അലീം ദാറുടെ ആ 'ഔട്ട് വിധി'ക്ക് കൈയടിച്ച് ക്രിക്കറ്റ് ലോകം

Published : Oct 26, 2018, 03:33 PM IST
അലീം ദാറുടെ ആ 'ഔട്ട് വിധി'ക്ക് കൈയടിച്ച് ക്രിക്കറ്റ് ലോകം

Synopsis

ശ്രീലങ്കയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ശ്രീലങ്ക ആശ്വാസജയം നേടിയപ്പോള്‍ കൈയടി മുഴുവന്‍ കിട്ടിയത് പാക് അമ്പയര്‍ അലീം ദാറിനായിരുന്നു. ഇടയ്ക്കിടയ്ക്ക് മഴ കളി തടസ്സപ്പെടുത്തിയ മത്സരത്തില്‍ മഴയില്‍ കുതിര്‍ന്ന് ഗ്രൗണ്ടില്‍ നിന്ന് ഔട്ട് വിധിച്ചതാണ് ദാറിന് കൈയടി നേടിക്കൊടുത്തത്.

കൊളംബോ: ശ്രീലങ്കയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ശ്രീലങ്ക ആശ്വാസജയം നേടിയപ്പോള്‍ കൈയടി മുഴുവന്‍ കിട്ടിയത് പാക് അമ്പയര്‍ അലീം ദാറിനായിരുന്നു. ഇടയ്ക്കിടയ്ക്ക് മഴ കളി തടസ്സപ്പെടുത്തിയ മത്സരത്തില്‍ മഴയില്‍ കുതിര്‍ന്ന് ഗ്രൗണ്ടില്‍ നിന്ന് ഔട്ട് വിധിച്ചതാണ് ദാറിന് കൈയടി നേടിക്കൊടുത്തത്.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 367 റസിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. എന്നാല്‍ 26 ഓവറില്‍ 132 റണ്‍സെടുക്കുന്നതിനിടെ 8 വിക്കറ്റ് നഷ്ടമായി തോല്‍വിയുടെ വക്കിലായിരുന്നു ഇംഗ്ലണ്ട്.  27-ാം ഓവറില്‍ ഓഫ് സ്പിന്നര്‍ അഖില ധനഞ്ജയയുടെ പന്തില്‍ ലിയാം പ്ലങ്കറ്റ് വിക്കറ്റിന് മുന്നില്‍ കുടങ്ങി.

അലീം ദാര്‍ ഔട്ട് വിളിച്ചെങ്കിലും പ്ലങ്കറ്റ് റിവ്യൂ നല്‍കി. അപ്പോഴാണ് മഴ നിര്‍ത്താതെ പെയ്തതും. തേര്‍ഡ് അമ്പയറുടെ റിവ്യൂ തീരുമാനം വരും മുമ്പെ ഇരു ടീമിലെയും കളിക്കാര്‍ ഡ്രസ്സിംഗ് റൂമില്‍ കയറി. എന്നാല്‍ തേര്‍ഡ് അമ്പയറുടെ തീരുമാനം വരുംവരെ മഴനനഞ്ഞ് ഗ്രൗണ്ടില്‍ നിന്ന അലീം ദാര്‍ ഒടുവില്‍ അത് ഔട്ടാണ് ഉറപ്പിച്ചശേഷം വിരലുയര്‍ത്തിയാണ് ഗ്രൗണ്ട് വിട്ടത്. ദാറിന്റെ ആത്മാര്‍ഥതയെ ക്രിക്കറ്റ് ലോകം കൈയടിയോടെയാണ് വരവേറ്റത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പന്ത് നിരാശപ്പെടുത്തി, വിരാട് കോലിയുടെ അഭാവത്തിലും ഡല്‍ഹിക്ക് ജയം; സൗരാഷ്ട്രയെ തോല്‍പ്പിച്ചത് മൂന്ന് വിക്കറ്റിന്
ജുറലിന് സെഞ്ചുറി, അഭിഷേക് നിരാശപ്പെടുത്തി; വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിന് തോല്‍വി, ഉത്തര്‍ പ്രദേശിന് ജയം