ഗോവിന്ദയും ഭാര്യ സുനിത അഹൂജയും വേർപിരിയുന്നു എന്ന അഭ്യൂഹങ്ങൾക്കിടെ സുനിത തന്നെ രംഗത്ത്. ഗോവിന്ദയിൽ നിന്ന് ആർക്കും വേർപെടുത്താൻ കഴിയില്ലെന്നും സുനിത പറയുന്നു.
മുംബൈ: ഗോവിന്ദയെയും സുനിത അഹൂജയെയും വേര്‍പിരിയുന്നു എന്ന വാര്‍ത്ത സമീപ ദിവസങ്ങളില്‍ പരന്നിരുന്നു. എന്നാൽ ഇപ്പോൾ അഭ്യൂഹങ്ങൾക്കെല്ലാം മറുപടിയുമായി സുനിത തന്നെ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
തന്നെ ഗോവിന്ദയിൽ നിന്ന് വേർപെടുത്താൻ ആർക്കും കഴിയില്ലെന്നും സുനിത പറയുന്നത്. “അദ്ദേഹം രാഷ്ട്രീയത്തിൽ ചേരുമ്പോൾ ഞങ്ങളുടെ മകൾ വളരുകയായിരുന്നു, അതിനാല്‍ അദ്ദേഹത്തിന്‍റെ ജോലികള്‍ക്ക് വേണ്ടി വേറൊരു വീട് കൂടി എടുത്തു എന്നതാണ് മാറി താമസിച്ചു എന്നത് കൊണ്ട് ഉദ്ദേശിച്ചത്" എന്ന് നേരത്തെ ഉയര്‍ന്ന തെറ്റിദ്ധാരണയുണ്ടാക്കുന്ന കാര്യത്തെക്കുറിച്ച് സുനിത വിശദീകരിച്ചു.
ഈ ലോകത്ത് ആർക്കെങ്കിലും എന്നെയും ഗോവിന്ദനെയും വേർപെടുത്താൻ കഴിയുമെന്ന് തോന്നുന്നുവെങ്കിൽ, അവർ മുന്നോട്ട് വന്ന് ശ്രമിക്കട്ടെ എന്നും സുനിത പറഞ്ഞു. നേരത്തെ, ഹിന്ദി റഷുമായുള്ള ഒരു അഭിമുഖത്തില്‍ സുനിത അഹൂജ അവരുടെ ജീവിതത്തെക്കുറിച്ച് പറയുന്ന സമയത്ത് ഞങ്ങള്‍ പിരിഞ്ഞ് താമസിക്കുന്നു എന്ന രീതിയില്‍ സംസാരിച്ചിരുന്നു.
ഗോവിന്ദയും സുനിതയും 1987 മാർച്ച് 11 നാണ് വിവാഹിതരായത്. ഇവര്‍ക്ക് ടീന അഹൂജ എന്ന മകളും യശ്വർദൻ അഹൂജ എന്ന മകനുമാണ് ഉള്ളത്.
കഴിഞ്ഞ വർഷം ഹൗട്ടർഫ്ലൈയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗോവിന്ദയുമായുള്ള ബന്ധത്തെക്കുറിച്ച് സുനിത പറഞ്ഞിരുന്നു. കഴിഞ്ഞ 40 വർഷത്തിനിടെ നിരവധി ഉയർച്ച താഴ്ചകളിലൂടെയാണ് തങ്ങൾ കടന്നുപോയതെന്ന് അവർ സമ്മതിച്ചു. താഴ്ചകള്‍ സംഭവിച്ചപ്പോൾ താൻ എല്ലാം സഹിച്ചുവെന്നും അവർ കൂട്ടിച്ചേർത്തിരുന്നു.
അതേ സമയം നേരത്തെ ഇവരുടെ വിവാഹമോചനം സംബന്ധിച്ച് വാര്‍ത്ത പരന്നപ്പോള്‍ ഗോവിന്ദയുടെ മാനേജർ ശശി സിൻഹ "കുടുംബത്തിൽ നിന്നുള്ള ചില അംഗങ്ങൾ നടത്തിയ ചില പ്രസ്താവനകൾ കാരണം ദമ്പതികൾക്കിടയിൽ പ്രശ്‌നങ്ങളുണ്ടെന്നും, മറ്റ് വിഷയങ്ങള്‍ ഇല്ലെന്നും" പറഞ്ഞിരുന്നു.
'കൂലി 1000 കോടി ക്ലബ് പക്ക': 45 മിനുട്ട് പടം കണ്ട താരത്തിന്‍റെ റിവ്യൂവില്‍ ഞെട്ടി കോളിവുഡ്!
