രണ്ടാം വിവാഹ വാർഷികം ആഘോഷിച്ച് യുവയും മൃദുലയും; വീഡിയോ

Published : Jul 11, 2023, 11:02 PM IST
രണ്ടാം വിവാഹ വാർഷികം ആഘോഷിച്ച് യുവയും മൃദുലയും; വീഡിയോ

Synopsis

"രണ്ട് വർഷത്തിലെ ഏറ്റവും വിലമതിക്കുന്ന നിമിഷം അതായിരുന്നു", മൃദുല വിജയ് പറയുന്നു

യുവ കൃഷ്ണ- മൃദുല വിജയ് താര ദമ്പതികളെക്കുറിച്ച് ഒരു വിശേഷണവും മലയാളികൾക്ക് ആവശ്യമില്ല. ചുരുങ്ങിയ സമയം കൊണ്ട് മികവുറ്റ കഥാപാത്രങ്ങളിലൂടെയാണ് ഇരുവരും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയെടുത്തത്. സ്‌ക്രീനിൽ പ്രേക്ഷകരെ സന്തോഷിപ്പിച്ചവർ ജീവിതത്തിലും ഒന്നായപ്പോൾ നിറഞ്ഞ കൈയ്യടിയാണ് ഇരുവർക്കും ലഭിച്ചതും. അടുത്തിടെയാണ് ഇരുവരും അച്ഛനും അമ്മയും ആയത്. ഇപ്പോഴിതാ രണ്ടാം വിവാഹവാർഷികം ആഘോഷിക്കുകയാണ് ഇരുവരും.

ഇന്ന് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. ഞങ്ങളുടെ വെഡ്ഡിംഗ് ആനിവേഴ്സറി. കഴിഞ്ഞ വർഷം എനിക്ക് ഫുൾ ടൈം കുഞ്ഞൂട്ടന്റെ കൂടെ ഇരിക്കാൻ ആയില്ല. എന്നാൽ ഇത്തവണ മൊത്തം ദിവസവും കൂടെ തന്നെയുണ്ടാകും. കുറേദിവസങ്ങളായി ഞങ്ങൾ നല്ല തിരക്കിലായിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂവിൽ എന്റെ ക്യാരക്ടർ ഇപ്പോഴില്ല. സുന്ദരി മാത്രമാണ് ചെയ്യുന്നത്. മാസത്തിൽ ഇരുപതുദിവസവും ഷൂട്ട് ഉണ്ടാകാറുണ്ട്- യുവ പറയുന്നു.

പത്തുദിവസം ഒക്കെയാണ് ഞങ്ങൾക്ക് ഒരുമിച്ചുനിൽക്കാൻ സാധിക്കുന്നത്. നമ്മൾക്ക് രണ്ടുവർഷത്തെ വൈവാഹിക ജീവിതത്തിൽ ഉണ്ടായ വിശേഷങ്ങളെകുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്. 730 ദിവസം അതായത് രണ്ടുവർഷത്തിൽ ഒരു വർഷം ആണ് ഞങ്ങൾ ഒരുമിച്ചുജീവിച്ചത്. ബാക്കിയുള്ള ദിവസങ്ങൾ എല്ലാം ഞങ്ങൾ വർക്കിന്‌ വേണ്ടി, പ്രേക്ഷകർക്ക് വേണ്ടിയാണ് ഡെഡിക്കേറ്റ് ചെയ്തത്. ചെറിയ വിഷമവും, സന്തോഷവും ആണ് ഇക്കാര്യത്തിൽ ഉള്ളത്.

രണ്ട് വർഷത്തിലെ ഏറ്റവും വിലമതിക്കുന്ന നിമിഷം ഗർഭിണി ആയതാണെന്നും താരം പറയുന്നു. ഗർഭിണി ആണെന്ന് അറിയാതെ ഒരുപാട് പ്രതിബന്ധങ്ങൾ നിറഞ്ഞ സീനുകൾ ചെയ്തിട്ടുണ്ട്. ജെസിബിയിൽ വലിഞ്ഞു കേറുന്ന സീൻസൊക്കെ ഉണ്ടായിട്ടുണ്ട്.ഞാൻ കുറെ പ്രാവശ്യം അതിൽ കേറിയിട്ടുണ്ട്- മൃദുല പറയുന്നു. വളരെ റിസ്‌ക്കുള്ള ഷൂട്ടൊക്കെ ചെയ്തിട്ടും നമ്മൾക്ക് കിട്ടിയ വാവയാണ് ഇത്. ദൈവം നമുക്കായി കരുതിയ നിധി എന്നാണ് ഇരുവരും പറയുന്നത്.

ALSO READ : 'സ്‍പിരിറ്റി'ലെ രഘുനന്ദനാവാന്‍ മോഹന്‍ലാല്‍ മദ്യപിച്ചോ? ആരാധകന്‍റെ സംശയത്തിന് ശങ്കര്‍ രാമകൃഷ്ണന്‍റെ മറുപടി

PREV
click me!

Recommended Stories

പ്രായം 40, അന്നും ഇന്നും ഒരുപോലെ; അസിനെ എന്താ അഭിനയിക്കാൻ വിടാത്തത്? രാഹുലിനോട് ആരാധകർ
'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു