ബിഗ് ബോസിലേക്കോ? തനത് ശൈലിയിൽ അർജുവിന്റെ റോസ്റ്റിങ് മറുപടി

Bidhun Narayan   | Asianet News
Published : Jan 29, 2021, 08:57 PM IST
ബിഗ് ബോസിലേക്കോ? തനത് ശൈലിയിൽ അർജുവിന്റെ റോസ്റ്റിങ് മറുപടി

Synopsis

ഫെബ്രുവരി പകുതിയോടെയാണ് ബിഗ് ബോസ് സീസൺ മൂന്ന് എത്തുന്നുവെന്ന വാർത്തകൾ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. അതിനിടയിൽ ഏറ്റവും കൂടുതൽ നടക്കുന്ന ചർച്ച നടക്കുന്നത് സീസൺ മൂന്നിൽ ആരൊക്കെയാകും മത്സരാർത്ഥികൾ എന്നതിനെ കുറിച്ചാണ്. 

ഫെബ്രുവരി പകുതിയോടെയാണ് ബിഗ് ബോസ് സീസൺ മൂന്ന് എത്തുന്നുവെന്ന വാർത്തകൾ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. അതിനിടയിൽ ഏറ്റവും കൂടുതൽ നടക്കുന്ന ചർച്ച നടക്കുന്നത് ആരൊക്കെയാകും മത്സരാർത്ഥികൾ എന്നതിനെ കുറിച്ചാണ്. നിരവധി പേരുടെ പേരുകളാണ് സോഷ്യൽ മീഡിയ ഇതിനോടകംതന്ന ചർച്ച ചെയ്തത്. സീരിയൽ താരം സുചിത്ര, അനുമോൾ, അർജുൻ സോമശേഖരൻ തുടങ്ങി നിരവധി സെലിബ്രേറ്റികളുടെ പേരുകൾ ചർച്ചയായിരുന്നു. 

അതിൽ യുട്യൂബർ അർജുന്റെ പേരും ഉണ്ടായിരുന്നു. അർജ്യൂ എന്ന യൂട്യൂബ് ചാനലലൂടെ റോസ്റ്റിങ് വീഡിയോകൾ ചെയ്തായിരുന്നു അർജുൻ പ്രശസ്തനായത്. ഇപ്പോഴിതാ തന്റെ തനതായ ശൈലിയിൽ, ബിഗ് ബോസിലേക്ക്  പോകുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് അർജുൻ. 

ബിഗ് ബോസിന്റെ ഓഡിഷനു പോകുന്നതും അവിടെ നേരിടേണ്ടി വരുന്ന ചില ചോദ്യങ്ങളും ഒടുവിൽ ഓഡിഷനിൽ നിന്നു പുറത്താകുന്നതുമൊക്കെ ഹാസ്യാത്മകമായി വീഡിയോയിൽ കാണിക്കുന്നുണ്ട്. അർജുൻ ബിഗ് ബോസ് ഷോയെ റോസ്റ്റ് ചെയ്താണ് വീഡിയോ തുടങ്ങുന്നത്. വീഡിയോയുടെ അവസാനം നിലപാട് വ്യക്തമാക്കുകയും ചെയ്തു.

തനിക്ക് പറ്റിയ ഇടമല്ല ബിഗ് ബോസെന്നും ഞാൻ അവിടെ ചേരില്ലെന്നും അർജുൻ പറയുന്നു. ഷോയിലേക്ക് പോയാൽ ലാലേട്ടനെ കാണാമെന്നതു തന്നെ വലിയ പ്ലസ്സാണെന്ന് പറയുന്ന അർജുൻ, തനിക്കത് ശരിയാവില്ലെന്നും വ്യക്തമാക്കി.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക