
When we will see the best version of Arsenal. കമ്മ്യൂണിറ്റി ഷീല്‍ഡിനായി മില്ലേനിയം സ്റ്റേഡിയം തയാറാകുന്നതിന് രണ്ട് ദിവസം മുൻപ് മൈക്കല്‍ ആർട്ടേറ്റയെ തേടിയെത്തിയ ചോദ്യമാണിത്. The best version has to be on Sunday, and that's the intention: that we have the best performance and the best way to start the season by lifting the first trophy. ഇതായിരുന്നു അയാളുടെ മറുപടി...
കാർഡിഫിലെ പകലില്‍ എൻസൊ മരെസ്‌കയുടെ കീഴില്‍ പുതുയുഗത്തിന് കിരീടത്തോടെ ആരംഭം കുറിക്കാൻ ഒരുങ്ങുകയായിരുന്നു മാഞ്ചസ്റ്റർ സിറ്റി.
കിക്കോഫ്, ഗബ്രിയേല്‍ ടു ഒഡിഗാര്‍ഡ്, ഇടതുപാര്‍ശ്വത്തില്‍ കാലഫിയോരിയിലേക്ക്. പാസ് ടു ക്രിസ്റ്റോസ് സോളിസി. സോളിസിയുടെ ഏരിയല്‍ ക്രോസ് ബോക്സിനുള്ളില്‍ നോനി മാഡുവെക്കെയുടെ തലയില്‍. ബോക്സിന് പുറത്ത് നിലയുറപ്പിച്ച ബെൻ വൈറ്റിന് പന്ത് മറിച്ച് നല്‍കി മാഡുവെക്കെ. ബെന്നില്‍ നിന്ന് പന്ത് മെല്ലെ ലൂവിസ് സ്കെലിയുടെ ബൂട്ടിലേക്ക്.
സിറ്റി പ്രതിരോധത്തിന്റെ പ്രെസിങ്ങിനെ ഒരൊറ്റ ടേണുകൊണ്ട് മറികടന്ന് പെനാലിറ്റി ബോക്‌സിലേക്ക് ഒരു സ്കെലിയുടെ പാസ്. സമാന്തരമായി അബ്ദുഖൊദിര്‍ ഖുസനോവ് നിശ്ചലനാക്കി കാലഫിയോരിയുടെ റണ്‍. ഡൊനാറുമ്മയുടെ ശരീരത്തെ മറികടന്ന് കാലഫിയോരിയുടെ ഇടം കാലില്‍ നിന്ന് പന്ത് വലതൊടുമ്പോള്‍ കിക്കോഫില്‍ നിന്ന് 23 സെക്കൻഡുകള്‍ മാത്രം. The Best Version of Arsenal Has Arrived.
ആദ്യ വിസില്‍ മുഴങ്ങുന്ന നിമിഷം പന്ത് പ്രതിരോധനിരയ്ക്ക് കൈമാറി ലോങ് പാസുകളിലൂടെ കളി ചലിപ്പിക്കുന്ന പതിവ് രീതി വെടിഞ്ഞ ആഴ്‌സണല്‍. അതായിരുന്നു കാർഡിഫില്‍ സിറ്റിക്ക് ലഭിച്ച ആദ്യ ഷോക്ക്. ഗിമറായിഷും ഒഡിഗാര്‍ഡും സ്കെലിയും മധ്യനിരയിലും കെയ് ഹാവേര്‍ട്ട്‌സ് സെന്റര്‍ ഫോർവേഡായും 4-3-3 എന്ന ഫോർമേഷനിലായിരുന്നു ആര്‍ട്ടേറ്റ കളമൊരുക്കിയത്. മറുവശത്ത് ഹാളണ്ടിനെ സ്ട്രൈക്കറാക്കിയും പ്രതിരോധനിരയ്ക്ക് അധികസഹായവും നല്‍കി 4-2-3-1 ഷേപ്പിലായിരുന്നു സിറ്റി.
ഇരുടീമുകളേയും വേർതിരിച്ചത് മിഡ്‌ഫീല്‍ഡായിരുന്നു. ഗിമിറായിഷ് എത്രവേഗം ആഴ്‌സണിന്റെ ശൈലിക്കൊത്ത് അഡാപ്റ്റായി എന്നത് മൈതാനത്ത് കാണാനായി. ഒഡിഗാർഡിനും സ്കെലിക്കുമൊപ്പമുള്ള നീക്കങ്ങള്‍, ബില്‍ഡപ്പുകള്‍ക്ക് ചരടുവലിച്ച പാസുകള്‍...പിന്നിട്ട സീസണുകള്‍ പരിശോധിച്ചാല്‍ ആഴ്‌സണിന്റെ മധ്യനിര മൈതാനത്തിന്റെ ചില ഏരിയകളില്‍ മാത്രമായി ചുരുങ്ങിയപോലെ തോന്നിച്ചിരുന്നു, എന്നാല്‍ ഗിമറായിഷിന്റെ വരവോടെ കുറച്ചുകൂടി ബാലൻസും സ്റ്റബിലിറ്റിയും കൈവരിച്ചു. മധ്യനിരയുടെ ക്വിക്ക് മൂവ്മെന്റുകളില്‍ നിന്നായിരുന്നല്ലോ ആദ്യ ഗോളിന്റെ പറവിയും.
23-ാം മിനുറ്റില്‍ ഹാവേര്‍ട്ട്‌സ് സിറ്റിക്ക് നല്‍കിയ സെക്കൻഡ് ഷോക്കിന് പിന്നില്‍ ഒഡിഗാര്‍ഡിന്റെ കാലുകളാണ്. വലതുഫ്ലാങ്കില്‍ നിന്ന് ബോക്സിനുള്ളിലേക്കൊരു ക്രോസ്, പോസ്റ്റിന്റെ വലതുവശത്ത് നിന്ന് സോളിസ് ആ പന്തിനെ ഹാവേര്‍ട്ട്‌സിന്റെ തലയിലേക്ക് കൃത്യമായി കൈമാറുന്നു. ഒരു ടോപ് നോച്ച് ഹെഡറെന്ന് പറയാനാകില്ലെങ്കിലും പന്ത് ഗോള്‍വര കടക്കുമെന്ന് ഉറപ്പിക്കാൻ ഹാവേര്‍ട്ട്‌സിനായി.
ലീഡെടുത്ത് പ്രതിരോധിക്കാനിറങ്ങുന്നതിൽനിന്ന് വിഭിന്നമായിരുന്നു സിറ്റിക്കെതിരെ ആഴ്‌സണല്‍. സിറ്റിയെ ഡൊമിനേറ്റ് ചെയ്യുക എന്ന ഇന്റന്റായിരുന്നു കളത്തില്‍. ഒഡിഗാര്‍ഡ് 48-ാം മിനുറ്റില്‍ അത് ഉറപ്പിക്കുകയും ചെയ്തു. എൻസൊ മരെസ്‌കയുടെ മോഹങ്ങളെല്ലാം ഒരു മണിക്കൂറെത്തും മുൻപ് ആര്‍ട്ടെറ്റയുടെ കുട്ടികള്‍ അവസാനിപ്പിക്കുമ്പോള്‍ പുതിയ സീസണില്‍ കാത്തിരിക്കുന്നത് എന്താണെന്നതിന്റെ സൂചനകൂടി ഫുട്ബോള്‍ ലോകത്തിനുണ്ടായി. ആഴ്‌സണല്‍ വില്‍ ബി ബ്രൂട്ടല്‍.
46-ാം മിനുറ്റില്‍ ഗിമറായിഷിന് പകരം വരുന്നത് ഡെക്ലാൻ റൈസാണ്. ശേഷം പിയേറൊ ഹിൻകാപ്പി, ബുക്കായൊ സാക്ക, വിക്റ്റർ യൊക്കെരഷ്, സുബിമെൻഡി...ഒടുവില്‍ എസെയും. ഒഡിഗാര്‍ഡ് ഒരു അറ്റാക്കിങ് ഫോഴ്‌സായും മാറിയതോടെ ടൈറ്റില്‍ ഡിഫൻസെന്നത് കിനാവ് കാണാം ആഴ്‌സണലിന്. പോസ്റ്റ് ഗ്വാര്‍ഡിയോള എറ സിറ്റിക്ക് അത്ര സുഖകരമായേക്കില്ല, പ്രത്യേകിച്ചും മധ്യനിരയില്‍ റോഡ്രിയുടെ സാന്നിധ്യം കൂടി ഇല്ലാതാകുമ്പോള്‍. റോഡ്രി ബാഴ്‌സലോണയിലേക്ക് ചേക്കേറിയതോടെ പകരക്കാരനെ കണ്ടെത്തിയെ മതിയാകു സിറ്റിക്ക്.
ആയുബ് ബുവാദിയേയും ചെല്‍സിയില്‍ നിന്ന് എൻസൊ ഫെർണാണ്ടസിനേയും എത്തിഹാദില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് സിറ്റി. റോഡ്രിയുടെ പെർഫെക്റ്റ് റീപ്ലെസ്മെന്റായി ബുവാദിയെ കാണാനാകും, പക്ഷെ റോഡ്രിയുടെ അതെ ഇൻഫ്ലുവെൻസ് യുവതാരത്തില്‍ നിന്ന് ലഭിക്കാൻ അല്‍പ്പം കാത്തിരിക്കേണ്ടി വന്നേക്കാം.