ഗ്ലാമര്‍ പോരാട്ടം തൊട്ടരികെ; എല്ലാ കണ്ണുകളും ക്രിസ്റ്റ്യാനോയില്‍

By Web TeamFirst Published Oct 23, 2018, 10:51 PM IST
Highlights
  • യുവേഫ ചാപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- യുവന്റസ് പോരാട്ടം അല്‍പ സയമത്തിനകം. ഇന്ത്യന്‍ സമയം രാത്രി 12.15ന് മാഞ്ചസ്റ്ററിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡിലാണ് മത്സരം. എല്ലാ കണ്ണുകളും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലാണ്.

മാഞ്ചസ്റ്റര്‍: യുവേഫ ചാപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- യുവന്റസ് പോരാട്ടം അല്‍പ സയമത്തിനകം. ഇന്ത്യന്‍ സമയം രാത്രി 12.15ന് മാഞ്ചസ്റ്ററിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡിലാണ് മത്സരം. എല്ലാ കണ്ണുകളും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലാണ്. 2009ല്‍ യുണൈറ്റഡിന് വിട്ടതിന് ശേഷം റൊണാള്‍ഡോ ഓള്‍ഡ് ട്രാഫോര്‍ഡില്‍ എത്തുന്നത് രണ്ടാംതവണ. 

മാന്‍സുകിച്, ഡിബാല, മറ്റിയൂഡി എന്നിവരുടെ പിന്തുണയോടെ എത്തുന്ന റൊണാള്‍ഡോ തന്നെയായിരിക്കും യുണൈറ്റഡിന്റെ ഏറ്റവും വലിയ വെല്ലുവിളി. രണ്ടുകളിയും ജയിച്ച് ആറുപോയിന്റുമായി ഗ്രൂപ്പ് എച്ചില്‍ ഒന്നാം സ്ഥാനത്താണ് യുവന്റസ്. നാല് പോയിന്റുള്ള യുണൈറ്റഡ് രണ്ടാം സ്ഥാനത്തും. സീസണില്‍ ടീം താളംകണ്ടെത്താതെ തപ്പിത്തടയുന്നതിനാല്‍ യുണൈറ്റഡ് കോച്ച് ഹൊസെ മോറീഞ്ഞോയ്ക്കും നിര്‍ണായകമാണ് ഹോം ഗ്രൗണ്ടിലെ സൂപ്പര്‍ പോരാട്ടം. 

പോഗ്ബ, മാര്‍ഷ്യാല്‍, ലുകാക്കു, സാഞ്ചസ്, മാറ്റ തുടങ്ങിയവരിലാണ് യുണൈറ്റഡിന്റെ പ്രതീക്ഷ. ഇരുടീമും ഇതുവരെ 12 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. യുണൈറ്റഡിനും യുവന്റസിനും അഞ്ച് ജയം വീതം. രണ്ടുകളി സമനിലയില്‍. 

ഗ്രൂപ്പ് ജിയില്‍ മൂന്ന് പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനും നിര്‍ണായകം. വിക്ടോറിയ പ്ലസാനാണ് എതിരാളി. ലാ ലീഗയില്‍ തപ്പിത്തടയുന്ന റയലിന് ഇന്നും തിരിച്ചടിയേറ്റാല്‍ കോച്ച് യൂലന്‍ ലോപെട്ടോഗിയുടെ കാര്യം പരിതാപകരമാവും. കോച്ചിനെ മാറ്റണമെന്ന ആവശ്യം ഇതിനോടകം തന്നെ ശക്തമായിക്കഴിഞ്ഞു.

click me!