സാന്ത്വനം പരമ്പരയിലെ ശ്രദ്ധേയ കഥാപാത്രമാണ് ശിവന്‍

ഒരേയൊരു സീരിയലിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് സജിന്‍. ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന പരമ്പര പ്രായഭേദമന്യെ പ്രേക്ഷക പ്രീതി നേടാന്‍ ഒരു കാരണം സീരിയലിലെ ശിവാഞ്ജലി പ്രണയ ജോഡിയാണ്. സീരിയലില്‍ വളറെ ഗൗരവക്കാരനായ ഭര്‍ത്താവാണ് ശിവന്‍, അതേ സമയം റൊമാന്‍സ് വേണ്ടിടത്ത് കട്ട റൊമാന്റിക് ഹീറോയും. റിയല്‍ ലൈഫില്‍ എത്തിയാല്‍, സജിനെ സംബന്ധിച്ച് അവിടെ ഗൗരവത്തിന് സ്ഥാനം കുറവാണ്. തുടക്കത്തിൽ നടി ഷഫ്നയുടെ ഭർത്താവ് എന്നായിരുന്നു സജിൻ അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോൾ മിനിസ്‌ക്രീനിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ താരത്തിനായിട്ടുണ്ട്.

സീരിയലിലെ സീരിയസ് ആയ ശിവനെ പോലെയല്ല ജീവിതത്തിൽ സജിൻ എന്ന് തെളിയിക്കുന്നതാണ് സജിന്റെയും ഷഫ്നയുടെയും സോഷ്യൽ മീഡിയ പേജുകളിലെ പോസ്റ്റുകൾ. എല്ലാ സന്തോഷങ്ങളും ഒന്നിച്ച് ആഘോഷിക്കാൻ ശ്രമിക്കുന്നവരാണ് ഇരുവരും. ഇപ്പോഴിതാ ഗോവയിൽ നിന്നുള്ള ചിത്രങ്ങളാണ് ഷഫ്‌ന പങ്കുവെക്കുന്നത്. കൂളിംഗ് ഗ്ലാസും തൊപ്പിയുമെല്ലാം വെച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരദമ്പതികൾ ഗോവയിൽ ആഘോഷമാക്കുന്നത്. ട്രാവൽ പാര്‍ട്‍നര്‍, ടുഗതർ ഫോർ എവർ, ഗോവൻ ഡയറീസ് എന്നീ ഹാഷ്ടാഗുകളാണ് ഷഫ്‌ന ചിത്രങ്ങൾക്കൊപ്പം നൽകിയിരിക്കുന്നത്. ഗോവയിൽ നിന്നുള്ള താരങ്ങളുടെ കൂടുതൽ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

ALSO READ : പ്രിയദര്‍ശന്‍ ചിത്രത്തില്‍ 'മതനിന്ദ'യെന്ന് ആരോപണം; മാപ്പ് ചോദിച്ച് നടന്‍ ശ്രേയസ് തല്‍പാഡെ

View post on Instagram

വീട്ടുകാരുടെ സമ്മതം ഇല്ലാതെ വിവാഹിതരായവരാണ് ഇരുവരും. പിന്നീട് വീട്ടുകാരുടെ പിണക്കം മാറിയെങ്കിലും, അങ്ങനെ പൂര്‍ണമായും മാറി എന്ന് പറയാന്‍ സാധിക്കില്ലെന്ന് നേരത്തെ ഇരുവരും പറഞ്ഞിട്ടുണ്ട്. ഷഫ്നയുടെ ആദ്യ ചിത്രമായ പ്ലസ്ടുവിൽ ഒന്നിച്ച് അഭിനയിച്ചത്തോടെയാണ് രണ്ടാളും പ്രണയത്തിലാകുന്നത്. ആ ബന്ധം വളര്‍ന്നാണ് വിവാഹത്തിലേക്ക് നീങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇരുവരും. ആരാധകരുമായി സംവദിക്കാനും ഇരുവരും സമയം കിട്ടാറുണ്ട്.