നടി രേഖ രതീഷ് പങ്കുവെച്ച വീഡിയോയ്‍ക്ക് അഭിനന്ദനവുമായി ആരാധകര്‍.
ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് സീരിയില്‍ താരം രേഖ രതീഷ്. സീരിയൽ രംഗത്ത് അഭിനയ മികവുള്ള നടിമാർ കുറവാണെന്ന് പൊതുവെ അഭിപ്രായം ഉണ്ട്. പല നടിമാരും മറ്റൊരാളുടെ ഡബ്ബിംഗിലാണ് ഈ പോരായ്മകൾ നികത്തുന്നത്. എന്നാൽ രേഖയുടെ കാര്യം അങ്ങനെ അല്ല. അഭിനയിക്കുന്ന എല്ലാ കഥാപാത്രങ്ങൾക്കും തന്റെതായ ശൈലി നൽകുന്ന രേഖയുടെ കൈയിൽ ഏത് റോളുകളും ഭദ്രമാണ്. നായിക വേഷം, വില്ലൻ വേഷം, അമ്മായിഅമ്മ വേഷം തുടങ്ങി ഒട്ടനവധി കഥാപാത്രങ്ങൾ രേഖ ഇതിനകം മിനിസ്ക്രീനിൽ അവതരിപ്പിച്ചു. 'പരസ്‍പരം' എന്ന സീരിയലാണ് രേഖയ്ക്ക് ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിക്കൊടുത്തത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്നവയെല്ലാം പ്രേക്ഷകർ വേഗത്തിൽ തന്നെ ഏറ്റെടുക്കാറുണ്ട്. എല്ലാ വേഷങ്ങളും അനായാസം കൈകാര്യം ചെയ്യുന്ന രേഖയ്ക്ക് ഒരു കൊച്ചുകുട്ടിയുടെ ഭാവങ്ങളും വഴങ്ങുമെന്ന് കാണിക്കുകയാണ് നടി. ഇൻസ്റ്റഗ്രാമിലൂടെയാണ് കൊച്ചുകുട്ടിയുടെ ശബ്‍ദത്തിന് താരം അഭിനയിക്കുന്നത്. ടോപ് സിംഗർ എന്ന സംഗീത റിയാലിറ്റി ഷോയിൽ പാട്ട് പാടുന്നതിനു മുമ്പ് വിധികർത്താക്കളുമായി കുട്ടി സംസാരിക്കുന്നതും, പാടാൻ ആരംഭിക്കുമ്പോൾ പശ്ചാത്തല സംഗീതം തെറ്റുന്നതോടെ കുട്ടി പറയുന്ന സംഭാഷങ്ങളുമാണ് രേഖ അഭിനയിക്കുന്നത്.
സത്യത്തിൽ ഒരു കൊച്ചുകുട്ടി എങ്ങനെ പ്രതികരിക്കുന്നോ അതേ രീതിയിൽ തന്നെയാണ് രേഖയും ചെയ്യുന്നത്. രേഖ അഭിനയിക്കുകയല്ല, ജീവിക്കുകയാണെന്നാണ് പ്രേക്ഷകർ പറയുന്നത്. നിമിഷങ്ങൾക്കുള്ളിലാണ് രേഖയുടെ 'കുട്ടി' വീഡിയോ ആളുകൾ ഏറ്റെടുത്തത്.
വിവാഹവും വിവാഹ മോചനവുമെല്ലാം നേരത്തെ പല തവണ രേഖയെ ഗോസിപ്പ് കോളങ്ങളിൽ നിറച്ചിരുന്നു. തനിക്കെതിരെ വരുന്ന മോശം കമന്റുകൾ ആദ്യമൊക്കെ വിഷമിപ്പിക്കാറുണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അതിനെ ഗൗനിക്കാറില്ലെന്നുമാണ് രേഖ പറയുന്നത്.
Read More: 'ലവ് എഗെയ്ൻ', പ്രിയങ്കയുടെ ഹോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്
