ആവശ്യത്തിന് വേണ്ടി മാത്രമാണ് ആ സമയത്ത് അങ്ങനൊരു പ്രൊജക്റ്റ്‌ ഏറ്റെടുത്തതെന്നും താരം പറയുന്നു.

2019 ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും വെങ്കിടേഷും അര്‍ജ്ജുന്‍ സോമശേഖരും തമ്മിലുളള വിവാഹം. പ്രണയ വിവാഹമായിരുന്നു. മലയാളത്തിലെ സോഷ്യല്‍ മീഡിയ സെലിബ്രിറ്റി ദമ്പതികൾ കൂടിയാണ് സൗഭാഗ്യയും അർജുനും.

റിയാലിറ്റി ഷോയിലെ കുട്ടിയായി രേഖ രതീഷ്, അഭിനയമല്ല ജീവിതം- വീഡിയോ

ഗോവൻ വിശേഷങ്ങളുമായി 'സാന്ത്വന'ത്തിലെ 'ശിവന്‍', ഒപ്പം ഷഫ്‍നയും; ചിത്രങ്ങൾ

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത